Connect with us

LIFE STYLE

വനിതാ ദിനത്തില്‍, സ്ത്രീകള്‍ക്കായി മണ്ണില്‍ അലിഞ്ഞുചേരുന്ന പാഡുകള്‍; ഒരു പാക്കറ്റിന് പത്തുരൂപ

, 10:56 pm

ലോക വനിതാദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മണ്ണില്‍ അലിഞ്ഞു ചേരുന്ന സാനിറ്ററി നാപ്കിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സുവിധ എന്നു പേരിട്ടിരിക്കുന്ന പാഡുകള്‍ കേന്ദ്ര രാസവള മന്ത്രാലയമാണ് പുറത്തിറക്കിയിരിക്കുന്നത്. മറ്റുള്ള സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 40 രൂപയോളം വരുമ്പോള്‍ ഒരു പാക്കറ്റ് സുവിധ പാഡിന് പത്തുരൂപയാണ് വില.

ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴിയായിരിക്കും ഈ നാപ്കിനുകള്‍ വിപണിയില്‍ എത്തുക. ഒരു പാക്കറ്റില്‍ നാല് നാപ്കിനുകളാണ് ഉണ്ടാവുക. മെയ് മാസത്തോടെ രാജ്യത്തൊട്ടാകെയുള്ള 3200 കേന്ദ്രങ്ങളില്‍ നാപ്കിനുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര രാസവളം മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.

രാസവളം മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമാണ് മണ്ണില്‍ അലിഞ്ഞ് ചേരുന്ന പാഡുകള്‍ നിര്‍മ്മിച്ചത്. മാസങ്ങള്‍ക്കു മുമ്പ് ജൂട്ടില്‍ നിര്‍മ്മിതമായ സാനിറ്ററി നാപ്കിനുകള്‍ ഇന്ത്യന്‍ ജൂട്ട് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് അസോസിയേഷന്‍ പുറത്തിറക്കിയിരുന്നു.