കേരളത്തിന്‍റെ അഭിമാനമായ റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ രുചി സാമ്രാജ്യം വിസ്തൃതമാക്കുന്നു

രുചികരമായ വിവിധതരം അപൂര്‍വ്വ അന്താരാഷ്ട്ര വിഭവങ്ങള്‍ ഒരുക്കി കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റെസ്റ്റോറന്‍റ് കേരളത്തിന് പുറത്തും വിദേശത്തും രുചി വൈഭവം പടര്‍ത്താന്‍ ഒരുങ്ങുന്നു. തൃശൂര്‍ ആസ്ഥാനമായ ഫ്യുച്ചര്‍ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ഒരു വർഷം മുന്‍പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ടര്‍ക്കി, മൊറോക്കോ, ജോര്‍ജ്ജിയ, കെനിയ, മൊസാമ്പിക്, മെക്സിക്കോ, വിയറ്റ്നാം, ജപ്പാന്‍ ഉള്‍പ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂര്‍വ്വവും രുചികരവുമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്റ്റോറന്‍റാണ് റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍.

Roastown Global Grill | Home

പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലത്തിനിടയില്‍ കേരളത്തിലെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട രുചികേന്ദ്രമായി ഈ റെസ്റ്റോറന്‍റ് മാറി. അപൂര്‍വ്വ വിഭവങ്ങള്‍ മാത്രമല്ല അനുപമമായ ആംബിയന്‍സും കൂടാതെ ലൈവ് കിച്ചന്‍, മിക്സോളജി ബാര്‍, ഫ്ലാറ്റ് വോക് പിന്നെ ഷെഫ്സ് സ്റ്റുഡിയോ എന്നിവ റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റെസ്റ്റോറന്‍റിലെ രുചി അനുഭവത്തെ വ്യത്യസ്തമാക്കുന്നു. ഒരു സമയം 150 കസ്റ്റമേഴ്സിനെ സര്‍വീസ് ചെയ്യാന്‍ സാധിക്കുന്ന വിശാല സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.

റെസ്റ്റോറന്‍റിന് ലഭിച്ച ഈ വന്‍ സ്വീകരണവും അംഗീകാരവും സംസ്ഥാനത്തിന് പുറത്തും വിദേശത്തും റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ഔട്ലെറ്റുകള്‍ ഫ്യുച്ചര്‍ ഫുഡ്സ് ഗ്രൂപ്പിന് പ്രചോദനമായി. സൗത്ത് ഇന്ത്യയിലും, മിഡില്‍ ഈസ്റ്റിലുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ഗ്രൂപ്പിന്‍റെ പദ്ധതി.

റെസ്റ്റോറന്‍റിന്‍റെ പ്രത്യേകതകളെക്കുറിച്ചും വികസന സ്വപ്നങ്ങളെക്കുറിച്ചും ഫ്യുച്ചര്‍ ഫുഡ്സിന്‍റെ പേരന്‍റ് കമ്പനിയായ AG & S ഗ്രൂപ്പിന്‍റെ ഡയറക്ടറായ ബിജു ജോര്‍ജ് മാധ്യമങ്ങളോട് സംസാരിച്ചു.

“AG & S ഗ്രൂപ്പിന്‍റെ ചെയര്‍മാനും MD യുമായ ജോഷി ജോര്‍ജിന്‍റെ സ്വപ്ന പദ്ധതിയാണ് റോസ്റ്റൗണ്‍. തികഞ്ഞ ഫുഡി ആയ അദ്ദേഹം സഞ്ചരിച്ച ലോക രാജ്യങ്ങളില്‍ ആസ്വദിച്ച വിവിധതരം വിഭവങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ മെനു തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ നല്‍കിയ സ്നേഹവും സ്വീകരണവും ആണ് ഈ കോണ്‍സെപ്റ്റിനെ ഇനിയില്‍ വ്യാപിക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.

Roastown Global Grill | Home

സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്ലെറ്റുകള്‍ ആരംഭിക്കുക. ഫ്യുച്ചര്‍ ഫുഡ്സിന്‍റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ണര്‍സുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക.

2030നിലുള്ളില്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന നഗരങ്ങളില്‍ റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ആരംഭിക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കൊച്ചിയില്‍ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും റെസ്റ്റോറന്‍റ് വിജയം നേടും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു ബിജു ജോർജിന്റെ വാക്കുകൾ.

ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീര്‍ച്ചയായും റോസ്റ്റൗണില്‍ ലഭിക്കും. റെസ്റ്റോറന്‍റിന്‍റെ അന്തരീക്ഷവും തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഉള്ളതിനാല്‍, പ്രത്യേക അവസരങ്ങള്‍ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനും കൂടാതെ ബിസിനെസ്സ് ലഞ്ചിനും അനുയോജ്യമായ ഇടമാണ് റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ എന്ന് എ ജി & എസ് ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ജോഷി പറയുന്നു.

‘റോസ്റ്റൗണില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആ വിഭവം ഉത്ഭവിച്ച രാജ്യത്തില്‍ നിന്നും കഴിക്കുന്ന അതെ അനുഭവം ലഭിക്കുന്നു. ഈ അനുഭവത്തിന്‍റെ ആധാരമാക്കിയാണ് ഞങ്ങളുടെ പുതിയ ബ്രാന്‍ഡ് ക്യാമ്പയിന്‍ – Your Ticket to the World തയ്യാറാക്കിയിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചര്‍ത്തു.

‘രണ്ട് വര്‍ഷമെടുത്താണ് റോസ്റ്റൗണിലെ മെനു ക്യൂറേറ്റ് ചെയ്തെടുത്തത്. വിഭവങ്ങളുടെ രുചി കഴിയുന്നത്ര ആധികാരികമാണെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു. അതിനു വേണ്ടിയുള്ള ചേരുവകള്‍ കണ്ടെത്തുന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. തനത് രുചിയില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ അതാതു രാജ്യങ്ങളില്‍ നിന്ന് തന്നെ പ്രത്യേകം ഇറക്കുമതി ചെയ്ത ചേരുവകളാണ് ഉപയോഗിക്കുന്നത്,’ എന്ന് ഫ്യുച്ചര്‍ ഫുഡ്സ് സെലിബ്രിറ്റി ഷെഫ് മുഹമ്മദ് സിദ്ധിക്ക് പറയുന്നു.

‘രുചിയിലും ഗുണത്തിലും ആംബിയന്‍സിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ ഏവര്‍ക്കും അഫോര്‍ഡബിള്‍ ആയ രീതിയില്‍ ഒരുക്കിയ റെസ്റ്റോറന്‍റാണ് റോസ്റ്റൗണ്‍. കൂടാതെ ലൈവ് കിച്ചന്‍, ഷെഫ്സ് സ്റ്റുഡിയോ, മിക്സോളജി ബാര്‍, ഫ്ലാറ്റ് വോക് തുടങ്ങിയ നൂതന എക്സ്പീരിയന്സുകളും ഇവിടെ ലഭിക്കുന്നു,’ അദ്ദേഹം പറയുന്നു.

റോസ്റ്റ്ടൗണ്‍ ഗ്ലോബല്‍ ഗ്രില്ലിന്‍റെ അഭിമാനകരമായ വളര്‍ച്ച കേരളത്തിന് അവകാശപ്പെട്ടതാണ്. ഇവിടെ തുടങ്ങിയ ഒരു സംരംഭം സംസ്ഥാനത്തിന് പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നത് മറ്റ് പല ബിസിനസ് സംരംഭങ്ങള്‍ക്കും പ്രചോദനമാകുമെന്ന് മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നു.

Latest Stories

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍