‘ഫുഡ് വീഡിയോ’കളിലൂടെ പരമ്പരാഗത വിഭവങ്ങളുടെ നിര്‍മ്മാണ രീതിയാണ് മുമ്പ് ആളുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സാഹചര്യമെല്ലാം മാറി. ഭക്ഷണത്തിലെ പരീക്ഷണങ്ങളാണ് ഇപ്പോള്‍ ‘ട്രെന്‍ഡ്’. ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലുള്ള പാചക പരീക്ഷണവീഡിയോകളുടെ കുത്തൊഴുക്കായിരുന്നു .
ഇപ്പോഴിതാ അത്തരമൊരു വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നമ്മള്‍ നിത്യം കഴിക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഡലി. കാര്യമായ പരീക്ഷണങ്ങളൊന്നും തന്നെ ഇഡ്ഡലിയില്‍ ആരും നടത്താറുമില്ല. എന്നാലിതാ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഇഡ്ഡലിയില്‍ നടത്തിയ പരീക്ഷണമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.
കറുത്ത ഇഡ്ഡലിയാണ് ഇവര്‍ ഇവിടെ നല്‍കുന്നത്. പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എന്നാല്‍ ഇതിലല്പം വിഷാംശമുണ്ടെന്നും ഗര്‍ഭിണികള്‍ കഴിക്കരുതെന്നും ഇവരുടെ മുന്നറിയിപ്പുണ്ട്്. നാഗ്പൂരിലുള്ള ഒരു കടയാണിതത്രേ. ഫുഡ് ബ്ലോഗേഴ്സാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ കന്നെ സംഗതി ‘ക്ലിക്ക്’ ആയി. പക്ഷേ മിക്കവരും ഈ പരീക്ഷണത്തെ ആവുംപോലെ എതിര്‍ക്കുകയാണെന്ന് മാത്രം.
കറുത്ത മാവ്, ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുത്ത ശേഷം മസാലയും മറ്റ് ചേര്‍ത്ത്, ചട്ണിയോടൊപ്പം ചൂടോടെ വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം. വളരെ ചുരുക്കം പേരാണ് ഇതൊന്ന് രുചിച്ച് നോക്കാനുള്ള ആഗ്രഹം വരെ പ്രകടിപ്പിച്ചത്. എന്തായാലും ലക്ഷത്തിനടത്തും ലൈക്കും ആയിരക്കണക്കിന് കമന്റുകളുമായി വീഡിയോ ജൈത്രയാത്ര തുടരുക തന്നെയാണ്.