സ്റ്റൈലിഷ് ലുക്ക് നേടാൻ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഏത് ലുക്കിലും സ്റ്റൈലിഷായി നടക്കാനാണ് എല്ലാവർക്കുമിഷ്ടം. ട്രഡീഷണൽ ലുക്കിലായാലും മോഡേൺ വസ്ത്രങ്ങളിലായാലും സ്ത്രീക്കും പുരുഷനും സ്റ്റൈലിഷായിരിക്കാനാണ് അന്നും ഇന്നും താത്പര്യം. ഓരോ തിരക്കുകൾക്കിടയിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ സ്റ്റൈലിഷ് ലുക്ക് നേടാൻ കഴിയാറില്ല. ഇനി പറയുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഏറ്റവും ലളിതമായും ഫാഷനബിളായും എവിടെയും ശ്രദ്ധാകേന്ദ്രമാകാൻ സാധിക്കും.

1 . റിസ്റ്റ് വാച്ചുകൾ

ചെറുതെന്ന് കരുതി ശ്രദ്ധ കൊടുക്കാതിരിക്കാൻ വരട്ടെ ! നമ്മുടെ വസ്ത്രധാരണത്തിൽ റിസ്റ്റ് വാച്ചുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. ഒരുപാട് ആഭരണങ്ങൾ ഇടുന്നതിന് തുല്യമാണ് ഒരു സ്റ്റൈലിഷ് റിസ്റ്റ് വാച്ച്. ആഭരണങ്ങൾ ഇഷ്ടമല്ലാത്തവരുണ്ടെങ്കിൽ തീർച്ചയായും റിസ്റ്റ് വാച്ച് ഒരു മികച്ച ചോയ്‌സ് തന്നെയായിരിക്കും. സ്‍മാർട്ട് വാച്ചുകൾ, ക്ലാസിക് മെറ്റൽ വാച്ചുകൾ, ലെതർ ബാൻഡ് വാച്ചുകൾ എന്നിവ നിങ്ങളെ ഒന്നുകൂടി സ്റ്റൈലിഷ് ആക്കി മാറ്റും. ഏത് വസ്ത്രത്തോടൊപ്പവും റിസ്റ്റ് വാച്ച് ഉപയോഗിക്കാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

2 . സൺ ഗ്ലാസുകൾ

ഫാഷനിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒന്നാണ് സൺ ഗ്ലാസുകൾ. ഒരാളുടെ ഔട്ട്ലുക്ക് തന്നെ മാറ്റാൻ സൺ ഗ്ലാസുകൾക്ക് സാധിക്കും. ട്രെൻഡിനൊത്ത് മാറാൻ ഇഷ്ടമുള്ളവരാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു ജോഡി സൺ ഗ്ലാസുകൾ കയ്യിൽ കരുതാവുന്നതാണ്. എന്നാൽ ഇവ തിരഞ്ഞെടുക്കുന്നതിലും കുറച്ച് ശ്രദ്ധ വേണം. കണ്ണിന്റെ പുറത്തേക്ക് ഫ്രെയിം നിൽക്കുന്ന, നല്ല എഡ്ജുള്ള സൺ ഗ്ലാസുകളാണ് കൂടുതൽ ഫാഷനബിളായി തിരഞ്ഞെടുക്കാറുള്ളത്. കണ്ണുകളിൽ ക്ഷീണം ഉണ്ടെങ്കിൽ പോലും അവ മറച്ച് നിങ്ങളെ ഊർജസ്വലതയോടെ കാണിക്കാൻ സൺ ഗ്ലാസുകൾക്കാവും. മുഖത്തിന് ചേരുന്ന ഗ്ലാസുകൾ തിരഞ്ഞെടുക്കാൻ ഒരു സ്റ്റൈലിഷിനെ സമീപിക്കുന്നതും നല്ലതാണ്.

3 . വെള്ള നിറത്തിലുള്ള ഷർട്ടുകൾ

സിമ്പിൾ ബട്ട് പവർഫുൾ ! ഒരേ സമയം സിംപിളും ഫാഷനബിളും ആവാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ വെള്ള നിറത്തിലുള്ള ഷർട്ടുകൾ ധരിക്കാവുന്നതാണ്. ഒരുപാട് സമയം കളയാതെ പെട്ടെന്ന് തന്നെ സ്റ്റൈലിഷാക്കാൻ വെള്ള ഷർട്ടുകൾക്ക് കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇവ ധരിക്കാം എന്നുമാത്രമല്ല, ഒരു കൂൾ ലുക്ക് കിട്ടുമെന്നതിനാൽ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്നു നിങ്ങളിലേക്ക് എത്തുകയും ചെയ്യും. ഷർട്ടിനോടൊപ്പം വെളുത്ത ബട്ടൺ കൂടി വെക്കാൻ ശ്രദ്ധിക്കുക. കാരണം, ഇവ നിങ്ങളെ ഒന്നുകൂടി സിംപിൾ ആക്കും.

4 . LBD അഥവാ ലിറ്റിൽ ബ്ലാക്ക് ഡ്രസ്

എൽബിഡി (LBD) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഥവാ ലിറ്റിൽ ബ്ലാക്ക് ഡ്രെസ് ശരിക്കും ഒരു മാജിക് തന്നെയാണ്. ഫാഷൻ ലോകത്തെ ഒരു ക്ലാസിക് പീസ് ആണ് എൽബിഡി. നിങ്ങളിലെ സൗന്ദര്യത്തെ പുറത്ത് കാണിക്കാൻ കഴിവുള്ള ഒരു കുഞ്ഞു കറുത്ത വസ്ത്രമാണിത്. ഈ രീതിയിൽ വസ്ത്രം ധരിക്കുന്ന ആർക്കും സ്റ്റൈലിഷ് ആവാൻ നിമിഷങ്ങൾ മാത്രം മതിയാകും. ഇവയോടൊപ്പം സ്റ്റേറ്റ്മെന്റ് ജ്വല്ലറി, കാഷ്വൽ സ്നീക്കറുകൾ കൂടി ധരിച്ചാൽ ആരും നിങ്ങളെ നോക്കി പോകും.

5 . വെള്ള നിറത്തിലുള്ള സ്നീക്കേഴ്സ്

എല്ലാ വസ്ത്രങ്ങളുടെ കൂടെയും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെള്ള നിറത്തിലുള്ള
സ്നീക്കേഴ്സ്. എന്നാലും മോഡേൺ വസ്ത്രങ്ങളുടെ കൂടെ ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ട്രെൻഡി ലുക്ക് തന്നെ ലഭിച്ചേക്കാം. ഡെനിം വസ്ത്രങ്ങൾ പ്രത്യേകിച്ച് ജീൻസ്‌, ഷോർട്സ് എന്നിവയുടെ കൂടെ വൈറ്റ് സ്നീക്കേഴ്സ് ധരിക്കുകയാണെങ്കിൽ ഒരു കൂൾ ലുക്ക് കിട്ടും. ഏത് വസ്ത്രങ്ങളുടെ കൂടെ ധരിച്ചാലും അതിനോടൊപ്പം ഇണങ്ങി നിൽക്കുന്നതിനാൽ ആർക്കും ഉപയോഗിക്കാവുന്നതാണിത്.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി