ഹോം ക്വാറന്റൈനിലുള്ള രോഗികള്‍ ശ്രദ്ധിക്കുക; പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് രാജ്യത്തെയാകെ പിടിമുറുക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ ഹോം ക്വാറന്റൈനില്‍ തുടര്‍ന്ന് കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയിംസ്.

*മിതമായ രോഗലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ മാത്രമേ വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ പാടുള്ളു. രോഗിയുടെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

*അറ്റാച്ച്ഡ് ബാത്ത്‌റൂം ഉള്ള മുറിയില്‍ വേണം ക്വാറന്റൈനില്‍ ഇരിക്കാന്‍.

*എച്ച്‌ഐവി പോലുള്ള രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികള്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കാന്‍ പാടില്ല.

*ഹോം ക്വാറന്റൈനില്‍ ഇരിക്കുന്ന രോഗികള്‍ക്ക് ആശുപത്രിയുമായി ബന്ധമുണ്ടായിരിക്കണം, കൂടാതെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറെ വിവരം അറിയിക്കണം.

*മറ്റ് രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ അത് മുടക്കാന്‍ പാടില്ല.

*നന്നായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന ഭക്ഷണവും കഴിക്കണം.

*രോഗികള്‍ ഒരു പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുകയും രോഗലക്ഷണങ്ങളുടെ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

*രോഗം ബാധിച്ചവര്‍ മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണം, വീട്ടില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വസ്തുക്കളൊന്നും തൊടാനോ ഉപയോഗിക്കാനോ പാടില്ല.

*രോഗികള്‍ എപ്പോഴും ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 8 മണിക്കൂറിന് ശേഷം ഇത് മാറ്റി ഉപയോഗിക്കണം. കളയുന്നതിന് മുമ്പ് മാസ്‌ക് സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കണം.

*ശാരീരിക അകലം, മാസ്‌ക് ഉപയോഗം, കൈ ശുചിത്വം, സ്വയം നിരീക്ഷണം, ഡോക്ടറുമായി നിരന്തരം സമ്പര്‍ക്കം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ പാലിക്കണം.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന