ശരീരം തളര്‍ന്നിട്ടും മാരത്തോണ്‍ ട്രാക്കില്‍ ഇവന്‍ പൊരുതി നേടി, ഈ ജീവിതം നിങ്ങള്‍ക്ക് പ്രചോദനം നല്‍കും

നിഹാദ് പഞ്ചുവിന്റെ ജീവിതത്തെ രണ്ടു വാക്കില്‍ വിവരിക്കാന്‍ പറഞ്ഞാല്‍ നിരന്തരമായ പ്രയത്നം എന്ന് പറയാം. തലച്ചോറിലുണ്ടായ ഒരു മുറിവ് നിമിത്തം കുട്ടിയായിരിക്കുമ്പോള്‍ ശരീരത്തിന് ഭാഗികമായ തളര്‍ച്ച സംഭവിച്ചിരുന്നു നിഹാദിന്. എന്നാല്‍ വിധിയെ തന്റെ ജീവിതത്തെ തളര്‍ത്താന്‍ അനുവദിച്ചില്ല അയാള്‍.

മാത്രമല്ല ഒരു സാധാരണ ജീവിതത്തില്‍നിന്നും തന്റെ ജീവിതത്തെ ഏറെ വ്യത്യസ്തമാക്കുകയും ചെയ്തു. അതിനായി അയാള്‍ ഒരു മാരത്തോണ്‍ ഓട്ടക്കാരനായി സ്വയം മാറി. അങ്ങനെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു പണിയല്ലല്ലോ പ്രൊഫഷണല്‍ മാരത്തണ്‍ ഓട്ടക്കാരനാകുക എന്നത്. അതിനായി കഠിനപ്രയത്‌നം വേണമായിരുന്നു. പക്ഷെ, തന്റെ ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ ആ കഠിനപ്രയത്‌നത്തിന് ഒരുക്കമായിരുന്നു ഈ ചെറുപ്പക്കാരന്‍.

തീര്‍ച്ചയായും ഇന്‍സ്പിരേഷണല്‍ ആയ ഒരു കഥയാണ് നിഹാദിന്റേത്. ഇത്തരത്തിലുള്ള കഥകള്‍ നമ്മളിന്ന് ധാരാളം കേള്‍ക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇക്കഥയ്ക്ക് പുതുമയില്ല. പക്ഷെ ഈ കഥ ഇവിടെ പറഞ്ഞതിന് വേറൊരുദ്ദേശ്യമുണ്ട്. നിഹാദിന്റെ ജീവിതത്തിനു നമ്മുടെ ജീവിതത്തിലും ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം കാണിക്കാനാണത്.

എസ്ഐപി ഇന്‍വെസ്റ്റ്മെന്റ് ആളുകള്‍ക്കിടയില്‍ പ്രചാരമേറുന്ന ഒരു കാലമാണിത്. പക്ഷെ പലപ്പോഴും ഇടയ്ക്കു വച്ച് ഇത് മുറിഞ്ഞു പോവാറുണ്ട്. പോക്കറ്റില്‍ പണമില്ലാത്തതു മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം. പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വെറുതെ കളയാന്‍ ആള്‍ക്കും താല്‍പര്യമില്ല. ഇവിടെയാണ് നിഷാദിന്റെ കഥയ്ക്ക് പ്രസക്തി.

എസ്‌ഐപി പോലെ തന്നെ. വാരിക്കോരി ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയാല്‍ നഷ്ടമാകും ഫലം. പക്ഷെ, യുക്തിപൂര്‍വം കാര്യങ്ങള്‍ ചെയ്താല്‍ വിജയം സുനിശ്ചിതം. ഏതെങ്കിലും ഒരു നിമിഷത്തിലെ തിരിച്ചടി കൊണ്ട് തന്നെ ഇത് ശരിയാവില്ല എന്ന് തോറ്റു പിന്‍വാങ്ങുന്ന പ്രകൃതമാണ് നിങ്ങള്‍ക്കെങ്കില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ഒരുപക്ഷെ സാധിക്കില്ലായിരിക്കും.

Read more

ഏതുകാര്യത്തിലും തടസങ്ങളും തിരിച്ചടികളും സ്വാഭാവികമാണ്. എന്നാല്‍ അവയിലൊന്നും വലിയ കേടുപാടുകള്‍ കൂടാതെ മുന്‍പോട്ടു പോവാനുള്ള നമ്മുടെ ശേഷിയാണ് ജീവിതത്തെ നയിക്കുന്നത്. അതെ, അച്ചടക്കമുള്ള ഇന്‍വെസ്റ്റ്മെന്റ്.