ലോകത്ത് ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്? അങ്ങനെ വെറുതെ സുന്ദരിയെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആകാരഭംഗിയുള്ള അഴകളവുകള്‍ കൃത്യമായ സുന്ദരിയാകണം. അങ്ങനെ ഒരാളെ കണ്ടെത്താന്‍ ഇനി ബുദ്ധിമുട്ടേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ആകാരഭംഗിയും അഴകളവുകളും കൃത്യമായ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നത്.
എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രൂപമായി എഐ കണ്ടെത്തിയിരിക്കുന്നത് ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സര്‍ കരോള്‍ റോസലിനെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്ലേ ബോയ് ഓസ്‌ട്രേലിയ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തിയിരിക്കുന്നത്.
കരോള്‍ റോസലിന്റെ ആരോഗ്യവും ശാരീരികക്ഷമതയും ഉള്‍പ്പെടെ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിശകലനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരോളിന് പെര്‍ഫക്ട് 10 മാര്‍ക്ക് നല്‍കിയത്. ബ്രസീലിലെ സാവോപോളോ സ്വദേശിനിയാണ് 25കാരിയായ കരോള്‍ റോസലിന്‍. പൂര്‍ണതയുള്ള സ്ത്രീ ശരീരം എന്നാണ് കരോളിനെ വിശേഷിപ്പിക്കുന്നത്.
Read more
ചിട്ടയുള്ള ജീവിത ശൈലിയും സമതുലിതമായ ഭക്ഷണക്രമവുമാണ് തന്റെ ശരീര ഘടനയുടെയും സൗന്ദര്യത്തിന്റെയും പിന്നിലെ കാരണമെന്നാണ് കരോള്‍ റോസലിന്‍ പറയുന്നത്. ഇതിന്റെ ഫലങ്ങള്‍ കണ്ണാടിയില്‍ കാണുന്നത് തന്നെ വലിയ വിജയമായി കരുതുന്നുവെന്ന് പറഞ്ഞ കരോളിന്‍ ലോകം തന്നെ അംഗീകരിച്ചത് അവിശ്വസനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.