മിംഗിൾ അല്ല സിംഗിളാണ് ലേഡീസിന് ഹാപ്പി

പലപ്പോഴും സിംഗിളാണെന്ന് പറഞ്ഞ് വിഷമിക്കുന്നവരാണ് ഏറെയും. അതിൽ പങ്കാളികളില്ലാത്ത സ്ത്രീകളെ ജീവിതത്തിൽ ഒറ്റപ്പെട്ടവരും വിഷമം അനുഭവിക്കുന്നവരുമായാണ് സമൂഹം ചിത്രീകരിക്കാറുള്ളത്. എന്നാൽ അങ്ങനെയല്ല. അവർ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

സിംഗിളായി ജീവിക്കുന്ന സ്ത്രീകള്‍ പങ്കാളികളുള്ളവരേക്കാളും സിംഗിളായ പുരുഷനേക്കാളും സന്തുഷ്ടരാണെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം ഉയർന്ന തോതിൽ സംതൃപ്തി അനുഭവപ്പെടുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.

അതേസമയം അവിവാഹിതരായ പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. സിംഗിൾഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഗവേഷകർ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷൻ്റെ സമയത്ത് പ്രണയ ബന്ധങ്ങളിൽ അല്ലാതിരുന്ന 5491 പേരെയും പഠനത്തിൽ ഉൾപ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയിൽ പ്രായമുള്ളവരേയാണ് പഠനവിധേയമാക്കിയത്.

Latest Stories

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

BGT 2024-25: മൂര്‍ച്ചയേറിയ ആയിരം വാക്കുകള്‍ക്ക് സാധിക്കാത്തത് ആ ഒറ്റ ഡെലിവറികൊണ്ട് അയാള്‍ സാധിച്ചെടുത്തു!

BGT 2024: രോഹിത് മോശം ഫോമിൽ ആകാൻ കാരണം ആ താരം, വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

ആകാരഭംഗിയും അഴകളവുകളും കിറുകൃത്യം; ലോകത്തെ പൂര്‍ണതയുള്ള സ്ത്രീ ശരീരം കണ്ടെത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

അന്റോണിയോ ലോപസ്, ഡെസ് ബക്കിങ്ഹാം, ഇവാൻ വുകോമനോവിച്ച്; ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കോച്ച്?

മമ്മൂക്കയും ബേസില്‍ യൂണിവേഴ്‌സിലേക്ക്.., 'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്'; കൈ കൊടുക്കല്‍ പാളി!

കെഎല്‍ രാഹുല്‍ എന്തിനാണ് ടീമില്‍?, വിദേശ പിച്ചുകളില്‍ തനിക്കു ഒരു സ്പെഷ്യല്‍ പവര്‍ ഉണ്ടെന്നു തെളിയിച്ച് അയാള്‍ ഓപ്പണിംഗ് ഉറപ്പിച്ചു!

രോഹിത് ശർമ്മ വിരമിക്കാൻ ഒരുങ്ങുന്നു? റിപ്പോർട്ടുകൾ ശരിവെക്കുന്ന ചിത്രം ചർച്ചയാകുന്നു; ആരാധകർ രണ്ടുതട്ടിൽ

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങി; ഉപദേശം മന്ത്രവാദിയുടേത്, യുവാവിന് ദാരുണാന്ത്യം

പി മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവത്; മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തി; മെക് 7 പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്