ഇന്ത്യക്കാര്‍ അത്ര ഹാപ്പിയല്ല, പക്ഷേ പാകിസ്ഥാനും പലസ്തീനും ഹാപ്പിയാണ്; അമേരിക്കയിലും അസന്തുഷ്ടരോ?

ഇന്ന് ലോകം അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ അത്ര സന്തുഷ്ടരാണോ? അല്ല എന്നതാണ് അതിനുത്തരം. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന ഐക്യ രാഷ്ട്രസഭയുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് കണക്കുകള്‍ അനുസരിച്ച് ഇന്ത്യക്കാര്‍ തീരെ സന്തുഷ്ടരല്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത്തവണയും പതിവുപോലെ ഫിന്‍ലന്റ് തന്നെയാണ് ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി ഇത് എട്ടാം തവണയാണ് ഫിന്‍ലന്റ് ഒന്നാം സ്ഥാനം നേടുന്നത്. രണ്ടാം സ്ഥാനത്ത് ഡെന്മാര്‍ക്കും മൂന്നാം സ്ഥാനത്ത് ഐസ്‌ലാന്റുമാണ്. സ്വീഡന്‍ ഇത്തവണ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്.

അഞ്ചാം സ്ഥാനത്ത് നെതര്‍ലാന്റ് തുടരുമ്പോള്‍, യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന ഇസ്രായേല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് പട്ടികയില്‍ ഇത്തവണ 24ാം സ്ഥാനത്ത് തുടരുമ്പോള്‍ അയല്‍രാജ്യമായ മെക്‌സിക്കോ പട്ടികയില്‍ പത്താം സ്ഥാനമാണ് നേടിയിരിക്കുന്നത്. 147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118ാം സ്ഥാനത്താണ്.

2024ല്‍ 126ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ പട്ടികയില്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ യുക്രെയ്ന്‍, മൊസാംബിക്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍, പലസ്തീന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ഗാംബിയ, വെനസ്വേല തുടങ്ങിയ സംഘര്‍ഷ ബാധിത രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് മുകളിലാണ്.

പ്രതിശീര്‍ഷ വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വന്തം ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, സഹജീവികളോടുള്ള ഇടപെടല്‍, അഴിമതി, സാമൂഹിക സുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത്.

Latest Stories

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി

കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ നിര്യാതനായി

സ്പോൺസർമാരുണ്ടെങ്കിൽ അമേരിക്കയിലേക്ക് വരാം എന്ന നീക്കത്തിന് തടയിട്ട് ട്രംപ്; 5.3 ലക്ഷത്തിലധികം പേരുടെ നിയമപരമായ പദവി റദ്ദാക്കി യുഎസ് ഭരണകൂടം

'റംബിൾ ഇൻ ദി ജംഗിൾ' എന്ന മത്സരത്തിൽ മുഹമ്മദ് അലിയെ നേരിട്ട ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം; ജോർജ്ജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു

സൗദി അറേബ്യ: ലോകകപ്പ് സ്റ്റേഡിയം നിർമ്മാണത്തിനിടെ കുടിയേറ്റ തൊഴിലാളി മരിച്ചു

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ എന്നിവർ നയിക്കുന്ന ഇഫ്താർ, ഈദ് മിലാൻ പരിപാടികൾ ബഹിഷ്കരിക്കാൻ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

‘മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’; മുഖ്യമന്ത്രി

ട്രംപിന്റെ കത്തിന് മറുപടി നൽകാൻ ടെഹ്‌റാൻ; ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്ക് ഒരുങ്ങി അമേരിക്കയും ഇസ്രായേലും