കൊറിയയിലെ 90 വയസ്സുള്ള 'മത്സ്യകന്യകകൾ' !

മത്സ്യകന്യകമാർ ഒരു കെട്ടുകഥയല്ല എന്നാണ് ഇന്നും പലരും വിശ്വസിക്കപ്പെടുന്നത്. എന്നാൽ ജെജു ദ്വീപിൽ താമസിക്കുന്ന സ്ത്രീകളുടെ മുങ്ങൽവിദഗ്ധ സംഘത്തിന്റെ കാര്യത്തിൽ ഈ കാര്യം ശരിയായി തോന്നിയേക്കാം. ഹെനിയോ എന്നാണ് ഈ കൂട്ടരുടെ പേര്. പ്രായമേറിയ ഈ സ്ത്രീകൾ ഒരു തരത്തിലുള്ള ആധുനിക ഉപകാരങ്ങളുമില്ലാതെയാണ് ദക്ഷിണ ചൈനാ കടലിലെ തണുത്തുറഞ്ഞ വെള്ളത്തിൽ 10 മീറ്റർ മുങ്ങിത്താഴുന്നത്. ഇവരാണ് ‘കൊറിയയിലെ 90 വയസ്സുള്ള മത്സ്യകന്യകമാർ’. 90 വയസ്സിനു മുകളിൽ പ്രായമുള്ള ഈ സ്ത്രീകൾ യഥാർത്ഥ മത്സ്യകന്യകകളെപ്പോലെ വെള്ളത്തിനടിയിൽ അവിശ്വസനീയമായ രീതിയിൽ വളഞ്ഞും തിരിഞ്ഞും മുങ്ങിയുമെല്ലാമാണ് നീന്തുന്നത്.

ജെജു ദ്വീപിൽ താമസിക്കുന്ന സ്ത്രീ മുങ്ങൽ വിദഗ്ധരുടെ ഒരു പ്രത്യേക സമൂഹമാണ് ഹെനിയോ. യുവതലമുറ മറ്റ് തൊഴിലുകൾ തിരഞ്ഞെടുക്കുന്നതിനാൽ ഇക്കൂട്ടത്തിൽ പ്രായമായ സ്ത്രീകളാണ് ഉള്ളത്. എയർ ടാങ്കുകളുടെയും മികച്ച ഇൻസുലേഷൻ നൽകുന്ന മറ്റ് ആധുനിക ഉപകരണങ്ങളുടെയും സഹായമില്ലാതെ ദക്ഷിണ ചൈനാ കടലിലെ മഞ്ഞുമൂടിയ വെള്ളത്തിന് 10 മീറ്ററോളം ആഴത്തിൽ ഇവർ മുങ്ങുന്നു. ഇവരുടെ സംഘത്തിൽ മിക്കവാറും പ്രായമുള്ളവരാണ് എന്നതിനാലാണ് ഹേനിയോയെ കൊറിയയിലെ 90 വയസ്സുള്ള മത്സ്യകന്യകകൾ എന്ന് വിളിക്കുന്നത്.

1629 മുതലാണ് ഹെനിയോയെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ വന്നു തുടങ്ങുന്നത്. 350 വർഷക്കാലം കോട്ടൺ ഡൈവിംഗ് വസ്ത്രങ്ങളായ മുൾസോജുങ്കിയായിരുന്നു ഹെനിയോ ധരിച്ചത്. 1970 കളിലാണ് അവർ റബ്ബർ വെറ്റ്‌സ്യൂട്ടുകൾ ധരിക്കാൻ തുടങ്ങിയത്. അബലോൺ, സീ ഉർച്ചിൻസ് പോലുള്ള കക്കയിറച്ചികൾ, കെൽപ്പ്, മറ്റ് സമുദ്രജീവികൾ തുടങ്ങിയവ കത്തിയോ വിരലുകളോ ഉപയോഗിച്ച് ഈ മുങ്ങൽ വിദഗ്ധർ
ശേഖരിക്കുന്നു. മാത്രമല്ല നീരാളിയെപ്പോലുള്ള ജീവികളെ ഈ സ്ത്രീകൾ അനായാസമായി തങ്ങളുടെ കൈകളിൽ പുറത്തെടുക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികൾക്കും ഇത് ഒരു ആനന്ദകരമായ കാഴ്ചയാകാറുണ്ട്.

ജെജുവിനെ സംബന്ധിച്ചിടത്തോളം, ഡൈവിംഗ് സീസൺ വളരെ കുറവാണ്. സ്ത്രീകൾ വർഷത്തിൽ 90 ദിവസം മാത്രമേ ഡൈവ് ചെയ്യാറുള്ളു എന്നാണ് പറയുന്നത്. അവർ ഒരുപാട് സമയം വെള്ളത്തിനടിയിൽ മുങ്ങുകയും എപ്പോഴും ഒരു ഓറഞ്ച് നിറത്തിലുള്ള അടയാളം പിന്നിൽ ഘടിപ്പിക്കുകയും ചെയ്യാറുണ്ട്. സഹ ഡൈവർമാർക്ക് അവരെ കണ്ടെത്താനുള്ള ഒരു അടയാളമാണിത്. ഇത്ജ കൂടാതെ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് തിരികെ മടങ്ങുമ്പോൾ ഒരു വിസിൽ ശബ്ദം പുറപ്പെടുവിക്കുകായും ചെയ്യും.

‘കടലിൻ്റെ അമ്മമാർ’ എന്നും ‘കടലിനെതിരായ യോദ്ധാക്കൾ’ എന്നും ഇവർ അറിയപ്പെടുന്നു. ഈ സ്ത്രീകളെ അനുഭവത്തിൻ്റെ മൂന്ന് തലങ്ങളായി തരം തിരിച്ചിരിച്ചിട്ടുമുണ്ട്. സാങ്ഗുൻ (ഏറ്റവും പരിചയസമ്പന്നർ), ഹഗുൻ , ജംഗ്ഗൺ. കൂടുതൽ പരിചയസമ്പന്നരായ മുങ്ങൽവിദഗ്ദർ പരിചയമില്ലാത്തവരെ നയിക്കുകയും സുംബിസോറി എന്ന നിർണായക ശ്വസന സാങ്കേതികതയിൽ അവരെ ഉപദേശിക്കുകയും ചെയ്യുന്നു.

ദക്ഷിണ കൊറിയയിലെ പുരുഷാധിപത്യ സമൂഹത്തിലെ ഉയർന്ന സാമൂഹിക പദവിയാണ് ഹെനിയോയ്ക്കുള്ളത്. ജെജുവിൽ ഒരു അർദ്ധ-മാതൃാധിപത്യ സമൂഹം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം അവിടെയുള്ള പല കുടുംബങ്ങളും ഹെനിയോ വീട്ടിലേക്ക് കൊണ്ടുവരുന്ന വരുമാനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്‌ത്രീകൾ അന്നദാതാക്കളും പുരുഷൻമാർ കുട്ടികളെ പരിചരിക്കാൻ വീട്ടിൽ തന്നെ കഴിയുന്ന ഒരു സമയവും ഉണ്ടായിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. ദക്ഷിണ കൊറിയയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജെജുവിലെ കുടുംബങ്ങൾ പലപ്പോഴും ആൺകുട്ടികളേക്കാൾ പെൺകുട്ടികളുടെ ജനനത്തിനാണ് മുൻഗണന നൽകുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി