വില കൂടിയ ആഭരണങ്ങളോടൊപ്പം കറുത്ത ചരട്; ഇന്ത്യയിലെ സമ്പന്ന കുടുംബം അന്ധവിശ്വാസികളോ?

കൈയിലും കാലിലും കഴുത്തിലും കറുത്ത ചരട് ധരിച്ച് നടക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന നിരവധി ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി തന്നെ കഴുത്തിലും കാലിലും കൈയ്യിലും എല്ലാം ചരടുകൾ ജപിച്ച് കെട്ടാറുണ്ട്. കറുത്ത നൂൽ നമ്മളെ ദൃഷ്ടി ദോഷത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിശാസം.

എന്നാൽ ഈയിടെയായി കറുത്ത ചരടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നിറയുന്നത്… അതിന് കാരണമായത് അംബാനി കുടുംബവും ! ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷവേളയിൽ മനോഹരവും വിലകൂടിയതുമായ ആഭരണങ്ങളാണ് അംബാനി കുടുംബത്തിലെ സ്ത്രീകൾ ധരിച്ചത്.

എന്നാൽ ആഭരണങ്ങളെക്കാൾ കൂടുതലായി ആളുകൾ ശ്രദ്ധിച്ചത് അതിനൊപ്പം ധരിച്ചിരുന്ന കറുത്ത ചരടായിരുന്നു. അംബാനി കുടുംബത്തിലെ സ്ത്രീകൾ അടക്കമുള്ളവർ കൈത്തണ്ടയിൽ കറുത്ത ചരട് ധരിച്ചിരിക്കുന്നത് എന്തിനാണ്സം എന്ന സംശയമാണ് പലർക്കും.

പ്രീ വെഡിങ് ആഘോഷങ്ങളിൽ, മെറ്റ് ഗാലയിലെത്തിയ ബ്ലെയ്ക്ക് ലൈവ്‌ലിയുടെ അതേ ഡിസൈനിലുള്ള രാധിക മർച്ചൻ്റിൻ്റെ വെർസെസ് ഗൗൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷ അംബാനി തൻ്റെ അപൂർവ കോച്ചർ ഗൗണുകളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. അംബാനി സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് അവരെല്ലാം കൈത്തണ്ടയിൽ ധരിച്ചിരുന്ന ഒരു കറുത്ത ചരട് ആയിരുന്നു.

കിടിലൻ ഡ്രസ്സിംഗ് സെൻസിന് പേരുകേട്ട നിത അംബാനി തന്നെയായിരുന്നു ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രം നിത അംബാനിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ഇൻറർനെറ്റിൽ ശ്രദ്ധ നേടിയത്. വിലകൂടിയ ആഭരണങ്ങളുടെയും വിലകൂടിയ വസ്ത്രങ്ങളുടെയും പേരിൽ നിത അംബാനി എപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. നിത അംബാനിയുടെ കൈത്തണ്ടയിലും പലപ്പോഴും ഒരു നൂൽ കെട്ടിയതായി കാണപ്പെടാറുണ്ട്.

എന്നാൽ അംബാനി കുടുംബത്തിലെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കറുത്ത ചരട് കെട്ടിയതായി ചിത്രങ്ങളിൽ കാണാൻ സാധിക്കും. അനന്ത് അംബാനിയുടെ കയ്യിൽ കറുത്ത നൂൽ കെട്ടിയിരിക്കുന്നത് പ്രീ വെഡിങ് ആഘോഷപരിപാടികളിൽ നിന്നുള്ള ചിത്രങ്ങളിൽ കാണാം. എന്തിനാണ് ഈ കറുത്ത ചരട് അല്ലെങ്കിൽ കറുത്ത നൂൽ ആളുകൾ കൈയിൽ ധരിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കൈത്തണ്ടയിലോ കണങ്കാലിലോ ധരിക്കുന്ന കറുത്ത നൂൽ ദുഷിച്ച കണ്ണ് അല്ലെങ്കിൽ കണ്ണേറിൽ നിന്നുള്ള സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. വിശ്വാസമനുസരിച്ച്, കറുത്ത നൂൽ നെഗറ്റീവ് എനർജികൾക്കെതിരായ ഒരു കവചമായി പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ചരട് ജപിച്ചു കെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ വരെ പറയുന്നത്.

ശനി ഗ്രഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശനി ദേവനുമായി കറുത്ത നൂൽ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വാസമുണ്ട്. കറുത്ത നൂൽ ധരിക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിലും ഇത്തരത്തിൽ കറുത്ത ചരട് ധരിച്ചവരെ കാണാറുണ്ട്.

ചില ആളുകൾ ഇത് രോഗശാന്തി പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.
എന്നാൽ ഇതൊന്നും അല്ലാതെ വെറുതെ ഫാഷന്റെ ഭാഗമായും മിക്ക പെൺകുട്ടികളും കാലിൽ കറുത്ത ചരട് ധരിക്കാറുണ്ട്.

അതേസമയം, ഇത്രയും ധനികരായ അംബാനി കുടുംബത്തിലെ സ്ത്രീകൾ വില കൂടിയ ആഭരണങ്ങളോടൊപ്പം ഒരു കറുത്ത നൂൽ കെട്ടിയതാണ് പലരുടെയും കണ്ണിലുടക്കിയത്. ഇത്രയും വിദ്യാഭ്യാസമുള്ള, കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബം അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നോ? എന്നാണ് പലരും ചോദിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി