വണ്ണം വെയ്ക്കാൻ ചില എളുപ്പവഴികൾ

ഇക്കാലത്ത് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകൾ പട്ടിണികിടക്കുന്നതും, സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതുമെല്ലാം. എന്നാല്‍ എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന പരാതിയാണ് ചിലർക്ക്. വണ്ണം വയ്ക്കാനുള്ള പോഷകസമൃദ്ധമായ ആഹാരങ്ങളിൽ ഒന്നാണ് പ്രഭാതഭക്ഷണം. സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും ഉണര്‍ത്തും. ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു പഴവും കഴിക്കാം. പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ വണ്ണം വയ്ക്കും. പെട്ടെന്ന് ഭക്ഷണത്തിന്റെ അളവു കൂട്ടാന്‍ ശ്രമിച്ചാല്‍ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെയുള്ള അവസ്ഥ വരാം. ദിവസവും മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാലോ അഞ്ചോ നേരമായി കഴിക്കുന്നതാണ്. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു.

ദിവസവും ഒരേ തരം ഭക്ഷണം തന്നെ കഴിക്കുന്നത് മടുപ്പുണ്ടാക്കും.അതിനാൽ ഇടയ്ക്കിടെ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കണം. ആദ്യം പ്രോട്ടീനില്‍ നിന്നും തുടങ്ങാം. ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, മീന്‍, യോഗര്‍ട്ട്, ബീന്‍സ്, കോഴിയിറച്ചി, മുട്ട എന്നിവയിൽ ഏതെങ്കിലും മാറി മാറി പരീക്ഷിക്കാം. അന്നജം കൂടുതലുള്ള ഭക്ഷണം ശരീരഭാരം കൂട്ടാൻ സഹായിക്കും. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങി കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുമുണ്ട്. അരി, ബാര്‍ലി, ഓട്‌സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമുണ്ട്. ഇവയില്‍ വിറ്റമിന്‍ ബിയും നാരുകളും കൂടി അടങ്ങിയിട്ടുള്ളതിനാൽ ഏറെ ഗുണകരമാണ്.

പെട്ടെന്നു ശരീരഭാരം കൂട്ടാൻ പാൽ നല്ലതാണ്. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകളാണ് പാലിലുള്ളത്. വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുന്നത് നല്ലതാണ്. പെട്ടെന്നു ഭാരം കൂട്ടാന്‍ ഭക്ഷണത്തിന്റെ അളവു കൂട്ടുന്നതു കൂടാതെ ഭാരമെടുത്തുള്ള വ്യായാമങ്ങളും ചെയ്യുന്നത് വണ്ണം കൂട്ടാൻ സഹായിക്കും. ഭക്ഷണത്തിന്റെ അളവു കൂട്ടി വ്യായാമം ചെയ്ത് കുറച്ച് കഴിയുന്നതോടെ തന്നെ ശരീരഭാരം കൂടി തുടങ്ങും. ഒരു ഘട്ടമെത്തുന്നതോടെ ശരീരഭാരം കൂടാതാകും. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചു കൂടി കൂട്ടുകയാണ് ചെയ്യേണ്ടത്. ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വെയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ നെയ്യില്‍ വഴറ്റിയോ ഒക്കെ കഴിക്കാം .

ഭക്ഷണം തന്നെയാണ് വണ്ണം കൂട്ടാനുള്ള ആരോഗ്യകരമായ വഴി. വണ്ണം കൂട്ടാന്‍ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഇറച്ചി, ചോറ്,  കൊഴുപ്പു കളയാത്ത പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, കേക്ക്, വറുത്ത സ്‌നാക്‌സ്, ചോക്ലേറ്റ്, ചീസ് ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവ ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂട്ടുവാന്‍ സഹായിക്കും. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറ് കഴിക്കുന്നത് വണ്ണം വയ്ക്കാനുള്ള മറ്റൊരു മാര്‍ഗമാണ്.

റെസിഡൻഷ്യൽ ട്രെയിനിങ്ങ് വ്യായാമങ്ങള്‍ പേശീഭാരം കൂട്ടുകയും ഒപ്പം ഉപാപചയ പ്രവർത്തനങ്ങളെ ഊർജിതമാക്കുകയും ചെയ്യും. പുഷ് അപ്പുകള്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്. തോള്‍, നെഞ്ച് കൈകള്‍, വയറ് എന്നിവയ്‌ക്കെല്ലാം ഈ വ്യായാമം ഗുണകരമാണ്. ഒരാള്‍ക്ക് ആവശ്യത്തിലധികം ഉള്ളിലെത്തുന്ന ഊര്‍ജത്തെ പേശീഭാരമാക്കി മാറ്റാന്‍ വ്യായാമം അത്യാവശ്യമാണ്. കൂടുതല്‍ മികച്ച ഫലം കിട്ടാന്‍ വ്യായാമത്തിന് ശേഷം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാം. നീന്തല്‍, ജോഗിങ്ങ്, റോപ്പ്‌ വർക്ഔട്ട് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ വിശപ്പുണ്ടാക്കും. കൂടാതെ ആവശ്യത്തിനു പേശീഭാരവും നല്‍കും.ആഴ്ചയില്‍ 3-5 ദിവസം ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മികച്ച ഫലം ലഭിക്കും എന്നുറപ്പാണ്.

Latest Stories

ഒരു നടപടിയും പാടില്ല; വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിചാരണകോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവ്

മാറ്റമില്ലാതെ സ്വർണവില, സർവകാല റെക്കോർഡിൽ തന്നെ; പവന് 68,080

മോഹന്‍ലാലിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? മുരളി ഗോപിക്ക് കൈയ്യടി, എടുത്തുപറയേണ്ടത് പൃഥ്വിരാജിന്റെ മികവ്: റഹ്‌മാന്‍

IPL 2025: മുംബൈ കാണിച്ചത് വലിയ മണ്ടത്തരം, അവനെ ഒപ്പം നിര്‍ത്തണമായിരുന്നു, യുവതാരത്തെ ഒഴിവാക്കിയതില്‍ ആരാധകര്‍

നിയമനം ലഭിച്ചില്ല; ആശമാർക്ക് പിന്നാലെ നിരാഹാര സമരവുമായി വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ

മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നു, റീ എഡിറ്റിന് ശേഷവും ദേശവിരുദ്ധത..; 'എമ്പുരാനോ'ട് എതിര്‍പ്പ് തുടര്‍ന്ന് ഓര്‍ഗനൈസര്‍

പലസ്തീൻ അനുകൂല പ്രതിഷേധം; അമേരിക്കക്ക് ശേഷം വിദേശികളെ നാടുകടത്താൻ ജർമ്മനിയും

മാധ്യമ പ്രവർത്തകൻ ഇ വി ശ്രീധരൻ അന്തരിച്ചു

സ്‌നേഹത്തിന്റെ കടയില്‍ ജനങ്ങളുടെ കരണത്തിനടി; കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി; സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

PKBS VS LSG: ഇതിലും ഭേദം അതിനെ അങ്ങോട്ട് കൊല്ലുന്നത് ആയിരുന്നു, പന്തിനെ എയറിൽ സ്ഥിരമായി ഇരുത്തുന്ന ഐറ്റം പുറത്തുവിട്ട് പഞ്ചാബ് കിങ്‌സ്; വീഡിയോ കാണാം