Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LIFE STYLE

മെസ്സിയുടെ താടിയും, നെയ്മറുടെ അലസന്‍ സ്റ്റൈലും; ഫുട്ബാള്‍ താരങ്ങളുടെ ഗ്രൂമിംഗ് രഹസ്യങ്ങള്‍

, 12:59 pm

കാല്‍പന്തുകളിയുടെ നാളുകളാണ് ഇത്. ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ലോകകപ്പ്‌ സ്റ്റേഡിയത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന കാലം. ഫുട്ബാള്‍ കളിയുടെ ആവേശത്തിലേക്ക് കളിക്കാരും ആരാധകരും ഒന്നിച്ചിറങ്ങി കഴിഞ്ഞു.

ഒട്ടേറെ പിരിമുറുക്കങ്ങളും ശാരീരികാധ്വാനവും ആവശ്യമായ കളിയാണ് ഫുട്ബാള്‍. നമ്മള്‍ സ്റ്റേഡിയത്തില്‍ കാണുന്ന കളിയ്ക്ക് പിന്നില്‍ നിരവധി നാളത്തെ പരിശീലനവും സമര്‍പ്പണവുമുണ്ട്. എന്നാല്‍ ഫുട്ബോള്‍ കളിക്കാരെ കുറിച്ചു നമ്മള്‍ അറിയാത്ത ചില സംഗതികളുണ്ട്‌. കളിക്കളത്തില്‍ എത്തുന്നതിനു മുന്‍പ് കളിയുടെ നിയമങ്ങളും തന്ത്രങ്ങളും മാത്രമല്ല ഇവര്‍ക്ക് നോക്കേണ്ടത്. കഠിനമായ പരിശീലനകാലത്തും കളിക്കളത്തിലും പോരാടുമ്പോള്‍ ശരീരത്തെയും ചര്‍മ്മത്തെയും എങ്ങനെ കാക്കണം എന്ന് കൂടി ഇവര്‍ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

അധ്വാനം ഏറെ ആവശ്യമായ കളിയാണ് ഫുട്ബാള്‍ എന്ന് നമുക്കറിയാം. പലപ്പോഴും പൊരിവെയിലത്താകും കളിയും പരിശീലനവും. എന്നാല്‍ എന്ത് കൊണ്ടാണ് ഫുട്ബാള്‍ താരങ്ങള്‍ എപ്പോള്‍ കണ്ടാലും ഉന്മേഷവാന്മാരായി ഇരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിന് ശേഷവും തങ്ങളുടെ ഫ്രെഷ്നെസ് നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനു പിന്നിലെ രഹസ്യം വേറൊന്നുമല്ല. ഫുട്ബാള്‍ കളിക്കാരുടെ ഗ്രൂമിംഗ് കിറ്റിലെ ഏറ്റവും പ്രധാന ഐറ്റം ഫേസ് വാഷ്‌ ആണ്.  അതും വാട്ടര്‍ലെസ്സ് ഫേസ് വാഷ്‌. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ മികച്ച എസ് പി എഫ് ഉള്ള, മോയിസ്ച്റിസര്‍ അടങ്ങിയ ഫേസ് വാഷുകളാണ് ഇവര്‍ ഉപയോഗിക്കുക. യുവിബി, യുവിഎ  സംരക്ഷണം കൂടുതല്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് ഉല്പന്നങ്ങളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്. ഇതാണ് എപ്പോഴും ഇവരിലെ ഫ്രെസ്നെസ്സ് രഹസ്യം.

ആ ചിരിക്ക് പിന്നില്‍
കളികളത്തില്‍ എപ്പോഴും കൂളായി പെരുമാറാന്‍ മിക്കകളിക്കാരും ശ്രമിക്കാറുണ്ട്. ആയിരങ്ങളുടെ കണ്ണുകള്‍ എപ്പോഴും തങ്ങളുടെ മേലാണ് എന്ന കാര്യം കളിക്കാര്‍ക്കും അറിയാം. പല്ലിന്റെ ആരോഗ്യത്തിനു അത്രയേറെ സംരക്ഷണം നല്‍കുന്നവരാണ് മിക്ക ഫുട്ബാള്‍ താരങ്ങളും. ഒരുദിവസം പോലും പല്ലിന്റെ ആരോഗ്യപ്രശ്നം മൂലം പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇവര്‍ അനുവദിക്കില്ല. സ്ഥിരമായി പല്ലിന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ ചെക്കപ്പുകള്‍ നടത്തുന്നവരാണ് താരങ്ങള്‍.

താടിയുടെ സൗന്ദര്യം

മിക്ക ഫുട്ബാള്‍ ആരാധികമ്മാര്‍ക്കും ആരാധന താടിയുള്ള താരങ്ങങ്ങളോട് ആണ്. ക്ലീന്‍ ഷേവ് ചെയ്ത താരങ്ങളേക്കാള്‍ താടിക്കാര്‍ക്ക് ആരാധകര്‍ ഏറെയാണ്‌. എന്നാല്‍ എപ്പോഴും കഴിയുന്നത്ര ഒരു സ്റ്റൈല്‍ നിലനിര്‍ത്താനാണ് ഫുട്ബാള്‍ കളിക്കാര്‍ക്ക്‌ ലഭിക്കുന്ന നിര്‍ദേശം. സ്റ്റൈല്‍ എന്തായാലും അത് ഒരിക്കലും അവരുടെ കളിക്കളത്തിലെ ശ്രദ്ധയ്ക്ക് കോട്ടം വരാത്ത രീതിയിലാകണം എന്നാണു ഇവര്‍ക്ക് ലഭിക്കുന്ന നിര്‍ദേശം.

ഹെയര്‍ സ്റ്റൈല്‍

ഓരോ ഫുട്ബാള്‍ കാലത്തും ഇഷ്ടതാരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ സ്വന്തമാക്കാന്‍ ആരാധകരുടെ തള്ളികയറ്റമാണ്. മെസ്സിയുടെ ഒഴുക്കന്‍ മുടിക്കും, നെയ്മാറുടെ അലസന്‍ സ്റ്റൈലിനും ആരാധകര്‍ ഏറെ. എന്നാല്‍ ഓരോ താരങ്ങളുടെയും വ്യക്തിത്തം കൂടിയാണ് ഈ ഹെയര്‍ സ്റ്റൈല്‍ വഴി കളിക്കളത്തില്‍ അളക്കുന്നത്. പിന്നെ കളിക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് മിക്കപോഴും താരങ്ങള്‍ തങ്ങളുടെ ഹെയര്‍ സ്റ്റൈല്‍ നിശ്ചയിക്കുന്നത്.

Advertisement