മഞ്ഞുകാലത്തെ ശപിക്കേണ്ട! തണുപ്പിൽ നിന്നും സൌന്ദര്യത്തെ സംരക്ഷിക്കാൻ വൈറ്റമിൻ ഇ ഡയറ്റ്

പുതപ്പിനുള്ളിലൂടെ പോലും തണുപ്പരിച്ചിറങ്ങുന്ന മഞ്ഞുകാലമാണിത്. പണ്ടത്തെ പോലെ മാമരം കോച്ചുന്ന തണുപ്പൊന്നുമില്ലെങ്കിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോൾ ചെറിയ രീതിയിലെങ്കിലും തണുപ്പ് അനുഭവപ്പെടുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാനും  യാത്രകൾ പോകാനും മടിപിടിച്ചിരിക്കാനുമൊക്കെ പറ്റിയ സമയമാണെങ്കിൽ സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം ഏറെ ആശങ്കകൾ ഉള്ള ഒരു കാലം കൂടിയാണിത്. ചർമ്മം വരണ്ടുപോകുന്നതും ചുണ്ട് പൊട്ടുന്നതും മുടി ഡ്രൈ ആകുന്നതുമെല്ലാം മഞ്ഞുകാലത്ത് സ്ഥിരമായി കണ്ടുവരുന്ന സൌന്ദര്യപ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും സൌന്ദര്യത്തെ സംരക്ഷിക്കാൻ കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ പൊതുവായി കണ്ടുവരുന്ന ഒന്നാണ് വൈറ്റമിൻ ഇ ഓയിൽ. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങളിൽ കൃത്രിമ ചേരുവകളും രാസവസ്തുക്കളും ചേരുന്നതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൌന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലൂടെ അല്ലാതെ വൈറ്റമിൻ ഇ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ് വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ചുവടെ

ബദാം

അഞ്ച് ബദാം രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ എഴുന്നേറ്റ് തൊലി നീക്കം ചെയ്ത് കഴിക്കുന്നത് അത്യുത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രഭാത ഭക്ഷണത്തിനൊപ്പമോ ചായയുടെ കൂടെയോ ഇത് കഴിക്കാം.

ചീര

ചീരയുടെ പോഷകഗുണങ്ങൾ അനവധിയാ‌ണ്. തോരനായോ രാവിലെ പ്രഭാത ഭക്ഷണത്തിന് ദോശയിലോ ഓംലെറ്റിലോ അരിഞ്ഞുചേർത്തോ ഒക്കെ ചീര കഴിക്കാം.

അവക്കാഡോ (വെണ്ണപ്പഴം)

വെണ്ണപ്പഴമെന്ന് നമ്മൾ വിളിക്കുന്ന അവക്കാഡോയുടെ പോഷകഗുണങ്ങൾ തിരിച്ചറിഞ്ഞ് അടുത്തകാലത്തായി ഈ പഴത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവർ നിരവധിയാണ്. പാലിനൊപ്പം അടിച്ച് ഷേക്ക് ആയോ സാലഡ് ആയോ മുട്ട, മാംസം, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഉടച്ച് ചേർത്തോ ഒക്കെ അവക്കാഡോ കഴിക്കാം.

സൂര്യകാന്തി വിത്ത്

വൈറ്റമിൻ ഇ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. രാവിലെ ചായക്കൊപ്പം അൽപ്പം സൂര്യകാന്തി വിത്തുകൾ വറുത്തത് കൂടി കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്ലെങ്കിൽ അരിമാവിലോ ഓട്സിലോ മറ്റ് ഭക്ഷണ‌ങ്ങളിലോ ചേർത്തും ഇത് കഴിക്കാം

നിലക്കടല

ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കാൻ മികച്ച മറ്റൊരു ഭക്ഷണസാധനമാണ് നിലക്കടല. സാധാരണയായി നിലക്കടല നാം വറുത്താണ് കഴിക്കുന്നത്. എന്നാൽ ഉപ്പുമാവിൽ ചേർത്തും പീനട്ട് ബട്ടറായും മറ്റ് വിഭവങ്ങളിൽ അരച്ച് ചേർത്തുമൊക്കെ നിലക്കടല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം