സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി യുവതി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനിലാണ് സംഭവം. കാൻസർ രോഗിയായ സഹോദരിയുടെ ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതോടെയാണ് യുവതി തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനൻ കടന്നുപോകുന്നത്. അതിനിടെ ഉദ്യോഗസ്ഥരെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കിൽ അരങ്ങേറിയത്. തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയമപരമായ മാർഗങ്ങളിലൂടെ നീങ്ങിയിരുന്നെങ്കിലും അത് സാധ്യമനായില്ല.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ബാങ്ക് അനുവദിക്കാതെ വന്നതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് അക്രമമാർഗം തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മേശയുടെ മുകളിൽ തോക്കുമായി യുവതി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു.
Bank depositors mood now in Lebanon 🇱🇧 🔫 🏦 pic.twitter.com/dV7R7oVEzu
— Mohamed CHBARO🇱🇧🇺🇦🇹🇷 (@Foot_Betting) September 14, 2022
Read more
സഹോദരിയുടെ കാൻസർ ചികിത്സയ്ക്കാണ് യുവതിക്ക് പണം ആവശ്യമായി വന്നത്. എന്നാൽ പണം നൽകാൻ ബാങ്ക് തയ്യാറാവാതെ വന്നതോടെ, ഗതികേടിൽ യുവതി ഉദ്യോഗസ്ഥരെ ബന്ദിയാക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.