Connect with us

LIFE STYLE

മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി രൂപമാറ്റം, മുടക്കിയത് ലക്ഷങ്ങള്‍

, 8:02 pm

സൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ആകുലരാണ് ഭൂരിഭാഗം പേരും. സൗന്ദര്യ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി അതിന്റെ പിന്നാലെ പോകുന്നവരും നിരവധി. എന്നാല്‍ മനുഷ്യ രൂപത്തില്‍ നിന്ന് മറ്റൊരു വൈകൃത രൂപത്തിലേക്ക് മാറാന്‍ ലക്ഷങ്ങള്‍ പൊടിച്ചവരെ പറ്റി കേട്ടിട്ടുണ്ടവില്ല. അത്തരമൊരു മെയ്ക്ക് ഓവറിന്റെ ചിത്രങ്ങളും സംഭവവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ടെക്‌സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എന്ന യുവതിയെ കാണുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടും.

മനുഷ്യ രൂപത്തില്‍ നിന്ന് ഡ്രാഗണ്‍ രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. അതിനായി 39 ലക്ഷത്തോളം രൂപയാണ് അവര്‍ പൊടിച്ചത്. ഡ്രാഗണ്‍ രൂപത്തിനായി നാക്ക് രണ്ടായി കീറി, മൂക്ക് പതിപ്പിച്ചു, കണ്ണുകള്‍ക്കു ചുറ്റും മുഖത്തിന്റെ പലയിടത്തായി കറുത്ത നിറത്തിലുള്ള ടാറ്റൂ ചെയ്തു, നെറ്റിയില്‍ എട്ടോളം മുഴകളുണ്ടാക്കി, പല്ലുകള്‍ പറിച്ചു, ചെവികള്‍ മുറിച്ചുകളഞ്ഞുു. ശരിക്കും മനുഷ്യരൂപം വെടിഞ്ഞ് കഥകളില്‍ കേട്ടറിഞ്ഞട്ടുള്ളതിനു സമാനമായ ഡ്രാഗണിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ് ഇവര്‍. സ്വയം ഡ്രാഗൺ ലേഡി എന്നാണ് ഇവ വിശേഷിപ്പിക്കുന്നത്.

ഇവ ജന്മനാ ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ 1997ല്‍ തനിക്ക് എച്ച്‌ഐവിയാണെന്ന് തിരിച്ചറിഞ്ഞതോടെ റിച്ചാര്‍ഡ് ആകെ തകര്‍ന്നു. അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡറാകാനും പിന്നീട് മനുഷ്യരൂപം വെടിയാനുമൊക്കെ റിച്ചാര്‍ഡിനെ പ്രേരിപ്പിച്ചത്. അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു അവര്‍. ഇപ്പോഴത്തെ ജീവിതത്തില്‍ ഏറെ സന്തുഷ്ടയാണ് എന്നാണ് ഇവ പറയുന്നത്. അടുത്ത ജന്മത്തില്‍ വിഷപ്പാമ്പായി ജനിക്കണമെന്നാണ് ഇവയുടെ ആഗ്രഹം.

തന്റെ രൂപമാറ്റം ഇപ്പോഴും പൂര്‍ണമായിട്ടില്ലന്നാണ് ഇവ പറയുന്നത്. ഏതുവിധേനയും ശരീരം ഇനിയും താന്‍ ആഗ്രഹിക്കുന്നതുപോലെ ഡ്രാഗണ്‍ ലുക്കിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇവ. വൈകാതെ 26 ലക്ഷം രൂപ കൂടി ചിലവഴിച്ചുള്ള രൂപമാറ്റ പ്രക്രിയകളും നടത്താനുള്ള ഒരുക്കത്തിലാണ് ഇവ.

Don’t Miss

CRICKET13 mins ago

എലിമിനേറ്ററില്‍ മഴപെയ്താല്‍ ഗുണം കൊല്‍ക്കത്തയ്ക്ക്

ഐപിഎല്ലില്‍ നിര്‍ണ്ണായക എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഗുണംകിട്ടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. രാജസ്ഥാന്‍ റോയല്‍സിന്റെ പുറത്ത് പോക്കിനാകും ഇതോടെ വഴിവെക്കുക. ഇതോടെ കൊല്‍ക്കത്ത സ്വഭാവികമായും രണ്ടാം...

KERALA28 mins ago

നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തിച്ചു; മലേഷ്യയില്‍ നിന്ന് കൊണ്ടുവന്നത് റിബ വൈറിന്റെ 8000 ഗുളികകള്‍; ട്രയല്‍ നടത്തിയ ശേഷം വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. പ്രതിപ്രവര്‍ത്തനതതിനുള്ള റിബ വൈറിനാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് 8000 ഗുളികകളാണ് കെഎംഎസ്‌സിഎല്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

BUSINESS31 mins ago

ഓഹരി വിപണി പതനത്തിൽ, സെൻസെക്‌സ് 306 പോയിന്റ് താഴ്ന്നു, നിഫ്റ്റിക്ക് 106 പോയിന്റ് നഷ്ടം

ഓഹരി വിപണി ഇന്ന് കനത്ത ഇടിവിലേക്ക് വീണു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 306 .33 പോയിന്റ് ഇടിഞ്ഞ 34344 .91 ൽ ക്ളോസ് ചെയ്തു....

YOUR HEALTH38 mins ago

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും...

CRICKET48 mins ago

സഞ്ജു കൊല്‍ക്കത്ത ബോളര്‍മാരുടെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളവന്‍; പ്രശംസയുമായി ഗംഭീര്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്.  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ്...

AUTOMOBILE48 mins ago

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി പട്ടാള പ്രൗഢിയില്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്; ‘ക്ലാസിക് 500 പെഗാസസ്’ വിപണിയിലേക്ക്

പട്ടാള പ്രൗഢിയുള്ള പുതിയ അവതാരത്തെ രംഗത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോകമഹായുദ്ധ...

DESTINATION51 mins ago

നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ കടുത്ത നിയന്ത്രണം; ദിവസം 3600 സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി, തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍

മൂന്നാറില്‍  നീലകുറിഞ്ഞി സംരക്ഷണം   മുന്‍ നിര്‍ത്തി  ഇരവികുളം  ദേശിയ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  പൂക്കുന്ന  നീലകുറിഞ്ഞി ...

KERALA1 hour ago

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി...

CRICKET1 hour ago

‘തല’യ്ക്ക് ട്രിബ്യൂട്ട് നല്‍കി ‘ചാമ്പ്യന്‍’ ബ്രാവോ

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍താരം ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനം ചെന്നൈയെ വീണ്ടും ഐ പി എല്‍ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇത് ഏഴാം...

NATIONAL1 hour ago

തോക്ക് താഴെ വയ്ക്കാതെ തമിഴ്‌നാട് പൊലീസ്; തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൂത്തുക്കുടിക്കടുത്ത് അണ്ണാനഗറില്‍ വീണ്ടും പൊലീസ് വെടിവെയ്പ്പ്. ഒരാള്‍ മരിച്ചു. കാളിയപ്പനാണ് (24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. തൂത്തുക്കുടി ജനറല്‍...