Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GOOD LIFE

വണ്ണം കുറയ്ക്കാന്‍ ചൂയിംഗ് ഗം

, 1:18 pm

ചൂയിംഗ് ഗം കഴിച്ചു നടക്കുന്നവരെ കാണുന്നതെ ചിലര്‍ക്ക് ഇഷ്ടമല്ല. വെറുതെ പശുവിനെ പോലെ സദാ ചവച്ചു കൊണ്ട് നടക്കുന്നവര്‍ എന്നാണു ഇവരെ കുറിച്ചുള്ള സങ്കല്‍പ്പമെങ്കില്‍ തെറ്റി. മുഖത്തിന്റെ വ്യായാമത്തിന് ഏറ്റവും നല്ലൊരു മാര്‍ഗമാണ് ഈ ചൂയിംഗ് ഗം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? അത് മാത്രമല്ല ചൂയിംഗ് ഗം കൊണ്ട് ശരീരത്തിന്റെ മൊത്തത്തിലുള്ള ഭാരം പോലും കുറയ്ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ കേട്ടോളൂ സംഗതി ശരിയാണ്.

നടന്നു കൊണ്ട് ചൂയിംഗ് ഗം ചവച്ചാല്‍ ശരീരഭാരം കുറയും. ശരിയായ വ്യായാമവും ഡയറ്റുമാണ് എപ്പോഴും ഫിറ്റായിരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ചില പൊടിക്കൈകള്‍ കൂടി പരീക്ഷിച്ചാല്‍ എളുപ്പം ഫലം കാണാറുണ്ട്‌ . ഇതിലൊന്നാണ് ഈ ചൂയിംഗ് ഗം വിദ്യ. ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചൂയിംഗ് ഗം വായിലിട്ടു കൊണ്ട് ദീര്‍ഘനേരം നടക്കുകയാണെങ്കില്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കലോറി നഷ്ടമാകും എന്നാണു ഇവര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നതിനിടയില്‍ അതുകൊണ്ട് ഒരു ചൂയിംഗ് ഗം കൂടിയൊന്നു വായിലിട്ട് നോക്കൂ ചിലപ്പോള്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു.

21 മുതല്‍69 വയസിനിടയില്‍ പ്രായമുള്ള 46 ആളുകളിലാണ് ജപ്പാനില്‍ ഈ പരീക്ഷണം നടത്തിയത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ആഴ്ചയില്‍ ഇവര്‍ ഒന്നില്‍ കൂടുതല്‍ തവണ ചൂയിംഗ് ഗം കഴിക്കുന്നവര്‍ ആയിരുന്നു. ഇവര്‍ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു പരീക്ഷണം. ഇതിലാദ്യത്തെ ഗ്രൂപ്പില്‍ ഉള്ളവര്‍ പതിനഞ്ചു ദിവസം രണ്ടു ചൂയിംഗ് ഗം വീതം ഉപയോഗിച്ചു. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പുകാര്‍ ചൂയിംഗ് ഗംമില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ വെള്ളത്തിനൊപ്പം കുടിക്കുകയാണ് ചെയ്തത്. എല്ലാവരും പതിനഞ്ചു മിനിറ്റ് വീതം  ഈ സമയം നടക്കുമായിരുന്നു. ഇവരുടെ ഹാര്‍ട്ട്‌ റേറ്റ് അടക്കം എല്ലാം ഈ സമയം അളന്നിരുന്നു. ഇതില്‍ നിന്നാണ് ഇവര്‍ ചൂയിംഗ് ഗം  ഉപയോഗിച്ചു കൊണ്ട് നടക്കുമ്പോള്‍ അധിക കലോറി നഷ്ടമാകുന്നുണ്ട് എന്ന് കണ്ടെത്തിയത്. എന്തായാലും ഈ പഠനത്തില്‍ തങ്ങള്‍ക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് എന്നാണു ഇതിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്.

 

Advertisement