ഖനിത്തൊഴിലാളികളെ തേടിയെത്തിയ ഭാഗ്യം; കിട്ടിയത് ഒരു കോടിയുടെ വജ്രം

മധ്യപ്രദേശില്‍ ആഴം കുറഞ്ഞ ഖനിയില്‍ നിന്നും ഒരു കോടിയിലധികം വിലമതിപ്പുള്ള വജ്രം കണ്ടെത്തി. മധ്യ പ്രദേശിലെ പന്ന ടൗണിലാണ് സംഭവം. കൃഷ്ണ കല്യാണ്‍പൂര്‍ പ്രദേശത്തിന് സമീപമുള്ള ഖനിയില്‍ നിന്നും കിഷോര്‍ഗഞ്ച് നിവാസിയായ സുശീല്‍ ശുക്ലയ്ക്കാണ് വജ്രം ലഭിച്ചത്. വജ്രം ലേലത്തിന് വെയ്ക്കുമെന്നും സര്‍ക്കാര്‍ ലോയല്‍റ്റിയും നികുതിയും നല്‍കിയതിന് ശേഷം ബാക്കി തുക ഖനിത്തൊഴിലാളികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാട്ടത്തിന് എടുത്ത ഭൂമിയില്‍ ചെറിയ രീതിയിലുള്ള ഇഷ്ടിക വ്യാപാരം നടത്തുന്ന വ്യക്തിയാണ് ശുക്ല. തിങ്കളാഴ്ചയാണ് ശുക്ലയ്ക്കും കൂട്ടാളികള്‍ക്കും ഖനിയില്‍ നിന്ന് 26.11 കാരറ്റ് വജ്രം ലഭിച്ചത്. 1.2 കോടിയിലധികം രൂപ ലഭിക്കുന്ന വജ്രമാണിത് എന്നാണ് കരുതുന്നത്. ലേലത്തിന് ശേഷം തനിക്ക് ലഭിക്കുന്ന തുക ബിസിനസ്സിനായി ഉപയോഗിക്കും എന്നും സുശീല്‍ ശുക്ല പറയുന്നു. താനും കുടുംബവും കഴിഞ്ഞ 20 വര്‍ഷക്കാലമായി വജ്ര – ഖനന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും വലിയ വജ്രം തനിക്ക് ആദ്യമായാണ് ലഭിക്കുന്നത് എന്നും അയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ വജ്ര ഖനനത്തിന്റെ കേന്ദ്രമാണ് പന്ന. ഇവിടെ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഏറെക്കാലമായി നിരവധി ആളുകള്‍ ഈ വജ്രം കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നാല് തൊഴിലാളികള്‍ ചേര്‍ന്ന് 8.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു അതിന്റെ വില എന്നും അധികൃതര്‍ പറയുന്നു.

Latest Stories

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍