ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

മദ്യം കുടിക്കാത്തവരെയും ഇനി പോലീസ് പൊക്കിയെന്നിരിക്കും! ഞെട്ടിയോ? അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത യുവാവിനെ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത സംഭവം ഈയിടെയാണ് നടന്നത്. കോടതി ഇയാളെ വെറുതെ വിട്ടെങ്കിലും ഇതെന്താണ് സംഭവം എന്നാണ് പലരും തിരക്കുന്നത്.

ഓട്ടോ ബ്രൂവറി സിൻഡ്രം (എബിഎസ്) അല്ലെങ്കിൽ ലഹരി രോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്താകെ 20 പേർക്ക് മാത്രമുള്ള ഒരു അത്യപൂർവ രോഗമാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം. ശരീരത്തിലുള്ള കാർബോഹൈഡ്രേറ്റ്‌സ് പുളിക്കുകയും തുടർന്ന് എഥനോളിന്റെ അളവ് വർധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ഗട്ട് ഫെർമെന്റേഷൻ എന്നും ഇതിനെ പറയുന്നു.

അതേസമയം, കരൾ രോഗമുള്ള ചിലരിൽ എബിഎസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ കരളിന് വേണ്ടത്ര വേഗത്തിൽ മദ്യം നീക്കം ചെയ്യാൻ കഴിയില്ല. ഗട്ട് യീസ്റ്റ് ഉണ്ടാക്കുന്ന ചെറിയ അളവിൽ മദ്യം പോലും ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

ഷോർട്ട് ബവൽ സിൻഡ്രോം എന്ന അവസ്ഥയുള്ള കുട്ടികൾക്കും കുട്ടികൾക്കും ഓട്ടോ ബ്രൂവറി സിൻഡ്രോം വരാനുള്ള സാധ്യത കൂടുതലാണ്.തലകറക്കം, ചുവന്നുതുടുത്ത ചർമ്മം, വാക്ക് കുഴയുക, തലവേദന, ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം തുടങ്ങി ശരിക്കുമുള്ള മദ്യപാനത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുക.

ഇത്തരക്കാരുടെ രക്തത്തിൽ മദ്യത്തിന്റെ അംശം എപ്പോഴും ഉണ്ടാകും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്‌ക്കുക, ആൻ്റിഫംഗൽ മരുന്നുകൾ എന്നിവയാണ് ചികിത്സാരീതി.

Read more