തടിയും വയറും കുറയ്ക്കുകയെന്നത് ഭൂരിഭാഗം വരുന്ന ചെറുപ്പക്കാരെ അടക്കമുള്ളവരെ അലട്ടുന്ന വലിയ ഒരു പ്രശ്‌നം ആണല്ലോ. ഇതിനായി പല വഴികളും പരീക്ഷിച്ച് തോല്‍വി സമ്മതിച്ചിരിക്കുന്നവരായിരിക്കും മിക്കവരും. കൃത്രിമ വഴികള്‍ ഗുണം നല്‍കില്ല. അതായത് പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ പോലുള്ളവ. ഇതു പോലെ പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്. തടി കുറയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു ഹെര്‍ബല്‍ ചായയെ കുറിച്ചറിയൂ. തടി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.
ഇഞ്ചി
ഇതിനായി വേണ്ടത് അര ലിറ്റര്‍ വെള്ളം, ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്ക, ഒരു കഷ്ണം ഇഞ്ചി, അല്‍പം പുതിനയില എന്നിവയാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ദഹനത്തിനും തടി കുറയ്ക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുമെല്ലാം സഹായിക്കുന്ന ഒന്നു തന്നെയാണ് ഇത്.
ഏലക്ക
ഏലക്കയിലെ അവശ്യ എണ്ണയായ മെന്തോണ്‍ ദഹനനാളത്തിന്റെ പ്രശ്നങ്ങളായ അസിഡിറ്റി, വായുകോപം, ദഹനക്കേട്, വയറു വേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനത്തിന് നല്ല ഉത്തേജകവും കാര്‍മിനേറ്റീവ് ഫലങ്ങളുള്ളതുമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. ഭക്ഷണ ശേഷം ഇതു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
കറുവാപ്പട്ട
കറുവാപ്പട്ട ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് ഇത്.ഇത് ദഹനം മെച്ചപ്പെടുത്തും. നല്ല ശോധന നല്‍കും. വയര്‍ ക്ലീനാക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കും.
പുതിന
ദഹനപ്രശ്നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇതു കൊണ്ടു തന്നെ പുതിനയിട്ട വെള്ളം വയറിനുണ്ടാകാന്‍ ഇടയുളള പല അസ്വസ്ഥതകളും അകറ്റാന്‍ ഏറെ നല്ലതാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു. ഇതു തടി കുറയ്ക്കാന്‍ നല്ലതാണ്. നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇത്.
ഈ പ്രത്യേക ടീ തയ്യാറാക്കാനായി ഇവയെല്ലാം ഇട്ട് വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റി ഇത് ചെറുചൂടാകുമ്പോള്‍ തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയുന്നത് മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും പ്രമേഹ,കൊളസ്ട്രോള്‍ നിയന്ത്രണത്തിനുമെല്ലാം ഇതേറെ നല്ലതാണ്. ഈ വെള്ളം ദിവസവും അര ലിററര്‍ വീതം കുടിയ്ക്കാം.