പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു കലണ്ടർ കാരണമുണ്ടായ വിഡ്ഢിദിനം !

ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ആരെയെങ്കിലും വിഡ്ഢികളാക്കുകയോ മറ്റുള്ളവർ നമ്മളെ വിഡ്ഢികളാക്കുകയോ ചെയ്തിട്ടുണ്ടാകാം. സുഹൃത്തുക്കളെയും വീട്ടുകാരെയുമൊക്കെ പറ്റിക്കാനുള്ള ഒരു അവസരമായാണ് പലരും ഈ ദിനത്തെ കാണുന്നത്. പൊതുവെ തമാശയ്ക്ക് ആളുകൾ ഈ ദിനത്തിൽ ആളുകളെ പറ്റിക്കാറുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ തമാശ കാര്യമാകാറുമുണ്ട്. ലോകം മുഴുവനും ഈ ദിവസം വിഡ്ഢിദിനമായി ആഘോഷിക്കുന്ന ഈ ദിവസത്തിന് പിന്നിൽ പൊതുവെ അറിയപ്പെടുന്ന ഒരു ചരിത്രമുണ്ട്.

ലോകത്ത് വിഡ്ഢിദിനം എന്നുമുതലാണ് കൃത്യമായി ആഘോഷിച്ച് തുടങ്ങിയത് എന്ന് ആർക്കും അറിയില്ല. കൃത്യമായ ഒരു ചരിത്രവും ഇല്ല. എന്നാൽ രണ്ടു കലണ്ടറുകളുമായി ബന്ധപ്പെട്ടാണ് വിഡ്ഢിദിനം ഉടലെടുത്തത് എന്നാണ് പൊതുവെ പറയപ്പെടുന്ന ചരിത്രം. ഫ്രാൻസിലാണ് സംഭവം നടക്കുന്നത്. 1952-ല്‍ ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഗ്രിഗേറിയന്‍ കലണ്ടര്‍ അവതരിപ്പിച്ച സംഭവത്തിന് വിഡ്ഢിദിനവുമായി ബന്ധമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. BCE 45ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷാരംഭം. എന്നാൽ ഈ കലണ്ടർ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ പരിഷ്കരിക്കുകയും ഗ്രിഗേറിയന്‍ കലണ്ടറിൽ ജനുവരി 1 മുതല്‍ പുതിയ വര്‍ഷം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ പുതിയ കലണ്ടറിൽ പുതുവർഷം ആരംഭിക്കുന്നത് ജനുവരി ഒന്ന് മുതലായി.

എന്നാൽ ഈ മാറ്റം അംഗീകരിക്കാൻ വിസമ്മതിച്ച ആളുകൾ ജൂലിയൻ കലണ്ടർ തന്നെ പിന്തുടർന്ന് പോരുകയും ഏപ്രിൽ ഒന്നിന് പുതുവത്സരം ആഘോഷിക്കുന്നത് തുടരുകയും ചെയ്തു. ഇതോടെ, മറ്റുള്ളവർ പുതിയ കലണ്ടർ പിന്തുടരാത്തവരെ വിഡ്ഢികളായി കണക്കാക്കുകയും അവരെ പരിഹസിക്കാനും കളിയാക്കാനും തുടങ്ങി. ഇതാണ് ഏപ്രിൽ 1 വിഡ്ഢിദിനമായി മാറാനുള്ള ഒരു കാരണമായി പറയുന്നത്. മറ്റൊന്ന്, വാര്‍ത്താ വിനിമയ ഉപാധികള്‍ വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന അക്കാലത്ത് കലണ്ടറില്‍ ജനുവരി ഒന്ന് വര്‍ഷാരംഭം ആയത് പലരും അറിഞ്ഞില്ല എന്നും തുടർന്നും ഏപ്രില്‍ 1 ന് പുതുവത്സരം ആഘോഷിച്ചവരെ മറ്റുള്ളവർ വിഡ്ഢികളെന്ന് കളിയാക്കുകയും ചെയ്തു എന്നതാണ് മറ്റൊരു കഥ. ഇത് മാത്രമല്ല പല രാജ്യങ്ങളിലും പല പേരുകളും വിശ്വാസങ്ങളും ഏപ്രിൽ ഫൂളിനുണ്ട്.

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. സുന്ദരിയായ ഒരു യുവതി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം എന്നും കുറഞ്ഞപക്ഷം അവനുമായി നല്ല സൗഹൃദമെങ്കിലും തുടരണമെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. ഏപ്രില്‍ ഒന്നിന്‌ വിവാഹം ചെയ്താൽ ഭര്‍ത്താവിനെ ഭാര്യ ഭരിക്കും എന്നതാണ് മറ്റൊരു വിശ്വാസം. ഏപ്രില്‍ ഫൂളിന് ഓരോ ദേശങ്ങളിലും ഓരോ പേരാണ് ഉള്ളത്. ഇംഗ്ലണ്ടിൽ നൂഡി, ജര്‍മനിയില്‍ ഏപ്രിനാര്‍, ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ്, സ്‌കോട്‌ലന്‍ഡില്‍ ഏപ്രില്‍ ഗോക്ക് എന്നിങ്ങനെ പോകുന്നു വിഡ്‌ഢിദിനത്തിന്റെ പല പേരുകൾ. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വരവോടെയാണ് വിഡ്ഢിദിനത്തിന് പ്രചാരം ലഭിച്ചു തുടങ്ങിയത്. ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ പുതിയ വഴികളാണ് ഏപ്രിൽ ഫൂൾ ആക്കാനായി തിരഞ്ഞെടുക്കുന്നത്. ആളുകൾക്ക് ഒരുപാട് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഏപ്രിൽ ഫൂൾ ദിനത്തെ ആളുകൾ കണക്കാക്കുന്നത്. ദുഃഖങ്ങൾ മറക്കാനും, പ്രശ്നങ്ങൾ എല്ലാം മറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ വിഡ്ഢിദിനങ്ങളും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍