സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് ഡയഡം മിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ സൌന്ദര്യ മത്സരങ്ങൾ നടത്തപ്പെടാറുള്ളത്. ഇത്തവണയും സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയവുമായാണ് ഡയഡം സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ആർത്തവ ശുചിത്വത്തിന്റെ സന്ദേശം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ #മാസിക്സത്യ എന്ന കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഡയഡം.
സമൂഹനന്മ ലക്ഷ്യമാക്കിയുള്ള സന്ദേശങ്ങളുമായാണ് എപ്പോഴും ഡയഡം എത്താറുള്ളതെന്നും ഇത്തവണ ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഡയഡം സൗന്ദര്യ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡയഡം സ്ഥാപകനും ഡയറക്ടറുമായ അമിഷ ചൌധരി വ്യക്തമാക്കി.
അടുത്തിടെ ഡെൽഹിയിൽ വെച്ച് നടന്ന ഡയഡത്തിന്റെ മൂന്നാമത് സൗന്ദര്യ മത്സരത്തിൽ നികിത ജാദവ് ഡയഡം മിസ് ഇന്ത്യ 2020 ആയും പ്രിയങ്ക ജുനേജ മിസിസ് ഇന്ത്യ 2020 ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൗന്ദര്യ മത്സരത്തിന് മുന്നോടിയായി സിഗ്നേച്ചർ ഗ്ലോബലുമായി ചേർന്ന് ആയിരത്തോളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഡയഡം സംഘടിപ്പിച്ചിരുന്നു.