ജോലി സ്വകാര്യദ്വീപിലെ ആഡംബരജീവിതം, ശമ്പളം കോടികൾ; ദമ്പതികളെ തേടി ശതകോടീശ്വരന്റെ കമ്പനി !

നിത്യജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുത്ത് സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ആഡംബര യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ജോലിയൊന്നും ചെയ്യാതെ ശമ്പളം വാങ്ങി ഒപ്പം ആഡംബര ജീവിതം നയിക്കാനും സാധിച്ചാലോ? എന്നാൽ അത്തരമൊരു അവസരം ഒരുക്കുകയാണ് ഒരു സ്വകാര്യ കമ്പനി.

ആഡംബര ജീവിതം നയിക്കാനായി പങ്കാളികളെയാണ് ഈ കമ്പനി തേടുന്നത് എന്നതാണ് പ്രത്യേകത. ഒരു ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഫയർഫാക്സ് ആൻഡ് കെൻസിംഗ്ടൺ ആണ് സ്വകാര്യ ദ്വീപിലേക്ക് പങ്കാളികളെ ക്ഷണിക്കുന്നത്.

തെരെഞ്ഞെടുക്കപ്പെടുന്ന അനുയോജ്യരായ ആളുകൾക്ക് വൻ തുകയാണ് ശമ്പളമായി ലഭിക്കുക.185,000 ഡോളർ ഏകദേശം 1.5 കോടി ഇന്ത്യൻ രൂപയാണ് ശമ്പളം. ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലെ ആഢംബര സ്വാകര്യ ദ്വീപിലാണ് ഇവർ താമസിക്കേണ്ടത്. ഈ കാലയളവിൽ ഇവരുടെ ആഡംബര ജീവിതവും ദ്വീപിനെക്കുറിച്ചുമെല്ലാം മറ്റുള്ളവരെ അറിയിക്കുക എന്നതാണ് ജോലി. ശമ്പളത്തിന് പുറമെ വർഷം 25 ദിവസം ലീവും ലഭിക്കും.

നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ദ്വീപാണിത്. സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ളവരായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികളെന്ന് കമ്പനിക്ക് നിർബന്ധമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ദ്വീപിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയാണ് ഇവർ ചെയ്യേണ്ടത്..

തിരഞ്ഞെടുത്ത ദമ്പതികൾക്ക് ശക്തമായ സോഷ്യൽ മീഡിയ സാന്നിധ്യം ഉണ്ടായിരിക്കണം, ഉയർന്ന നിലവാരത്തിലുള്ള താമസസ്ഥലങ്ങൾ പോലുള്ള ആഡംബര വ്യവസായത്തിൽ മുൻ പരിചയം ഉണ്ടായിരിക്കണം, ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യണം, വർഷത്തിലൊരിക്കൽ നാട്ടിലേക്ക് മടങ്ങാൻ 25 ദിവസത്തെ അവധി എന്നിവയാണ് ജോലിയുടെ നിബന്ധനകൾ.

അപേക്ഷകൾ അയയ്ക്കുന്നവർ ഇതിനൊപ്പം ഒരു ടിക് ടോക് വീഡിയോയും സമർപ്പിക്കണം. വരുന്ന ജനുവരിയിൽ ഇത് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ജോലിയുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി