ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ; സഞ്ചാരികൾ ഗൂഗിളിൽ തിരയുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നിൽ!

ലോകത്ത് സഞ്ചാരികൾ ഏറ്റവും കൂടുതൽ ഓൺലൈനിൽ തിരയുന്ന രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ. ഗ്ലോബൽ ബാഗേജ് സ്റ്റോറേജ് ആപ്പ് ആയ ബൗൺസ് എന്ന ഏജൻസി നടത്തിയ പഠനത്തിലാണ് വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ സ്ഥലമായി ഇന്ത്യ മാറിയത്. ആദ്യത്തെ രാജ്യം മാലദ്വീപ് ആണ്.

മാലദ്വീപിനെക്കുറിച്ച് 24.57 ലക്ഷത്തോളം ആളുകൾ ആണ് ഇൻറർനെറ്റിൽ തിരഞ്ഞത്. ഇന്ത്യയെക്കുറിച്ച് 14.78 ലക്ഷത്തോളം ആളുകളാണ് ഗൂഗിളിൽ തിരഞ്ഞത്. ജനപ്രിയ രാജ്യങ്ങളിൽ മാലദ്വീപിനും ഇന്ത്യയ്ക്കും ശേഷം മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് സിംഗപ്പൂർ ആണ്. 12.24 ലക്ഷം ആളുകൾ ആണ് മാലദ്വീപിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞത്.

വിനോദസഞ്ചാരത്തിന് അനുയോജ്യമായ, വ്യത്യസ്തത പുലർത്തുന്ന മനോഹരമായ സ്ഥലങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കോസ്റ്റാ റിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനം നേടിയിരിക്കുന്നത്. ജപ്പാൻ, ജമൈക്ക, ഗ്രീസ്, ബഹാമാസ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ പിന്നീട് വരുന്നത്.

ഒരു വർഷത്തിനിടെ ശേഖരിച്ച ഡാറ്റയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വിദേശ ബീച്ചുകൾക്ക് പേരുകേട്ട ഒരു പ്രമുഖ ഹണിമൂൺ ഡെസ്റ്റിനേഷനായാണ് മാലദ്വീപ് അറിയപ്പെടുന്നത്. സ്വകാര്യ ബീച്ചുകളും ആളുകളും മനോഹരമായ തീരങ്ങളുമെല്ലാം മാലദ്വീപിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. സാധാരണ സ‍ഞ്ചാരികൾ മുതൽ സെലബ്രിറ്റികൾ വരെ എത്തിച്ചേരുന്ന ഇവിടം പവിഴപ്പുറ്റുകൾക്കും കടൽക്കാഴ്ചകൾക്കും പ്രസിദ്ധമാണ്.

6 പവിഴദ്വീപസമൂഹങ്ങൾ ചേരുന്നതാണ് മാലദ്വീപ്. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്നു കിടക്കുന്ന രാജ്യം കൂടിയാണ് ഇത്. ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് ആണെന്നതും ഇവിടേക്ക് സഞ്ചാരികൾ എത്തുന്നതിന് പിന്നിലെ ഒരു കാരണമാണ്.

പർവ്വതങ്ങളും പച്ചപ്പും കാടും വന്യജീവി സങ്കേതങ്ങളും ക്ഷേത്രങ്ങളും പൗരാണിക നഗരങ്ങളും എല്ലാം ചേരുന്ന ഒരിടം എന്ന നിലയിൽ ഇന്ത്യ ഏറെ പ്രശസ്തമാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം ഇന്ത്യയുടെ ഏത് കോണിലായാലും ഏതെങ്കിലും ഒരു സമയത്തെങ്കിലും ഒരു വിദേശിയെ എങ്കിലും കാണാൻ സാധിക്കുന്നതും.

ഇന്ത്യയിലെ വ്യത്യസ്തമാർന്ന മനുഷ്യരും നാടുകളും പ്രകൃതിയും കാലാവസ്ഥയും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന കാര്യങ്ങളാണ്. ലോകത്ത് മറ്റെവിടെയും കാണാനാവാത്ത വൈവിധ്യമാണ് നമുക്ക് ഇന്ത്യയിൽ കാണാനാകുന്നത് എന്നത് തന്നെയാണ് സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.

ചരിത്രം പറയുന്ന ഇടങ്ങളും പഴയ നിർമിതികളും തീർത്ഥാടന റൂട്ടുകളും റെയിൽ ടൂറിസവും തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ട്. അത് മാത്രമല്ല, മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

ആഗ്രയിലെ താജ്മഹൽ, ഡൽഹിയിലെ കുത്തബ് മിനാർ, മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഇന്ത്യാ ഗേറ്റ്, അജന്ത എല്ലോറ ഗുഹകൾ, കൊണാർക്ക് ക്ഷേത്രം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഊട്ടി, ലോണാവാല, എന്നിങ്ങനെ നീളുന്നു സ്ഥിരം സഞ്ചാരികൾ എത്തുന്ന ഇടങ്ങൾ. കേരളവും വിദേശസഞ്ചാരികളുടെ മറ്റൊരു പ്രിയപ്പെട്ട സ്ഥലമാണ്. കേരളത്തിൽ ആലപ്പുഴ, തേക്കടി, മൂന്നാർ, കൊച്ചി, കോവളം, വർക്കല തുടങ്ങിയ സ്ഥലങ്ങളാണ് വിദേശസഞ്ചാരികൾക്ക് പ്രിയം.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂർ ഭാവിയിൽ ജീവിക്കുന്ന രാജ്യമാണ്. ലോക സാമ്പത്തിക ശക്തികളിലൊന്ന് കൂടിയാണ് സിംഗപ്പൂർ. ഇവിടുത്തെ കെട്ടിടങ്ങൾ ആണ് പ്രധാന കാഴ്ചയെങ്കിലും എല്ലാത്തരത്തിലും മുന്നേറുമ്പോഴും പ്രകൃതിയെ മാറ്റിനിർത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍