'സ്പ്രെഡിങ്ങ് ജോയ്' ഇഗ്ലീഷിലും മലയാളത്തിലുമായി ജുവലറി ഭീമന്റെ ആത്മകഥ; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം; ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ വിപണിയിലേക്ക്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 2023 നവംബര്‍ അഞ്ചിനാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകുമെന്ന് ഷാര്‍ജബുക്ക് അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്‍. മലയാളം പതിപ്പ് പുറത്തിറക്കുന്നത് ഡിസി ബുക്കാണ്. ആമസോണ്‍ – യുഎഇ, ഇന്ത്യ, യുകെ, യുഎസ്എ എന്നിവയിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ വഴിയും ഈ ആത്മകഥ ഓണ്‍ലൈനില്‍ ലഭ്യമാണ്. മലയാളം പതിപ്പ് ഡിസിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.

സ്പ്രെഡിങ്ങ് ജോയ് എന്ന ആത്മകഥ തന്റെ പിതാവിനാണ് അദേഹം സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ കഥ വായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും അത് ഉത്തേജിപ്പിക്കുമെന്നും, പ്രതിസന്ധികളില്‍ പതറാത്ത അചഞ്ചലമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാര്‍പ്പര്‍കോളിന്‍സിനോട് തന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കും; കാരണം പറഞ്ഞ് വസീം അക്രം

'രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിയ്ക്ക്'; ഒആർ കേളു

ക്രിക്കറ്റിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം, നമ്മുടെ കരിയർ നശിപ്പിക്കാൻ ഒന്നിനെയും അനുവദിക്കരുത്; യുവ താരങ്ങൾക്ക് ഉപദേശവുമായി സച്ചിൻ തെണ്ടുൽക്കർ

മികച്ച നേതൃത്വമികവുണ്ട്, പക്ഷേ ഒരുകാര്യം സംഭവിച്ചില്ലെങ്കില്‍ അവന്‍ ഒരിക്കലും ഇന്ത്യന്‍ ക്യാപ്റ്റനാവില്ല: ദിനേശ് കാര്‍ത്തിക്

കേന്ദ്ര ബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി; സംസ്ഥാനത്തെ അവഗണിച്ചുവെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിയെന്ന് കെ സുരേന്ദ്രന്‍

അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ; ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം

'സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധം; രാഷ്ട്രപതിയെ അപമാനിക്കുന്നത്': കെ രാധാകൃഷ്ണൻ

കോഹ്‌ലിയുടെ രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷം, എന്നാല്‍....; തുറന്നടിച്ച് അശ്വിന്‍

സാമന്ത പ്രണയത്തിലോ? രാജ് നിഡിമോരുവുമായി ഒന്നിച്ച് ഫോട്ടോകൾ; ഉറപ്പിക്കാമെന്ന് സോഷ്യൽ മീഡിയ

'വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിരുന്നു, ഡീസൽ ഉണ്ടായിരുന്നു, പരിശോധിച്ച ശേഷം നടപടി'; മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവത്തിൽ വിഎൻ വാസവൻ