ലോകത്തിന്റെ എല്ലാ കോണിലും മലയാളിയോ ഇന്ത്യക്കാരനോ ഇല്ല ! ഇന്ത്യക്കാർ താമസക്കാരായി ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ

ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറിയെന്നാണ് ഈ വർഷം ആദ്യം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. ലോകത്തിന്റെ മിക്കവാറും എല്ലാ കോണുകളിലും ഒരു മലയാളിയെയോ അല്ലെങ്കിൽ ഇന്ത്യക്കാരനെയെങ്കിലും കണ്ടുമുട്ടിയേക്കാം എന്നാണ് പൊതുവെ പറയാറുള്ളത്. ലോകത്തെ 195 രാജ്യങ്ങളിൽ മിക്കവയിലും ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. എന്നാൽ ഇന്ത്യക്കാർ താമസിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ബൾഗേറിയ

തെക്ക് – കിഴക്കൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ബൾഗേറിയയിലെ ജനസംഖ്യ 2019 ലെ സെൻസസ് പ്രകാരം 6,951,482 ആണ്. ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ആളുകളും ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവരാണ്. ഇന്ത്യൻ നയതന്ത്രജ്ഞർ ഒഴികെ ഒരു ഇന്ത്യക്കാരും ഈ രാജ്യത്ത് സ്ഥിരതാമസമാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

സാൻ മറിനോ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള റിപ്പബ്ലിക്കുകളിൽ ഒന്നാണ് സാൻ മറിനോ. വടക്കൻ മധ്യ ഇറ്റലിയാൽ ചുറ്റപ്പെട്ട ഒരു പർവതപ്രദേശമാണ് സാൻ മറിനോ. ഇവിടെ താമസിക്കുന്നവരുടെ ജനസംഖ്യ 3,35,620 ആണ്. അതിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നില്ല. എന്നാൽ മനോഹരമായ ഈ രാജ്യത്ത് ഇന്ത്യക്കാർ പലപ്പോഴും വിനോദസഞ്ചാരികളായി കാണപ്പെടാറുണ്ട്.

വത്തിക്കാൻ സിറ്റി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് റോമൻ കത്തോലിക്കരുടെ ആത്മീയ കേന്ദ്രമാണ് വത്തിക്കാൻ സിറ്റി. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഒരു ഇന്ത്യക്കാരൻ പോലും വത്തിക്കാൻ സിറ്റിയിൽ സ്ഥിരതാമസമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

തുവാലു

തുവാലു എന്ന രാജ്യം മുമ്പ് എല്ലിസ് ദ്വീപുകൾ എന്ന പേരിൽ എന്നറിയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കായി പസഫിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഏകദേശം 10,000 ത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. അതിൽ, വളരെ കുറച്ച് ഇന്ത്യൻ വംശജരുണ്ട്. ഈ ദ്വീപിൽ 8 കിലോമീറ്റർ നീളമുള്ള റോഡുകൾ മാത്രമേയുള്ളൂ. ഒരു ഇന്ത്യക്കാരനും ഇവിടെ സ്ഥിരതാമസമാക്കിയിട്ടില്ല.

ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന തുവാലു 1978 ലാണ് സ്വാതന്ത്ര്യം നേടിയത്. എത്തിച്ചേരാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ രാജ്യത്തെ ടൂറിസത്തിനും വലിയ പ്രാധാന്യമില്ല. 2010ൽ 2,000 ത്തിൽ താഴെ സന്ദർശകരാണ് തുവാലുവിൽ എത്തിയത്. അവരിൽ തന്നെ 65% പേരും ബിസിനസ്സിനു വേണ്ടി മാത്രംവന്നവരാണ്.

പാകിസ്ഥാൻ

യഥാർത്ഥത്തിൽ നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ ഇന്ത്യക്കാർ ആരും താമസിക്കുന്നില്ല എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവും വഷളായ ബന്ധവുമാണ് ഇതിന് കാരണമായി പറയുന്നത്. നയതന്ത്രജ്ഞരും തടവുകാരും മാത്രമാണ് പാക്കിസ്ഥാനിലുള്ള ഇന്ത്യക്കാർ.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്