അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യ്ത് കൊച്ചു മിടുക്കൻ. അഞ്ച് മാസം മാത്രം പ്രായമുള്ള ഓസ്റ്റിൻ എന്ന കുഞ്ഞ് മിടുക്കനാണ് തൻറെ അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യ്ത് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയിനറായ മിഷേലും കുഞ്ഞും എൽബോ പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് .
അമ്മ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞിനോട് കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് മിഷേൽ പറഞ്ഞ് കൊടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ് ഇൻസ്റ്റഗ്രാമിൽ മിഷേൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. അമ്മ പതിവ് പോലെ വ്യായാമം ചെയ്യുന്നത് കണ്ടാണ് ഓസ്റ്റിൻ ഓടി വരുന്നത്.
അതിന് ശേഷം അമ്മ നിൽക്കുന്നത് പോലെ നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തന്റെ സർവ ശക്തിയുമെടുത്താണ് കുഞ്ഞ് എൽബോ പ്ലാങ്ക് പൊസിഷിനിലേക്ക് എത്തുന്നത്. കുറച്ച് സമയത്തേക്ക് അങ്ങനെ തന്നെ അവൻ നിൽക്കുന്നതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
മിഷേൽ തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.’ എന്റെ അഞ്ച് മാസമുള്ള കുഞ്ഞ് പുതിയ ചില കാര്യങ്ങൾ പഠിക്കുകയാണ്. അമ്മയെ പോലെ ശക്തനാണ് അവനും. എനിക്ക് അതിൽ അഭിമാനമുണ്ട്’ എന്നാണ് വീഡിയോയ്ക്ക് മിഷേൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
View this post on InstagramRead more