നമ്മുടെ സായാഹ്നങ്ങളെ മനോഹരമാക്കുന്ന ദൃശ്യമാണ് ആകാശത്ത് കൂടെ കൂട്ടമായി പക്ഷികള്‍ പറന്നു പൊങ്ങുന്നതും താഴുന്നതുമെല്ലാം. ദേശാടന പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്ന കാഴ്ച നോക്കി നില്‍ക്കുകയും അവ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പക്ഷികളുടെ ഒരു വീഡിയേയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സാധാരണയായി കണ്ടു വരുന്ന ആനന്ദദായകമായ വീഡിയോകളില്‍ നിന്നും വ്യത്യസ്തമാണ് ഈ വീഡിയോ. എന്തെന്നാല്‍ ഇതില്‍ പക്ഷികള്‍ പറന്നുയരുന്നതല്ല മറിച്ച് കൂട്ടത്തോടെ നിലത്തേക്ക് പതിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മെക്സിക്കോയിലാണ് സംഭവം. കുവോഹ്ടെമോക് നഗരത്തില്‍ നിഗൂഢ സാഹചര്യത്തില്‍ നൂറ് കണക്കിന് പക്ഷികള്‍ ആകാശത്ത് നിന്ന് നിലത്തേക്ക് പതിച്ചു. താഴെ വീണ പക്ഷികളില്‍ ചിലത് ഉടനെ പറന്ന പോയെങ്കിലും കുറേ പക്ഷികള്‍ ചത്തൊടുങ്ങുകയും ചെയ്തു.
മഞ്ഞത്തലയുള്ള കറുത്ത പക്ഷികളാണ് മുകളില്‍ നിന്ന് കുതിച്ചു ചാടുന്നത് പോലെ താഴേക്ക് വീണത്. പ്രദേശത്തെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ഫെബ്രുവരി 7ന് നിരത്തുകളില്‍ നിരവധി പക്ഷികള്‍ ജീവനറ്റ് കിടക്കുന്നതായി കണ്ടെന്ന് എല്‍ ഹെറാള്‍ഡോ ഡി ചിഹുവാഹുവ എന്ന മെക്സിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
WARNING: GRAPHIC CONTENT
Security footage shows a flock of yellow-headed blackbirds drop dead in the northern Mexican state of Chihuahua pic.twitter.com/mR4Zhh979K
— Reuters (@Reuters) February 14, 2022
പക്ഷികള്‍ നിലത്ത് വീണ് ചത്തതിന് പലരും പല കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഏതെങ്കിലും ഇരപിടിയന്‍ പക്ഷിയുടെ ആക്രമണമാകാം ഇതിന് കാരണം എന്ന ചിലര്‍ പറയുന്നു. പക്ഷികള്‍ ഷോക്കേറ്റ് നിലം പതിച്ചതാകാമെന്നും 5ജി സാങ്കേതികവിദ്യയാണ് പക്ഷികള്‍ ചത്തൊടുങ്ങിയതിന് കാരണമെന്നുമുള്ള സംശയങ്ങലും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. പ്രദേശത്തെ ഹീറ്ററില്‍ നിന്നുള്ള വിഷമയമായ പുക ശ്വസിച്ച് പക്ഷികള്‍ ബോധരഹിതരായി വീണതാണ്. മലിനീകരണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്നും ചിലര്‍ ആരോപിക്കുന്നു.
Read more
ദേശാടന പക്ഷികള്‍ ചത്തുവീണതിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും അപ്രതീക്ഷിതമായ ഈ സംഭവത്തിന്റെ വീഡിയോ നിരവധി പേര് കാണുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.