ഗാർഹിക പീഡനത്തിന് ഇരയാകേണ്ടി വന്ന സ്ത്രീകൾ ഓടിക്കയറിയ ക്ഷേത്രം; എന്താണ് 'മാറ്റ്‌സുഗോക്ക ടോകെജി' ?

600 വർഷം പഴക്കമുള്ള ജപ്പാനിലെ കാമകുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രമാണ് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം. ഈ കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന സ്ത്രീകളിൽ ചിലർക്ക് ഭർത്താക്കന്മാരിൽ നിന്നും നിരന്തരമായി ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നുള്ളത് പോലെ വിവാഹമോചനം എന്ന നിയമപരമായ ആശയം ജപ്പാന് പരിചിതമല്ലാത്ത ഒരു കാലമായിരുന്നു അത്. ഭർത്താക്കന്മാരുടെ അടുത്തു നിന്ന് ഗാർഹിക പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ അഭയമായി മാറുകയായിരുന്നു ഈ ക്ഷേത്രം.

1285-ൽ ബുദ്ധ സന്യാസിനിയായിരുന്ന കകുസൻ ഷിദ്-നി ആണ് കാമകുര നഗരത്തിൽ മാറ്റ്സുഗോക ടോകെജി ക്ഷേത്രം പണിതത്. 1185നും 1333നും ഇടയിൽ, ജപ്പാനിലെ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നേടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു. മാത്രമല്ല, പല സാമൂഹിക നിയന്ത്രങ്ങളും ഉണ്ടായിരുന്നു.

അസന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചിരുന്ന സ്ത്രീകൾ ഭർത്താവിൽ നിന്നുള്ള ഗാർഹിക പീഡനങ്ങൾ സഹിക്കുകയും തുടർന്ന് ക്ഷേത്രത്തിനുള്ളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെ, ഭർത്താക്കന്മാരിൽ നിന്ന് രക്ഷപെടുന്ന സ്ത്രീകൾക്ക് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം രണ്ടാമത്തെ വീടായി മാറി.

‘വിവാഹമോചന ക്ഷേത്രം’ എന്നറിയപ്പെട്ടു തുടങ്ങിയ മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം താമസിയാതെ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു സങ്കേതമായി മാറി. പങ്കാളികളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് കാലക്രമേണ ഈ ബുദ്ധക്ഷേത്രം ഔദ്യോഗിക വിവാഹമോചന സർട്ടിഫിക്കറ്റ് നൽകാനും തുടങ്ങി. സുഇഫുകു-ജി എന്നാണ് ഈ വിവാഹമോചന സർട്ടിഫിക്കറ്റ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിയമപരമായി വേർപ്പെടുത്താൻ ഈ സർട്ടിഫിക്കറ്റ് സഹായകമായി.

ക്ഷേത്ര അധികാരികളുടെ ഈ പ്രവർത്തനത്തോടെ സ്ത്രീകൾ ‘മാറ്റ്സുഗോക്ക ടോകെജി’ ക്ഷേത്രത്തെ ‘കകെകോമി-ദേര’ അഥവാ ‘വിവാഹമോചന ക്ഷേത്രം’,’ബന്ധം വിച്ഛേദിക്കുന്ന ക്ഷേത്രം’എന്നീ പേരുകളിൽ വിളിച്ചു തുടങ്ങി. എന്നാൽ ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളിൽ ഒന്നിലും ക്ഷേത്രം ഇടപെടാറില്ല. എന്നിരുന്നാലും, ജപ്പാനിലെ ആളുകൾ അന്നത്തെ സ്ത്രീകളുടെ സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി ഈ ദേവാലയത്തെ ഓർക്കുന്നു.

മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രമാണ് മാറ്റ്‌സുഗാവോക ടോകെജി ക്ഷേത്രം. മാത്രമല്ല ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും അതിശയിപ്പിക്കുന്ന തരത്തിലാണ് പണിതിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി ഇന്നും മാറ്റ്‌സുഗാവോക ടോകെജി ക്ഷേത്രം നിലകൊള്ളുന്നു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്