കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പെട്ടെന്ന് മാറ്റാൻ ഇങ്ങനെയും ചെയ്യാം !

ജീവിതശൈലിയിലെ മാറ്റങ്ങളും മാറിത്തുടങ്ങിയ ശീലങ്ങളും കാരണം കുറച്ചു കാലമായി യുവാക്കൾക്കിടയിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് കൺതടങ്ങളിലെ കറുത്ത പാട്. പലരെയും വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കൺതടങ്ങളിൽ വരുന്ന കറുത്ത പാട്. ഉറക്കമില്ലായ്മയും, മാനസിക സമ്മർദവും തുടങ്ങി കമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സമയം, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഉപയോഗിക്കുന്നതും എല്ലാം ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ അഥവാ ഡാർക്ക് സർക്കിളുകൾ വരാനുള്ള പ്രധാന കാരണങ്ങൾ. ചില പൊടികൈകൾ കൊണ്ട് ഈ കറുത്ത പാടുകൾ മാറ്റാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

എവിടെ ആയാലും ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ഇത് കണ്ണുകൾക്ക് കുളിർമ നൽകുമെന്ന് മാത്രമല്ല കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കുകയും ചെയ്യും. പുറത്തുപോകുമ്പോൾ, പ്രത്യേകിച്ച് വെയിലത്തു പോകുമ്പോൾ പലരും ഉപയോഗിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ ലോഷൻ. സൺസ്‌ക്രീൻ ലോഷൻ കണ്ണിന് താഴെ ഇടുന്നത് വളരെയധികം ഗുണം ചെയ്യും. ഇത് കൂടാതെ രാത്രിയിൽ കിടക്കുന്നതിന് മുൻപും രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാൻ പറ്റിയ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ചോ വട്ടത്തിൽ അരിഞ്ഞോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കും. ഇത് കൂടാതെ ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്കയുടെ നീരും ഒരേ അളവിൽ എടുത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നതും കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നവയാണ്. പലർക്കും പരിചിതമായ ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ വളരെയധികം സഹായിക്കും. ഇതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച ടീ ബാഗ് കൺതടത്തിലെ പത്ത് മിനിറ്റ് വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത് ദിവസേന ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള നിറക്കുറവ് മാറ്റാൻ കോഫി കൊണ്ടുള്ള പാക്കിന് സാധിക്കും. ഇതിനു വേണ്ടി രണ്ട് ടീസ്പൂൺ കാപ്പിപൊടിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കി കണ്ണിന് ചുറ്റും പുരട്ടാം. ഇത് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ സഹായിക്കും. മറ്റൊരു വഴി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത മിശ്രിതമാണ്. ഇവ മൂന്നും മിക്സ് ചെയ്ത ശേഷം മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇതും പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും. തക്കാളിനീരിന് ഇരുണ്ട നിറം മാറ്റാനുള്ള കഴിവുണ്ട്. തക്കാളിയുടെ നീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ ഉറവിടമായ തക്കാളിയുടെ നീര് ഇത്തരത്തിൽ ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും.

വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കിൽ അരച്ചെടുത്തതോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് ഡാർക്ക് സർക്കിളുകൾ മാറ്റാൻ സഹായിക്കും. മറ്റൊന്നാണ് ഓറഞ്ച് തൊലി പൊടിച്ചത്. ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കൺതടങ്ങളിലെ കറുപ്പ് മാറാൻ ഉപകരിക്കും. ബദാം പരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടുന്നത് പതിവായി ചെയ്യുന്നത് വ്യത്യാസം അറിയാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് മാറ്റാൻ കറ്റാര്‍വാഴയുടെ ജെല്ല് പുരട്ടുന്നതും നല്ലതാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ