സ്ലിം ലുക്ക് ലഭിക്കാൻ എ ലൈൻ വസ്ത്രങ്ങൾ മുതൽ പാറ്റേണുകൾ വരെ

പൊതുവെ വണ്ണമുള്ളവരുടെ പ്രധാന പ്രശ്നമാണ് വസ്ത്രധാരണം. ഇഷ്ടപ്പെട്ട് ഒരു ഡ്രസ്സ് വാങ്ങിയാലും ചിലപ്പോൾ അത് അവർക്ക് സംതൃപ്തി നൽകില്ല. എന്നാൽ ചില വസ്ത്രങ്ങൾ പ്രത്യേക രീതിയിൽ ധരിച്ചാൽ ശരീരത്തിന് വണ്ണമുണ്ടെങ്കിലും അത് എടുത്തു കാണിക്കില്ല. മാത്രമല്ല വ്യത്യസ്‍തമായ ഒരു ലുക്ക് സ്വന്തമാക്കാനും സാധിക്കും. ഏതൊക്കെ വഴികളിലൂടെ ഇത്തരത്തിൽ തടി കുറവ് തോന്നിപ്പിക്കും എന്ന് നോക്കാം…

1. സ്ലിം ഫിറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കാം

ശരീരത്തിന് പാകമായ രീതിയിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ബോഡിഷേയ്പ്പും തടി കുറഞ്ഞ ഒരു ഫീലും ലഭിക്കും. ചിലർ ലൂസ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ സാധാരണ കൂടുതൽ തടിയുള്ളതായാണ് തോന്നിപ്പിക്കുക. അതുകൊണ്ട് നല്ല ഷേയ്പ്പിൽ വസ്ത്രങ്ങൾ ധരിച്ചാൽ സ്ലിം ഇഫക്റ്റ് നേടാം. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വാങ്ങിയാൽ പിന്നീട് ശരീരത്തിന് ഇണങ്ങുന്നില്ലെന്ന പരാതി ഒഴിവാക്കുകയും ചെയ്യാം.

2. വസ്ത്രങ്ങളിലെ പാറ്റേണുകൾ ശ്രദ്ധിക്കാം

ഒരുപാട് വണ്ണമുള്ള ശരീരപ്രകൃതം ഉള്ളവരാണെങ്കിൽ വ്യത്യസ്ത തരത്തിൽ ഒരുപാട് പാറ്റേണുകൾ ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. മറ്റൊന്ന്, സാരി, ചുരിദാർ എന്നിവയാണെങ്കിലും ഏത് വസ്ത്രമാണെങ്കിലും ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. കാരണം, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കുറച്ചുകൂടി തടി ഉള്ളതായി തോന്നിപ്പിക്കുകയാണ് ചെയ്യുക. നല്ല കട്ടിയുള്ള ഡിസൈൻസ് വരുന്ന വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്. പകരം ഇരുണ്ട നിറങ്ങൾ ഉള്ളതും നീളത്തിലുള്ള ഡിസൈനുകളിൽ വരുന്നതുമായ വസ്ത്രങ്ങൾ ധരിച്ചാൽ വണ്ണം കുറഞ്ഞത് പോലെ തോന്നിപ്പിക്കും.

3. പെൻസിൽ സ്കേർട്സ്

ശരീരം നല്ല ഷേയ്പ്പിൽ നിൽക്കുന്നതിനും കാലുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിനും പറ്റിയ വസ്ത്രമാണ് പെൻസിൽ സ്‌കേട്‌സ്. ഇത് സ്വാഭാവികമായ ഷേയ്പ്പ് ഭംഗിയിൽ നിലനിർത്തുവാൻ സഹായിക്കുമെന്ന് മാത്രമല്ല, വണ്ണം കുറവ് തോന്നിപ്പിക്കുകയും ചെയ്യും.

4. എ ലൈൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം

തടി കുറച്ചു തോന്നിപ്പിക്കാൻ ഏറ്റവും നല്ലതാണ് എ ലൈൻ വസ്ത്രങ്ങൾ. ഞൊറികളുള്ള വസ്ത്രങ്ങളേക്കാൾ നല്ല ഒതുക്കവും സ്ലിം ഇഫക്റ്റും നൽകുന്ന വസ്ത്രങ്ങളാണ് എ ലൈൻ വസ്ത്രങ്ങൾ. എ ലൈൻ ടോപ്പുകൾ ,നീളൻ കുർത്തകൾ എന്നിവയൊക്കെ വണ്ണമുള്ളവർക്ക് ഒരുപാട് തടി തോന്നാതിരിക്കുവാൻ സഹായിക്കും.

5. പരന്ന ചെരുപ്പ് ഉപയോഗിക്കാം

വണ്ണമുള്ളവർ പരന്ന ചെരുപ്പ് ഉപയോഗിക്കുമ്പോൾ കാലുകൾ കുറച്ചുകൂടെ സ്ലിം ആയിരിക്കുന്നതുപോലെ തോന്നിപ്പിക്കും. എന്നാൽ ഹീൽ ചെരുപ്പ് ആണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ അതും ട്രൈ ചെയ്തു നോക്കാവുന്നതാണ്. ചെരുപ്പിന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധ നൽകിയാൽ മൊത്തത്തിൽ നല്ല ഒരു ലുക്ക് സ്വന്തമാക്കാൻ സാധിക്കും.

6. ലൂസ് പാന്റ്സ് ഒഴിവാക്കാം

തടി അധികം തോന്നാതിരിക്കുവാൻ ലൂസ് വസ്ത്രങ്ങൾ ധരിക്കുന്നവരാണ് പലരും. എന്നാൽ ലൂസ് പാന്റ്സ് ഒഴിവാക്കുന്നതാണ് വണ്ണമുള്ളവർക്ക് നല്ലത്. കാരണം ഇത്തരത്തിലുള്ള പാന്റ്സ് ഉപയോഗിക്കുമ്പോൾ കാലിന് കൂടുതൽ തടി ഉള്ളതുപോലെ തോന്നും. അതുകൊണ്ട്, ഇറുകി കിടക്കുന്ന ജീൻസോ പാന്റ്സോ ഉപയോഗിക്കുന്നതാണ് നല്ലത്. മാത്രമല്ല കൃത്യമായ സൈസിനൊത്ത പാന്റ്സ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

7. കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം

സ്ത്രീകളായാലും പുരുഷന്മാരായാലും കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം വണ്ണമുള്ളവരാണെങ്കിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തടി തോന്നിപ്പിക്കും. മാത്രമല്ല, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരിയായ അളവിൽ നോക്കി എടുക്കുന്നതാണ് നല്ലത്. ചിലർ വയർ അധികം തോന്നാതിരിക്കുവാൻ ലൂസ് ഷർട്‌സ് ടോപ്‌സ് എന്നിവ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഈ രീതിയിലുള്ള വസ്ത്രങ്ങൾ ഇത്തരക്കാർക്ക് തടി കൂടുതൽ തോന്നിപ്പിക്കുകയാണ് ചെയ്യുക.

Latest Stories

ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക പരിശോധന നടത്തി; സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കും

ഇത് തെറ്റായ സന്ദേശം, നാളെ ചിലപ്പോള്‍ ഇന്ത്യക്കെതിരെയും ഉപയോഗിക്കപ്പെട്ടേക്കാം

മംമ്ത കുല്‍ക്കര്‍ണിയെ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കി; സംഭവിച്ചത് ഇതാണ്..

കുർബാനക്കിടെ അൾത്താരയിൽ നിന്ന് വൈദികനെ അടിച്ചിറക്കി വിമതവിഭാ​ഗം; സംഘർഷം

1 ലക്ഷം വരെ മാസ ശമ്പളം, നികുതി പേടി വേണ്ട!; ബജറ്റിൽ ആദായ നികുതിയിൽ ഇളവ്

സർക്കാർ ജോലിക്കുപകരം ബിസിനസ് ആലോചിക്കണം'; വിദ്യാർത്ഥികൾ റിസ്ക് എടുക്കണമെന്ന് എ എൻ ഷംസീർ

അഞ്ചാം ടി20യില്‍ ഹര്‍ഷിത് റാണയില്ല; മുംബൈയില്‍ ഇന്ത്യ ഒരു മാറ്റമേ വരുത്തേണ്ടതുള്ളൂവെന്ന് മുന്‍ താരം

50,000 രൂപ വരെ ഈടില്ലാതെ വായ്പ നേടാം; സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് കാര്‍ഡ്

ഹസ്തദാന വിവാദം; ആർ വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ

ലിപ്‌ലോക്ക് മുതല്‍ കെട്ടിപ്പിടുത്തം വരെ.. സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച് ഉദിത് നാരായണ്‍; വീഡിയോ