പൂക്കളങ്ങളുടെ ഓണക്കാലത്ത്‌ മേനി നി(മ)റച്ച് 'പൂമ്പാറ്റ'കളെത്തും എംബ്രോയ്ഡറി നൂലില്‍ ചാരുതയോടെ....

കോവിഡ് ആശങ്കയിലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കൊണ്ടിരിക്കേ,
പൂര്‍ണമായും എംബ്രോയ്ഡറി നൂലില്‍ നെയ്‌തെടുത്ത വര്‍ണ്ണ വസ്ത്രവൈവിധ്യത്തിലൂടെ ഓണത്തുമ്പിയെ അണിയിച്ചൊരുക്കുകയാണ് സ്മൃതി സൈമണ്‍. ഓണം സ്‌പെഷ്യലായി കുന്നത്തൂര്‍ മനയുടെ പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോ ഷൂട്ടിലൂടെയാണ് വാടാനപ്പള്ളി സ്മൃതി കോളജ് പ്രിന്‍സിപ്പലും കോസ്റ്റ്യൂം ഡിസൈനറുമായ സൈമണ്‍ “ഓണത്തുമ്പി” എന്ന ഈ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്.
ശലഭ വസ്ത്രം ധരിച്ച സുന്ദരികള്‍
പൂക്കളത്തിന്‍ ചാരുതയോടെ
ഓണക്കോടിയുടെ അത്യപൂര്‍വ്വകാഴ്ചയാണൊരുക്കുന്നത്.
ബട്ടര്‍ഫ്ളൈ യുടെ മാതൃക യില്‍
ഡിസൈന്‍ ചെയ്ത ബ്ലൗസ് തയ്‌ച്ചെടുക്കാന്‍ ഒന്നര മാസം വേണ്ടിവന്നു. ഇതിനായി വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകള്‍ ഒന്നിച്ചു നെയ്യുന്ന മെഷിനും തയ്യല്‍ക്കാരേയും കണ്ടെത്താനുള്ള അന്വേഷണം മാസങ്ങ ളോളം തുടര്‍ന്നു. ഒടുവില്‍ കണ്ണൂരിലാണ് ഇത് നിര്‍മിച്ചെടുത്തത് പലപ്പോഴും നൂലിന്റെ ലഭ്യതക്കുറവു മൂലം നിറങ്ങള്‍ മാറ്റേണ്ടി വന്നു.ഡിസൈനിലും ചില തിരുത്തലുകള്‍ വരുത്തി.
എംബ്രോയ്ഡറി വര്‍ക്കില്‍ നിരവധി വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും എംബ്രോയ്ഡറിനൂല്‍കൊണ്ട് മാത്രമായി വസ്ത്രം നെയ്‌തെടുത്തുവെന്നതാണ് ഈ കോസ്റ്റ്യൂം കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.

എംബ്രോയ്ഡറി നൂലില്‍ നെയ്‌തെടുത്ത ചിത്രശലഭ മാതൃകയിലുള്ള ബ്ലൗസിന്റെ ഇരു ഭാഗവും ഒരുപോലെയാണ്.
ശലഭ ഡിസൈന് അപാകത വരാതിരിക്കാന്‍ ബട്ടനും സിബും ബ്ലൗസിന്റെ മുന്‍ ഭാഗത്തോ പിന്നിലോ വയ്ക്കാതെ കൈമറ വരുന്ന ഒരു വശത്താണ് പിടിപ്പിച്ചിട്ടുള്ളത്. ബ്ലൗസിന് തൈക്കുമ്പോള്‍ ഡിസൈന്‍ വികൃതമാകാതിരിക്കാന്‍
കലാവൈഭവത്തോടെ
വിദഗ്ധമായി ശ്രദ്ധിച്ചിട്ടുണ്ട്.
തയ്യല്‍ ജോലി ഉള്‍പ്പെടെ 10,000 രൂപയാണ് ബ്ലൗസിനും, സ്‌ക്രട്ടിനും ചെലവായത്.ഇത്തരത്തില്‍ അപൂര്‍വ്വതയും മനോഹാരിതയും ഇഴചേര്‍ന്ന ബ്ലൗസുകളാണ് മോഡലുകളുടെ സഹായത്തോടെ ഓണക്കാഴ്ചയായി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം മോഡേണ്‍,ട്രെഢീഷണല്‍ എന്നിങ്ങനെയായി സെറ്റ് മുണ്ട്,സെറ്റ് സാരി,ആണ്‍ കുട്ടികളുടെ ജുബ്ബ,ഷര്‍ട്ട് എന്നിവയും ഒരുക്കിട്ടുണ്ട്. വര്‍ത്തമാന കാലത്തി റ്റെ പരിമിതികളില്‍ നിന്നുള്ള ഈ ഫോട്ടോ ഷൂട്ട് ഓണക്കാലത്ത് മലയാളികള്‍ ക്ക് വേറിട്ട ദൃശ്യ വിരുന്ന ആയിരിക്കും

നേരത്തെ പ്രകൃതി എന്ന പേരില്‍ സൈമണ്‍ രൂപകല്പന ചെയ്ത ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.പനയോല,കവുങ്ങിന്‍ ഓല,കാറ്റാടി ഇല എന്നിവയില്‍ തുന്നിച്ചേര്‍ത്ത വസ്ത്രങ്ങളാണ്
കാടിന്റെ പശ്ചാത്തലത്തില്‍
പ്രകൃതിയുടെ ദൃശ്യ വിരുന്നൊരുക്കിയത്.പരിസ്ഥിതിയെ നശിപ്പിക്കാതെ തന്നെ
ഈവിധം മനുഷ്യരെ സൗന്ദര്യ സങ്കല്പനങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന് അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു അന്നത്തെ ഫോട്ടോ ഷൂട്ട്.പഴയ പത്രക്കടലാസുകളിലും കോഴിത്തൂവലിലും വ്യത്യസ്ത വസ്ത്രങ്ങള്‍ നെയ്‌തെടുത്തും സൈമണ്‍ പ്രശംസ പിടിച്ചു പറ്റി.


സ്മൃതി സൈമന് സഹായിയായി ഷെറിന്‍ പ്രിന്‍സന്‍,കെ ടി ഷിലി എന്നിവര്‍ ഓണം ഷൂട്ട് കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്‌റ്റൈലിഷ്: വിലാഷ് ഇഷ്ടം,എഡിറ്റിങ് ജിതിന്‍ പുലിക്കോട്ടില്‍ എന്നിവരുടേതാണ്.സുമേഷ് മുല്ലശേരിയുടെ ക്യാമറയ്ക്ക് അക്ഷയ്,പ്രജിത്ത് എന്നിവര്‍ സഹായികളായി പ്രവര്‍ത്തിക്കുന്നു.സിന്ധു പ്രദീപിന്റെ
മേക്കപ്പണിഞ്ഞ്

മോഡലുകളാകുന്നത് ഐശ്വര്യ നിള, ദീപ്തി ദേവ്,ശ്രീലക്ഷ്മി മോഹനന്‍,ബിബീഷ് കുട്ടന്‍,അലൈന്‍ മേച്ചേരി എന്നിവരാണ്.എസ് സുജീഷാണ് നിര്‍മ്മാണ നിര്‍വ്വഹണം.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?