Connect with us

LIFE STYLE

ജീവിത പങ്കാളിയെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

, 10:25 pm

ഭാവി പങ്കാളിയെ അടുത്തറിഞ്ഞ് അയാളുടെ/ അവളുടെ ഗുണങ്ങളറിഞ്ഞ് കല്യാണത്തിലേക്ക് കടക്കുന്നതാണ് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന്. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദാമ്പത്യം സന്തോഷകരമാകണമെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

മികച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 10 കാര്യങ്ങള്‍ ഇതാ…

താല്‍പര്യങ്ങളില്‍ സമാനതയുള്ളവരെ തിരഞ്ഞെടുക്കുക

സമാനമായ താല്‍പര്യങ്ങളുള്ളവരെ തിരഞ്ഞെടുക്കുന്നതു വഴി ബന്ധം ദൃഢമാക്കാനും ഇഷ്ടകാര്യങ്ങളില്‍ ഒരേ മനസ്സോടെ ആസ്വദിക്കാനും ഒന്നിച്ചു മുന്നോട്ടു പോകാനും സാധിക്കും.

സ്വഭാവം

ആദ്യമായി പരിചയപ്പെടുമ്പോള്‍ തന്നെ തന്റെ നല്ല വശങ്ങള്‍ കാണിക്കാനെ എല്ലാവരും ശ്രമിക്കൂ. എന്നാല്‍ നാം അതുമാത്രം ശ്രദ്ധിച്ചാല്‍ പോര. അയാള്‍ മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു എന്നുമറിയേണ്ടതുണ്ട്. നിരന്തരമായ സംസാരം കൊണ്ടു തന്നെ നമുക്കൊരാളെ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ കുറേ സംസാരിക്കുകയും അതു വഴി അയാളെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യുക.

വിശ്വാസ്യത

വിശ്വാസ്യതയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം നേരായ വഴിക്കായിരിക്കില്ല സഞ്ചരിക്കുന്നത്. നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് നിങ്ങള്‍ക്ക് പരസ്പരം വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി വിശ്വസിക്കാമോ എന്ന് നോക്കുക. ഇല്ലെങ്കില്‍ സന്തോഷകരമായൊരു ജീവിതത്തിനു പകരം തെറ്റിദ്ധാരണകളും അവിശ്വാസവുമായിരിക്കും പിന്നീടുള്ള ജീവിതത്തില്‍ ഉണ്ടായിരിക്കുക.

സഹാനുഭൂതി

മറ്റൊരാളുടെ ദുഃഖത്തെ മനസ്സിലാക്കാനും അതുമായി താതാത്മ്യം പ്രാപിക്കാനും പറ്റുന്ന ആളാണോ എന്നറിയുക. നിങ്ങളുടെ സങ്കടങ്ങള്‍ അറിഞ്ഞു പെരുമാറുന്ന ആളെ കൈവിട്ടു കളയാതിരിക്കുക. സുഖത്തില്‍ മാത്രമല്ല ദുഃഖത്തിലും കൂടെനില്‍ക്കുന്ന ആള്‍ നമ്മുടെ ജീവിതം സുന്ദരമാക്കും.

ബൗദ്ധികവശങ്ങള്‍ അറിയുക

നല്ല ജോലിയും നല്ല സൗന്ദര്യവും മാത്രം പോരല്ലോ. നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന വ്യക്തി നിങ്ങളുമായി ബുദ്ധിപരമായ കാര്യങ്ങളില്‍ ചേര്‍ന്നു പോകുന്നില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.

ജീവിത ലക്ഷ്യത്തെക്കുറിച്ചു മനസ്സിലാക്കുക

കല്യാണം കുട്ടിക്കളിയല്ല. ഓരോ വ്യക്തിക്കും അയാളുടെ ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ ആദ്യമേ പറഞ്ഞാല്‍ പിന്നീട് നഷ്ടബോധം തോന്നേണ്ടതില്ല. ആയാളുടെ/ അവളുടെ ലക്ഷ്യങ്ങള്‍ ചോദിച്ചറിയുകയും നിങ്ങളുടെ ലക്ഷ്യവും അറിയിക്കുകയും ചെയ്യുക. എന്നാല്‍ പരസ്പര പിന്തുണയോടെ മുന്നോട്ടുപോകാനാവും.
വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്നറിയുക

എന്താണ് വിവാഹ ജീവിതം കൊണ്ടുദ്ദേശിക്കുന്നതെന്ന ധാരണയില്ലാത്തൊരാളുമായി വിവാഹത്തിലേക്ക് കടക്കുന്നത് വലിയ മണ്ടത്തരമാണ്. ജീവിതകാലം മുഴുവനുമുള്ള ഒരു യാത്രയാണത്. കുറച്ചെങ്കിലും നിങ്ങളുടെ വിവാഹ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നുപോകുന്നുണ്ടോ എന്നു നോക്കുക.

പരസ്പര ബഹുമാനം

പരസ്പര ബഹുമാനം ഏറ്റവും ആവശ്യമാണ്. നിങ്ങള്‍ പങ്കാളിയെ ബഹുമാനിക്കുന്നില്ലെങ്കില്‍ അതും തിരിച്ചും പ്രതീക്ഷിക്കരുത്. നല്ലൊരു ബന്ധം ഉണ്ടാകാന്‍ രണ്ടു വശത്തുനിന്നുമുള്ള ശ്രമങ്ങള്‍ കൂടിയേ തീരൂ.

പ്രണയം

വിവാഹത്തിലൂടെ ഒരു വ്യക്തിയുമായി വീണ്ടും വീണ്ടും പ്രണയത്തിലാകാം. ജീവിതകാലം മുഴുവന്‍ ഒരു വ്യക്തയുമായി സ്നേഹത്തിലാകാന്‍ കഴുയുന്നത് മനോഹരമായ കാര്യം തന്നെയാണ്.

റൊമാന്റിക്കാകുക

നിങ്ങളുടെ പങ്കാളി ഒരു റൊമന്റെിക്കാണെങ്കില്‍ ജീവിതത്തില്‍ ഇത്രയും നാള്‍ അനുഭവിച്ച സന്തോഷങ്ങള്‍ ഒന്നുമല്ലയിരുന്നു എന്ന് സവധാനം നിങ്ങള്‍ തിരിച്ചറിയും.

Don’t Miss

NEWS ELSEWHERE17 mins ago

എം.ജി. സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി: ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഒപ്പിടാന്‍ ആളില്ല

കോട്ടയം: എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ സര്‍വകാലാശാലയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പി.വി.സി. സ്ഥാനം വഹിച്ചിരുന്ന ഡോ: സാബു തോമസിനു വൈസ്...

NEWS ELSEWHERE26 mins ago

അക്ഷയസംരംഭകര്‍ക്ക് ഇരുട്ടടി; ആധാറിന് ‘കണ്ണടയാളം’ കൂടി

വിരലടയാളത്തിനു പുറമേ ‘കണ്ണടയാളം’ കൂടി ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കു നിര്‍ബന്ധമാക്കിയത് ജില്ലയിലെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കുരുക്കായി. കണ്ണു പരിശോധനയ്ക്കുള്ള (ഐറിസ് സ്‌കാനിങ്) സംവിധാനം ഒരുക്കണമെന്ന നിര്‍ദേശമാണ്...

NEWS ELSEWHERE45 mins ago

മലര്‍പ്പൊടിക്കാരന്റെ സ്വപ്നപദ്ധതി! സ്മാര്‍ട് സിറ്റി പൂട്ടിക്കെട്ടി

കാക്കനാട്: കൊച്ചി സ്മാര്‍ട് സിറ്റിക്ക് അകാലചരമം. ദുബായിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി. ദുബായ് ഒഴികെ ഒരിടത്തും ഐ ടി പദ്ധതികള്‍...

NEWS ELSEWHERE53 mins ago

സിപിഎം കമ്മിറ്റിയില്‍ മാറ്റം വരും, പ്രമുഖരടക്കം പടിയിറങ്ങും

എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. പി.കെ.ഗുരുദാസനും ടി.കെ.ഹംസയുമടക്കം തൃശൂര്‍ സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റില്‍ നിന്നു മാറി ക്ഷണിതാക്കളായേക്കും....

FILM NEWS9 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA9 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET9 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA9 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS9 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS10 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...