99.98 ശതമാനം ശരീര ഭാഗങ്ങളിലും ടാറ്റൂ, കൂടാതെ 89 ബോഡി മോഡിഫിക്കേഷനുകളും; ലോക റെക്കോഡുമായി മുൻ സൈനിക!

ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്ത് ലോക ശ്രദ്ധ നേടുകയാണ് അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായ ലുമിനസ്‌ക ഫ്യൂർസിന. ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത് ഗിന്നസ് റെക്കോർഡും നേടിയിരിക്കുകയാണ് ഈ 36-കാരി. ടാറ്റൂ മാത്രമല്ല, 89 ബോഡി മോഡിഫിക്കേഷനുകളും ഈ യുവതി ചെയ്തിട്ടുണ്ട്. ഏറ്റവും പരിഷ്കരിച്ച ശരീരഘടനയുള്ള സ്ത്രീ എന്ന റെക്കോർഡും ലുമിനസ്‌കയ്ക്ക് സ്വന്തമാണ്.

പത്ത് വർഷത്തിനുള്ളിൽ ലുമിനസ്‌ക തന്റെ ശരീരത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്. കൺപോളകളിൽ പച്ചകുത്തുകയും മറ്റ് പ്രധാന ശരീര പരിഷ്കാരങ്ങൾക്കൊപ്പം തലയോട്ടിയിൽ സ്കെയിൽ പോലുള്ള ഇംപ്ലാൻ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ലുമിനസ്‌കയുടെ ശരീരത്തിൽ മഷി പടർന്നതാണെന്നേ തോന്നുകയുള്ളൂ.

കൈകൾ, കാലുകൾ, തലയോട്ടി, നാവ്, മോണ, കണ്ണ്ഗോളങ്ങളുടെ വെളുത്ത പുറം പാളിയായ സ്‌ക്ലെറ, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ അതിസൂക്ഷ്മമായ ശരീരഭാഗങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട്.

‘ഗിന്നസ് വേൾഡ് റെക്കോർഡ് കുടുംബത്തിൽ ചേരുന്നതിൽ എനിക്ക് ബഹുമാനവും ആശ്ചര്യവും തോന്നുന്നു. കുട്ടിക്കാലത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിനെയും റെക്കോർഡ് ഉടമകളേയും ആരാധിച്ചാണ് ഞാൻ വളർന്നത്. ഞാൻ അതിൽ ഉൾപെട്ടതിൽ ഞാൻ ആശ്ചര്യപ്പെടുന്നു എന്നാണ് അഭിമാനത്തോടെ തൻ്റെ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈവശം വച്ച് കൊണ്ട് യുവതി പറയുന്നത്.

ഒരു സൈനിക കുടുംബത്തിൽ നിന്ന് വരുന്ന ലുമിനസ്‌ക തൻ്റെ യൗവനത്തിൻ്റെ ഭൂരിഭാഗവും അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ചതായാണ് ഒരു ബ്രിട്ടീഷ് റഫറൻസ് ബുക്കിൽ പറയുന്നത്. മൂന്ന് വർഷം ജപ്പാനിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം, കുടുംബത്തിൻ്റെ പാത പിന്തുടർന്ന് അവർ മെഡിക്കൽ സർവീസ് ഓഫീസറായി സൈന്യത്തിൽ ചേരുകയായിരുന്നു.

സൈന്യത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ലുമിനസ്ക പത്ത് വർഷം മുൻപാണ് വിരമിക്കുന്നത്. ഇതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷൻ, ടാറ്റൂ എന്നിവ ചെയ്യാൻ ആരംഭിച്ചത് എന്നാണ് ലുമിനസ്ക ഫ്യൂർസിന പറയുന്നത്. കൈകളിലും കാലുകളിലും മാത്രമല്ല, കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ലുമിനസ്ക ടാറ്റൂ ചെയ്തിട്ടുണ്ട്. ‘ഇരുട്ടിനെ പ്രകാശമാക്കി മാറ്റുക’എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം