തിമിംഗലം ബോട്ടിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു യാത്രക്കാർക്ക് പരിക്ക്. മെക്സികോയിലെ ഗൾഫ് ഓഫ് കാലിഫോർണിയയിലെ ടോപ്പോലോബാംപോ ഉൾക്കടലിലാണ് സംഭവം, വായുവിലേക്ക് ഉയർന്നുപൊങ്ങി വെള്ളത്തിലേക്ക് തന്നെ മടങ്ങി കാഴ്ച്ചക്കാരെ അത്ഭുത പെടുത്തുന്ന തിമിംഗലങ്ങൾ ഇവിടുത്തെ സ്ഥിരം കാഴ്ച്ചയാണ്.
കടലിലെ ഈ അഭ്യാസ പ്രകടനത്തിടെയാണ് തിമിംഗലം ബോട്ടിന് മുകളിലേയ്ക്ക് മറിഞ്ഞ്.അതിനിടെയാണ് അപകടം ഉണ്ടായത്. വായുവിലേക്ക് ഉയർന്നുപൊങ്ങി തിരിച്ച് വെള്ളത്തിലേക്ക് തന്നെ മടങ്ങുന്നതിനിടെ അതുവഴി കടന്നുവന്ന ബോട്ടിലേക്ക് തിമിംഗലം വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിമിംഗലത്തിന്റെ വീഴ്ചയിൽ ടൂറിസ്റ്റ് ബോട്ടിന് ചാഞ്ചാട്ടം ഉണ്ടായെങ്കിലും മറിഞ്ഞില്ല. എന്നാൽ ബോട്ടിൽ സഞ്ചരിച്ചിരുന്ന നാലു യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ കാലൊടിഞ്ഞു.
മറ്റൊരു യാത്രക്കാരന്റെ വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക്. തിമിംഗലങ്ങളുടെ പാതയിൽ നിന്ന് കൃത്യമായ അകലം പാലിക്കാൻ ടോപ്പോലോബാംപോയിലെ പോർട്ട് അതോറിറ്റി ബോട്ട് ക്യാപ്റ്റൻമാരോട് ഉത്തരവ് നൽകി കഴിഞ്ഞു.