ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ് ശീമാട്ടി. ഇപ്പോൾ ബീന കണ്ണനാണ് അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുട്ടികാലത്ത് താൻ നേരിട്ട പ്രതിസന്ധികളെ പറ്റിയും മുത്തച്ഛൻ ആത്മഹത്യ ചെയ്യാൻ പോയതിനെ പറ്റിയും തുറന്നു സംസാരിക്കുകയാണ് ബീന കണ്ണൻ.
“ബാക്കിയുള്ളവരൊക്കെ പണമൊക്കെ മാറ്റുമ്പോൾ കട നടത്താൻ അപ്പൂപ്പൻ ബുദ്ധിമുട്ടിയിട്ടുണ്ട് സങ്കടപ്പെട്ട് കന്യകുമാരിയിലൊക്കെ പോയി ഇരിക്കും. സൂയിസൈഡ് ചെയ്യാൻ പോയ പോക്കാണ്. കുടുംബക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും പണം മാറ്റിയതിന്റെ പേരിലാണ് അദ്ദേഹം പോയത്. പിന്നെ എന്റെ അച്ഛൻ കാളവണ്ടിയിൽ കേറി 12 ദിവസം തപ്പിയാണ് കന്യാകുമാരിയിൽ നിന്ന് അപ്പൂപ്പനെ തിരിച്ചുകൊണ്ടുവരുന്നത്.” ബീന കണ്ണൻ പറഞ്ഞു.
അച്ഛനായിരുന്നു കുടുംബം മുഴുവൻ നോക്കയിരുന്നതും, ബ്രാഞ്ചുകൾ എല്ലാം നടത്തിയരുന്നതെന്നും ബാക്കിയുള്ളവർ വല്ലപ്പോഴും ഒന്ന് സഹായിക്കാൻ മാത്രമേ വരാറൊളളൂ എന്നും ബീന കണ്ണൻ പറഞ്ഞു. “ഓരോ സ്ഥലത്തും ബ്രാഞ്ചുകൾ തുടങ്ങുന്നതിന്റെ ചർച്ചയ്ക്ക് ആർക്കിടെക്റ്റ് സഹദേവനെ കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ത്യയുടെ പല ഭാഗത്തയായിരുന്നു അന്നൊക്കെ അദ്ദേഹത്തിന്റെ ഭക്ഷണം.അത്തരമൊരു യാത്രയുടെ സുഖവും രസവും എന്നെയും ആകർഷിച്ചു. അദ്ദേഹം എന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൂടെയാണ് ശീമാട്ടിയും വളരുന്നത്.” ബീന കണ്ണൻ കൂട്ടിച്ചേർത്തു.
ശീമാട്ടിയുടെ കുടുംബത്തെ മുഴുവൻ നോക്കിയത് അച്ഛനായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കല്ല്യാണം നടത്തിയതും അച്ഛനായിരുന്നു. സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ബീന കണ്ണൻ പറഞ്ഞു.
Read more
സ്കൂൾ ജീവിതം പോലെതന്നെ കോട്ടയത്തെ ഒരു കൾച്ചർ എന്നെ ഞാനാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങൾ റെഡ്ഡിയാർമാർ ആണ്. അന്ന് തൊട്ടേ വീട്ടിലൊക്കെ മദ്രാസിൽ നിന്നും വാങ്ങിച്ച ഗ്ലാസ്സ് പ്ലേറ്റുകൾ ഉപയോഗിക്കുമായിരുന്നു. കടയിൽ എല്ലാ വർഷവും ഡിസ്കൌണ്ട് സെയിൽ ഇടുമായിരുന്നു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല കടയും വീടും എപ്പോഴും രണ്ടായിരുന്നു. കടയിലെ ബുദ്ധിമുട്ടുകളും കടങ്ങളും ഒന്നും തന്നെ ഞങ്ങളെ അറിയിച്ചിരുന്നില്ല. ബീന കണ്ണൻ പറഞ്ഞു.