ബാങ്കുകള്‍ സൗജന്യസേവനങ്ങള്‍ അവസാനിപ്പിക്കുന്നു, ജനുവരി മുതല്‍ പ്രാബല്യത്തില്‍?

ബാങ്കിംഗ് നയങ്ങളിലെ മാറ്റത്തെ കുറിച്ച് പറയുന്ന ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജനുവരി 20 ഓടെ രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങളെല്ലാം അവസാനിപ്പിക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. സെല്‍ഫ് ചെക്കുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗിനും മറ്റ് സേവനങ്ങള്‍ക്കും ഈടാക്കുന്ന അധിക ചാര്‍ജുകളെക്കുറിച്ചും ഈ വീഡിയോയിലുണ്ട്.

എന്നാല്‍ ഈ വീഡിയോ പുതിയതല്ല. 2018 ഡിസംബര്‍ 20-ന് ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഇത് അപ്ലോഡ് ചെയ്തിരുന്നതായി. ദ മെസ്സേജ് എന്ന ചാനലില്‍ ഇതുസംബന്ധിച്ച് യൂട്യൂബ് വീഡിയോയുമുള്ളതായി കാണാന്‍ കഴിയും അത് 2018 ജനുവരി 7 നാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ 2018 ജനുവരി 10 ലെ തന്റെ ട്വീറ്റില്‍, ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജനുവരി 20 മുതല്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇത് തികച്ചും കിംവദന്തിയാണ്, പൂര്‍ണ്ണമായും അവഗണിക്കുക, അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവിന്റെ പത്രക്കുറിപ്പിനൊപ്പം അദ്ദേഹം മറ്റൊരു ട്വീറ്റും ഈ വിഷയത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം സന്ദേശങ്ങളില്‍ തെറ്റിദ്ധരിക്കരുതെന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ