മുഖത്ത് സൗന്ദര്യം വിടര്‍ത്തും കിവി പഴം

കിവി പഴത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ പഴം. ഈ വേനല്‍ക്കാല പഴത്തിന് സ്ട്രോബെറി, തണ്ണിമത്തന്‍, വാഴപ്പഴം എന്നിവയുടെ ഒരു രുചിയുണ്ട്, കൂടാതെ വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം എന്നിവയുടെ ഗുണങ്ങളാൽ നിറഞ്ഞതുമാണ്. ഒപ്പമിത് നാരുകളുടെ സമ്പന്നമായ ഉറവിടവുമാണ്. ഇതില്‍ കലോറിയും പഞ്ചസാരയും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുമുണ്ട്. കിവി കേവലം രുചികരവും ഉന്മേഷദായകവുമായ ഒരു പഴം മാത്രമല്ല, ചര്‍മ്മ സംരക്ഷണവും സൗന്ദര്യവും നല്‍കുന്ന നിരവധി ഘടകങ്ങളും കിവിയിലുണ്ട്. ഇത് സൂര്യാഘാതത്തെ നേരിടാന്‍ സഹായിക്കുന്നു, ചര്‍മ്മത്തെ ഉറപ്പുള്ളതാക്കുന്നു, ആന്റി ഏജിംഗ് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ബ്ലീച്ചിംഗ് ഏജന്റായും പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തെ വേഗത്തില്‍ വൃത്തിയാക്കുകയും നന്നാക്കുകയും ചെയ്യുന്നു, കൂടാതെ ഒരു സ്‌ക്രബ്ബായും ഉപയോഗിക്കാം.

വൈറ്റമിന്‍ സിയുടെ ഉറവിടം

വിറ്റാമിന്‍ ഇ, കരോട്ടിനോയിഡുകള്‍, ഫിനോലിക്സ് എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, ഫൈറ്റോകെമിക്കലുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് കിവി. നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് എക്‌സ്‌പോഷറില്‍ നിന്ന് സംരക്ഷിക്കുകയും അവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് കിവി.

കൊളാജന്‍ വികസനം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന സംയുക്തമാണ് കൊളാജന്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവായി നിലനിര്‍ത്തുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ സാന്ദ്രതയെ പിന്തുണയ്ക്കുന്നു.

മുഖക്കുരു നീക്കുന്നു

കിവിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് ഇത് മുഖക്കുരു, തിണര്‍പ്പ്, മറ്റ് വീക്കം എന്നിവ തടയുന്നത്. ഇത് പോഷകങ്ങള്‍ അടങ്ങിയ സൂപ്പര്‍ പഴമാണ്.കിവി ഫ്രൂട്ട് ഫേസ് മാസ്‌കിന്റെ ഗുണങ്ങളും അത് ഉപയോഗിക്കേണ്ട വഴികളും എങ്ങനെയെന്ന് നോക്കാം.

തൈര്, കിവി ഫേസ് പാക്ക്

1 കിവി, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യം. കിവി പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് തൈരില്‍ നന്നായി യോജിപ്പിക്കുക. കഴുത്തിലും മുഖത്തും പായ്ക്ക് തുല്യമായി പുരട്ടുക. ഇത് 15-20 മിനിറ്റ് വിടുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കിവി, ബദാം ഫേസ് പാക്ക്

1 കിവി, 3-4 ബദാം, 1 ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവയാണ് ഈ പായ്ക്ക് ഉണ്ടാക്കാനാവശ്യം. ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം, അവ ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് കടലമാവും കിവി പള്‍പ്പും ചേര്‍ത്ത് ഇളക്കുക.ഈ പായ്ക്ക് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ഈ ഫേസ് പാക്ക് അത്യധികം ഉന്മേഷദായകമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ജലാംശം നല്‍കുകയും സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന് പുതിയ രൂപം നല്‍കുന്നു. കഴുകി കളഞ്ഞാല്‍ ഉടന്‍ തന്നെ വ്യത്യാസം കാണാം.\

നാരങ്ങ, കിവി ഫേസ് പാക്ക്

1 കിവി, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയെടുക്കുക. കിവിയില്‍ നിന്ന് പള്‍പ്പ് എടുത്ത് മാഷ് ചെയ്യുക. ഇത് നാരങ്ങാനീരുമായി നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടണം. ഇത് 15-20 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, എന്നിട്ട് കഴുകുക. നാരങ്ങ നീര് ഒരു മികച്ച ബ്ലീച്ചായതിനാല്‍ ഈ ഫേസ് മാസ്‌ക് നിങ്ങളുടെ സുഷിരങ്ങളും പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഈ ഫേസ് പാക്ക് ഏറ്റവും അനുയോജ്യമാണ്.

കിവി, വാഴപ്പഴം ഫേസ് മാസ്‌ക്

1 കിവി, 1 ടേബിള്‍സ്പൂണ്‍ വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. കിവി പള്‍പ്പ് ഒരു പാത്രത്തില്‍ മാഷ് ചെയ്ത് വാഴപ്പഴത്തില്‍ കലര്‍ത്തുക. ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 20-30 മിനിറ്റ് ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് കഴുകുക. വാഴപ്പഴം അങ്ങേയറ്റം ജലാംശം നല്‍കുന്നതാണ്, തൈര് ചര്‍മ്മത്തെ പോഷിപ്പിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ ഫേസ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവാക്കുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം