പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഡ്രൈ ഐസ്… കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടുകയാണ് ഡ്രൈ ഐസ് അഥവാ ലിക്വിഡ് നൈട്രജൻ എന്ന വില്ലൻ. അടുത്തിടെ ഒരു കുട്ടി ഡ്രൈ ഐസ് ചേർത്ത ബിസ്കറ്റ് കഴിക്കുന്നതും ശേഷം കരയുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ കുട്ടി മരിച്ചു എന്ന തരത്തിൽ പ്രചാരണങ്ങളും ഉണ്ടായി. എന്നാൽ കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.

ഹരിയാനയിലെ ഗുരുഗാവിൽ അഞ്ചുപേർ ആശുപത്രിയിലായ സംഭവത്തിൽ വില്ലനായതും ഡ്രൈ ഐസ് തന്നെയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ മൗത്ത് ഫ്രഷ്നർ എന്ന് കരുതി കഴിച്ചത് ഡ്രൈ ഐസ് ആയിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഉള്ളിൽ ചെന്നതിന് തൊട്ടുപിന്നാലെ തന്നെ വായ പൊള്ളുന്ന അവസ്ഥയും ഛർദ്ദിയും രക്തസ്രാവവും ഉണ്ടായിരുന്നു. ഇവരുടെ വിഡിയോയും ഏവരെയും ഭയപെടുത്തിരുന്നു.

പക്ഷെ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല… കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെടുമെന്ന് മാത്രമല്ല, മരണം സംഭവിക്കാൻ പോലും കാരണമാകുന്ന ഈ ഭക്ഷ്യവസ്തുക്കൾ ആളുകൾ ഇപ്പോഴും അതിന്റെ അനന്തരഫലങ്ങൾ അറിയാതെ കഴിക്കുന്നുണ്ട് എന്നതാണ്.

ഇനി എന്താണ് ഡ്രൈ ഐസ് എന്ന് പരിശോധിക്കാം… കാർബൺ ഡൈ ഓക്സൈഡ് അഥവാ CO2 വാതകം തണുപ്പിച്ച് ഘനീഭവിച്ചാണ് ഡ്രൈ ഐസ് ഉണ്ടാക്കുന്നത്. ശീതീകരിച്ച നിലയിലുള്ള ലിക്വിഡ് നൈട്രജന്റെ താപനില മൈനസ് 196 ഡിഗ്രിയാണ്. ഇതു പുറത്തേക്ക് എടുത്ത് പൂജ്യം ഡിഗ്രിയിലേക്ക് എത്തുമ്പോഴേക്കും പുകയായി മാറും. ഇത് കഴിക്കുന്നതോടെ വായ, തൊണ്ട, അന്നനാളം തുടങ്ങിയവയ്ക്ക് ഗുരുതരമായ പ്രശ്നനങ്ങൾ ഉണ്ടാകുന്നു.

1900 കളുടെ തുടക്കത്തിലാണ് ഡ്രൈ ഐസ് കണ്ടെത്തിയത്. തുടർന്ന് 1920കളിൽ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. ഇതൊരു കൂളിംഗ് ഏജന്റായാണ് ഉപയോഗിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ഫ്രീസിങ്, ചില്ലിങ് എന്നിവയ്ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് പ്രധനമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഡ്രൈ ഐസ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കാൻ പാടില്ലെന്നും അധികൃതർ പറയുന്നുണ്ട്.

മത്സ്യമാംസാദികൾ, പാൽ എന്നിവയെല്ലാം കേടു കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ഇത് പ്രധാനമായും ഉപയോഗിക്കുന്നുണ്ട്. സാധനങ്ങളുടെ കയറ്റുമതി സമയത്ത് ചീത്തയാകാതിരിക്കാൻ വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തിൽ ഉരുകില്ല എന്നതുകൊണ്ടാണ് ഇവയ്ക്ക് വിപണിയിൽ സ്വീകാര്യത ലഭിക്കുന്നത്.

മെഡിക്കൽ, ഫുഡ് ആൻഡ് ബിവറേജ്, ഗവേഷണരംഗം തുടങ്ങിയ മേഖലകളിൽ വിവിധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ ചില പരിപാടികളിൽ പുകയും മഞ്ഞുമൊക്കെ പോലെയുള്ള സ്പെഷ്യൽ ഇഫക്ടുകൾക്കായും ഉപയോഗിക്കാറുണ്ട്. ഇവ നേരിട്ട് കൈ ഉപയോഗിച്ച് എടുക്കരുത് എന്ന് നിർദ്ദേശിക്കാറുണ്ട്. കൂടാതെ ഇവ ഉപയോഗിക്കുന്നത് സംബന്ധിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകും.

ഐസ് ഓക്സിജനുമായി ചേരുമ്പോൾ ശ്വാസം മുട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ വരെയുണ്ടാകും. കുറഞ്ഞ വായുസഞ്ചാരമുള്ളതോ ചെറിയ മുറിയിലോ ആയിരിക്കും വലിയ അളവിൽ ഡ്രൈ ഐസ് സൂക്ഷിക്കുക. CO2 വാതകം അടിഞ്ഞുകൂടാൻ ഇത് ഇടയാക്കുകയും തലവേദന, ആശയക്കുഴപ്പം,  ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ പോലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതിനും കാരണമാകുന്നു.

കഴിക്കുമ്പോൾ വായിൽ നിന്നും പുക വരും എന്നതുകൊണ്ട് തന്നെ കുട്ടികളെയാണ് ഇത് കൂടുതലായി ആകർഷിക്കുന്നത്. ഉത്സവം, പാർട്ടികൾ, കല്യാണം തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലാണ് ഇവ വിൽക്കുന്നത്. കുട്ടികളുടെ ജീവനു ഭീഷണിയായ ഡ്രൈ ഐസ് ചേർത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപനയ്ക്ക് ചെന്നൈയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡ്രൈ ഐസ് ചേർത്ത ബിസ്കറ്റും മറ്റ് ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കു നൽകുന്നതും നിരോധിച്ചിരിക്കുകയാണ്. നിർദേശം ലംഘിക്കുന്നവർക്കെതിരെ 10 വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ചുമത്തുക. പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു