തിന്നുമ്പോൾ രുചി, സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്; ജപ്പാൻ്റെ പ്രിയപ്പെട്ട 'ഫുഗു'...

ഒരൊറ്റ പ്ലേറ്റിന് വില 45,000 രൂപ വരെ… ജപ്പാൻകാരുടെ ഒരു ഇഷ്ട മീൻവിഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഫുഗു എന്ന മത്സ്യം ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. കാണാൻ ക്യൂട്ട് ആണെങ്കിലും ഒരാളെ കൊല്ലാൻ പാകത്തിന് വിഷമാണ് ഈ മത്സ്യത്തിലുള്ളത്. പഫർ ഫിഷ് ഇനത്തിൽപ്പെട്ട ഈ മത്സ്യത്തിന്റെ ശരീരത്തിൽ ഉള്ള ടെട്രോഡോടോക്സിൻ അഥവാ ടിടിഎക്സ് എന്നയിനം വിഷമാണ് മരണത്തിന് കാരണമാകുന്നത്. ടെട്രോഡോടോക്സിൻ എന്ന വിഷം പൊട്ടാസ്യം സയനൈഡിനേക്കാൾ 1000 മടങ്ങ് ശക്തമാണെന്നാണ് പറയപ്പെടുന്നത്.

ശരീരത്തെ തളർത്താനും മരണത്തിനും കാരണമാകുന്ന കൊടുംവിഷമാണ് ഇവയിലുള്ളത്. പക്ഷെ അസാധ്യ രുചിയാണെന്നതിനാൽ വൻ ഡിമാൻഡാണ് ഈ മത്സ്യത്തിനുള്ളത്. ഫുഗു മത്സ്യത്തിന്റെ ശരീരത്തിൽ അടങ്ങിയ വിഷം നീക്കം ചെയ്ത് വമ്പൻ ഹോട്ടലുകളിൽ ഭക്ഷ്യവിഭവമായി ഉപയോഗിക്കാറുണ്ട്. ഫുഗു ഉപയോഗിച്ച് വിഭവം ഉണ്ടാക്കണമെങ്കിൽ ഷെഫിന് ലൈസൻസ് വേണം എന്നതാണ് പ്രത്യേകത. കുറഞ്ഞത് മൂന്ന് വർഷത്തെ പരിശീലനമെങ്കിലും കഴിഞ്ഞ് ലഭിക്കുന്ന ലൈസൻസ് ലഭിച്ചാൽ മാത്രമേ ഫുഗു മത്സ്യം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളു.

ലോകമെമ്പാടും വിഷമുള്ള മത്സ്യമായി ഫുഗു അംഗീകരിക്കപ്പെട്ടിട്ടും ജപ്പാനിൽ ഈ മത്സ്യം സുരക്ഷിതമായി കഴിക്കാം എന്നതിന്റെ കാരണം ഇതാണ്. യോഗ്യരായ ഫുഗു ഹാൻഡ്‌ലർമാർക്ക് മാത്രമേ ഫുഗു ഭക്ഷണം വിളമ്പാൻ കഴിയൂ എന്ന നിയമപരമായ ബാധ്യതയുണ്ട്. അതിനാൽ ആർക്കും ജപ്പാനിലെ റെസ്റ്റോറൻ്റുകളിൽ ഫുഗു ഉപയോഗിച്ച് ഉണ്ടാകുന്ന വിഭവങ്ങൾ സുരക്ഷിതമായി കഴിക്കാവുന്നതാണ്.

അതേസമയം, പ്രതിവർഷം ശരാശരി ആറിൽ താഴെ ആളുകളെങ്കിലും ഫുഗു മത്സ്യം കഴിച്ച് മരിക്കുന്നുണ്ട് എന്നാണ് ടോക്കിയോ ബ്യുറോ ഓഫ് സോഷ്യൽ വെൽഫെയറിന്റെ കണക്കുകൾ പറയുന്നത്. ശരിയായ രീതിയിൽ വിഷം നീക്കം ചെയ്യാനറിയാതെ മത്സ്യം കഴിക്കുന്നവരാണ് മരിക്കുന്നവരിൽ പലരും. എന്നിരുന്നാലും പലരും ഇതിന്റെ രുചി കാരണം റിസ്ക് എടുത്ത് കഴിക്കാറുമുണ്ട്.

ലോകമെമ്പാടും ഏകദേശം 350 തരം പഫർ മത്സ്യങ്ങളുണ്ട്. ജപ്പാനിലെ കടലിൽ ഏകദേശം 35 തരം ഫുഗു മത്സ്യങ്ങളാണ് ഉള്ളത്. ഇതിൽ തന്നെ മിക്ക ഫുഗുകളും വളരെ വിഷമുള്ളവയാണ്. ജപ്പാനിൽ ഭക്ഷണത്തിനായി ഏകദേശം 22 തരം ഫുഗു മത്സ്യങ്ങളെയാണ് ഉപയോഗിക്കുന്നത്. പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ളതിനാൽ വിറ്റാമിനുകളും ധാതുക്കളും പോലുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മീനാണ് ഫുഗു. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം ഗുണം നൽകുന്ന ഒന്നുകൂടിയാണ്.

കടലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ജപ്പാൻ. പുരാതന കാലം മുതൽ തന്നെ, ബിസി നാലാം നൂറ്റാണ്ടിനു മുമ്പുതന്നെ ഫുഗു തയ്യാറാക്കി കഴിക്കാൻ രാജ്യത്തെ ആളുകൾ പല രീതികൾ ഉപയോഗിച്ച് വന്നിരുന്നു. എഡി പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് നിരവധി സൈനികർക്ക് ഫുഗു വിഷബാധയേറ്റിരുന്നു. ഇതിന് ശേഷം ഫുഗു കഴിക്കുന്നത് നിരോധിക്കാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പാശ്ചാത്യ സംസ്കാരം ജപ്പാനിലുടനീളം വ്യാപിക്കുകയും യമാഗുച്ചി പ്രിഫെക്ചറിൽ ഫുഗു കഴിക്കുന്നതിനുള്ള നിരോധനം പ്രധാനമന്ത്രി ഹിറോബുമി ഇറ്റോയുടെ നടപടിയെത്തുടർന്ന് നീക്കം ചെയ്യുകയും ചെയ്തു. ക്രമേണ ജപ്പാനിലുടനീളം നിരോധനം ഒഴിവാക്കി. പുരാതന കാലം മുതൽ ജാപ്പനീസ് ജനതയ്ക്ക് ഫുഗു ഒരു ഇഷ്ട ഭക്ഷണമായിരുന്നു എന്നതിന്റെ തെളിവാണ് ഇത്.

Latest Stories

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

പ്രിയങ്ക ഗാന്ധിയ്ക്ക് എതിരാളി ഖുശ്ബുവോ? വയനാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍

ഇന്ത്യൻ ടീമിലെ പാകിസ്ഥാൻ മോഡൽ താരം; കെ എൽ രാഹുലിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാധകർ