Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GOOD LIFE

എളുപ്പത്തില്‍ വണ്ണം കുറയ്ക്കണോ?; എങ്കില്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിച്ചോളൂ

, 5:28 pm

വണ്ണം കുറയ്ക്കാന്‍ എന്ത് സാഹസവും ചെയ്യാന്‍ തയ്യാറാണ് മിക്കവരും. എന്നാല്‍ എല്ലാവര്ക്കും ആവശ്യം എത്രയും വേഗം വണ്ണം കുറയ്ക്കാമോ അത്രയും വേഗത്തില്‍ വണ്ണം കുറയ്ക്കാനാണ്. അതൊന്നും നമ്മള്‍ മാസികളില്‍ കാണുന്ന പോലെ എളുപ്പമല്ലെങ്കിലും നിശ്ചയദാര്‍ഥ്യം ഉണ്ടെങ്കില്‍ ആര്‍ക്കും ഉദ്ദേശിച്ച പോലെയൊക്കെ വണ്ണം കുറയ്ക്കാവുന്നതാണ്.

കരിമ്പിന്‍ ജ്യൂസ്‌ ദാഹം മാറ്റാന്‍ മാത്രമല്ല വണ്ണം കുറയ്ക്കാനും അത്യുത്തമം ആണെന്ന കാര്യം അറിയാമോ ? വേനല്‍ കാലത്തല്ലാതെ നമ്മളില്‍ പലരും കരിമ്പിന്‍ ജ്യൂസിനെ കുറിച്ചു ആലോചിക്കാറില്ല. എങ്കില്‍ കേട്ടോളൂ വണ്ണം കുറയ്ക്കാനാണ്  ഉദ്ദേശമെങ്കില്‍ കരിമ്പിന്‍ ജ്യൂസിനെ കൂട്ട്പിടിക്കാം.  ദാഹം അകറ്റാന്‍ മാത്രമല്ല നല്ല ഔഷധഗുണമുള്ളത് കൂടിയാണ് കരിമ്പിന്‍ ജ്യൂസ്‌.

ഫാറ്റ് ഫ്രീയായ കൊളസ്ട്രോളിന്റെ ഒരംശം പോലുമില്ലാത്ത ഒന്നാണ് കരിമ്പിന്‍ ജ്യൂസ്‌. അതായതു വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ എന്തൊക്കെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവോ അതൊന്നും ഇതിലില്ല എന്ന് സാരം. എന്നാല്‍ പഞ്ചസാര ഉണ്ടാക്കുന്ന കരിമ്പില്‍ നിന്നെടുക്കുന്ന പാനീയം വണ്ണം കുറയ്ക്കാന്‍ സഹായികുമെന്നു പറയുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്. 100 ഗ്രാം കരിമ്പിന്‍ ജ്യൂസില്‍ ഏകദേശം  270  കലോറിയാണ് ഉള്ളത്. അതയത് ഒരു നേരത്തെ നിങ്ങളുടെ ആഹാരത്തില്‍ നിന്നും ലഭിക്കുന്നത്ര കലോറി. എങ്ങനെയാണ് കരിമ്പിന്‍ ജ്യൂസ്‌ നിങ്ങളെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുനതെന്ന് നോക്കാം.

ഫാറ്റ് ഫ്രീ –  നാച്ചുറല്‍ ഷുഗര്‍ ധാരാളമുള്ള ഫാറ്റ് ഫ്രീ പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. സാധാരണ ജ്യൂസ്‌ കുടിക്കുമ്പോള്‍ മധുരത്തിന് നമ്മള്‍ പഞ്ചസാര ചേര്‍ക്കും എന്നാല്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുമ്പോള്‍ അതിന്റെ ആവശ്യമില്ല.

ഫൈബര്‍ ധാരാളം – ഫൈബര്‍ ധാരാളമുള്ള ഒന്നാണ് കരിമ്പിന്‍ ജ്യൂസ്‌. സംസ്കരിക്കാത്ത കരിമ്പില്‍ 13  ഗ്രാം എന്ന അളവിലാണ് ഫൈബര്‍ അടങ്ങിയിരിക്കുന്നത്. ദഹനത്തിനും ഭാരം കുറയ്ക്കാനും ഇത് ഉത്തമം.

ഊര്‍ജ്ജം ആവശ്യം പോലെ – ധാരാളം എനര്‍ജി അടങ്ങിയതാണ് കരിമ്പിന്‍ ജ്യൂസ്‌. തളര്‍ന്നു ക്ഷീണിച്ചു വരുമ്പോള്‍ ഒരു ഗ്ലാസ്‌ കരിമ്പിന്‍ ജ്യൂസ്‌ കുടിച്ചാല്‍ പെട്ടന്നൊരു ഉന്മേഷം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് ഇത്. അതുകൊണ്ട് തന്നെ കരിമ്പിന്‍ ജ്യൂസ്‌.

കൊളസ്ട്രോള്‍ കുറയ്ക്കും – കൊളസ്ട്രോള്‍ കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസിനെ കൂട്ട്പിടിക്കാം. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ ഒഴിവായാല്‍ തന്നെ വണ്ണം കുറയാന്‍ തുടങ്ങും. കൊളസ്ട്രോള്‍ ഒട്ടും അടങ്ങാത്തതാണ് കരിമ്പിന്‍ ജ്യൂസ്‌. അത് കൊണ്ട് ചീത്ത കൊളസ്ട്രോളിനെ പടിക്ക് പുറത്തു നിര്‍ത്താന്‍ ഇത് സഹായിക്കും. അതുപോലെ ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ സാധിക്കും. ഇത് ശരീരത്തിലെ വിഷാംശത്തെ പിന്തള്ളി ശരീരത്തെ ശുദ്ധിയാക്കും ഒപ്പം അമിത കൊഴുപ്പിനെ അലിയിച്ചു കളയുകയും ചെയ്യുന്നു. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്‌ എന്ന് ഓര്‍ക്കുക.

 

 

 

Advertisement