ക്ഷീണം അകറ്റുന്ന ഊർജ്ജത്തിന്റെ 'പവർഹൗസ്' ; വേനൽകാലത്ത് കുടിക്കാം ആരോഗ്യഗുണങ്ങൾ നിരവധിയുള്ള കരിമ്പ് ജ്യൂസ് !

വേനൽക്കാലം തുടങ്ങിയതോടെ പലരും ആശ്രയിക്കുന്ന പാനീയങ്ങളാണ് തണ്ണിമത്തൻ ജ്യൂസും സംഭാരവും നാരങ്ങാ വെള്ളവും ഒക്കെ. ശീതളപാനീയങ്ങളും ചൂടുകാലത്ത് ദാഹമകറ്റുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. പലവിധ ഫ്ലേവറുകളും പഞ്ചസാര ലായിനികളും ചേർത്തുണ്ടാക്കുന്ന കൂൾഡ് ഡ്രിങ്ക്സ് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ നാരങ്ങാ വെള്ളം, സംഭാരം, കരിക്ക്, തണ്ണിമത്തൻ തുടങ്ങിയവ ചൂടുകാലത്ത് ശരീരത്തിനും മനസിനും കുളിർമയേകുകയും അതേസമയം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുകയും ചെയ്യും. ഇത്തരം പാനീയങ്ങൾപോലെ ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ഒരു പ്രകൃതിദത്ത പാനീയമാണ് കരിമ്പ് ജ്യൂസ്.

കൊടുംചൂടിൽ ദാഹമകറ്റാൻ പറ്റിയ കരിമ്പ് ജ്യൂസിന് മറ്റു ജ്യൂസുകളെ അപേക്ഷിച്ച് പൊതുവെ ആരും അത്ര പ്രാധാന്യം കൊടുക്കാറില്ല. കരിമ്പിന്റെ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. യഥാർത്ഥത്തിൽ മറ്റ് ജ്യൂസുകളോടൊപ്പം കുടിക്കാൻ പറ്റുന്ന, ക്ഷീണമകറ്റാൻ സഹായിക്കുന്ന രുചികരമായ ഒന്നാണ് കരിമ്പ് ജ്യൂസ്. ഫൈബർ, പ്രോട്ടീൻ, വൈറ്റമിന്‍ എ, ബി, സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങുന്ന കരിമ്പ് ജ്യൂസ് ഊര്‍ജത്തിന്റെ പവർഹൗസ് ആണെന്നുതന്നെ പറയാം. ശുദ്ധമായ കരിമ്പിൽ ഒരുപാട് ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

കരൾരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും മഞ്ഞപ്പിത്ത ശമനത്തിനും കരിമ്പ് ജ്യൂസ് നല്ലതാണ്. കരളിൻ്റെ ശക്തിപ്പെടുത്തി, പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിൻ്റെ ഉത്പാദനം നിയന്ത്രണത്തില്‍ നിര്‍ത്താനും കരിമ്പ് ജ്യൂസ് സഹായിക്കും. ശരീരത്തിലെ പല അണുബാധകൾ തടയാനും ഇവ സഹായിക്കും. ശരീരത്തില്‍ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. മൂത്രനാളിയിലെ അണുബാധകളെയും മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ കരിമ്പ് ജ്യൂസിന് സാധിക്കും.

കൊളസ്‌ട്രോൾ, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ ഇല്ലാത്തതും സോഡിയം കുറഞ്ഞതുമായ ഒന്നാണ് കരിമ്പ് ജ്യൂസ്. ഇവയ്ക്ക് നീർക്കെട്ട് കുറച്ച് വൃക്കകളെ സംരക്ഷിക്കാനുള്ള കഴിവുമുണ്ട്. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കൂടിയാണ് കരിമ്പ് ജ്യൂസ്. ഇവ ദഹനസംവിധാനത്തെ ശക്തിപ്പെടുത്തുകയും വയറിലെ അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യുന്നു. മലബന്ധം ഉള്ളവർക്കും ഇത് വളരെ ഉത്തമമാണ്. മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാനോ അലിഞ്ഞു പോകാനോ ഇടയാക്കുന്നവയാണ് കരിമ്പ് ജ്യൂസ്. ശരീരതാപനില കൂടുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന ‘ഫെബ്രൈല്‍ സീഷര്‍’ എന്ന ചുഴലി രോഗത്തിനും കരിമ്പ് ജ്യൂസ് നല്ലതാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കുന്ന കരിമ്പ് അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടം കൂടെയാണ്. ഇവ എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും കരിമ്പ് ജ്യൂസ് കുടിക്കുന്നവർക്ക് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കും. കരിമ്പിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ സി എന്നിവയാണ് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. ഇതും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും.

ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പ്രകാരം കഫ ദോഷം കുറയ്ക്കുന്നത്തിലും കരിമ്പിന് പങ്കുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മൂലം ശരീരത്തില്‍ നിന്നും പോഷകങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടപെടുന്ന പ്രോട്ടീനും പോഷണങ്ങളും വീണ്ടും നിറയ്ക്കാനും പോഷകനഷ്ടം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. നിർജലീകരണം തടയാൻ ഏറ്റവും ഉത്തമമായ പാനീയമാണ് കരിമ്പ് ജ്യൂസ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാർഗം കൂടിയാണ് കരിമ്പ് ജ്യൂസ്.

Latest Stories

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 2100 കോടി കൈക്കൂലിയും അമേരിക്കന്‍ കേസും!; 'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

സഞ്ജുവിന്റെ പിതാവ് ക്ഷമാപണം നടത്തണം, അല്ലെങ്കിൽ അത് താരത്തിന് ബുദ്ധിമുട്ടാകും; ആവശ്യവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

IND VS AUS: രവീന്ദ്ര ജഡേജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഗംഭീറിന് ആവശ്യം ആ താരത്തെ ടീമിൽ കാണാൻ; കൂടെ മറ്റൊരു നിരാശ വാർത്തയും

ഒടുവിൽ തന്റെ അതിഥിയെ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

അവന്റെ മാസ് തിരിച്ചുവരവ് നിങ്ങൾക്ക് ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ കാണാം, സർപ്രൈസ് പ്രതീക്ഷിക്കുക; ബുംറയുടെ വാക്കുകളിൽ ആരാധകർക്ക് ആവേശം

സെക്രട്ടേറിയറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

"പണം കണ്ടിട്ടല്ല ഞാൻ ഇവിടേക്ക് വന്നത്"; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ