'തലകുത്തി' നിന്നും ടെസ്‌ല ഓടും, ലോകം അമ്പരന്ന് കണ്ട നാല് ചക്രങ്ങൾ; വീഡിയോ വൈറൽ !

ആളുകളെ അമ്പരപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് സോഷ്യൽ മീഡിയയിലെ ചില വിഡിയോകൾ. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ഒരു ടെസ്‌ല ഇലക്‌ട്രിക് കാറിൽ 10 അടി ഉയരമുള്ള ബഗ്ഗി വീലുകൾ ഘടിപ്പിച്ച് അതിവിദഗ്ധമായി തലകീഴായും അല്ലാതെയുമൊക്കെ ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്.

സയൻസ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരാൾ ടെസ്‌ലയിൽ 10 അടി ബഗ്ഗി വീലുകൾ ഇട്ട് തലകീഴായി ഓടിക്കുന്നു’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഒരു വെളുത്ത ടെസ്‌ല കാർ വലിയ ബഗ്ഗി വീലുകളുമായി ഘടിപ്പിച്ച് ഓടിക്കുന്നത് വിഡിയോയിൽ കാണാം. പല വഴികളിലൂടെയും വളരെ സുഗമമായി ഓടുന്ന കാറിന് ബാലൻസിങ്ങിന്റെ പ്രശ്നമൊന്നും ഇല്ലാതെ റോഡിലൂടെ സഞ്ചരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇടുങ്ങിയ റോഡുകളിലൂടെയും പർവതനിരകളിലൂടെയുള്ള റൂട്ടുകളിലൂടെയും ഒരു ബുദ്ധിമുട്ടും കൂടെയാണ് ബഗ്ഗി വീലുകളോടെയുള്ള ടെസ്‌ല കാർ ഓടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് പരീക്ഷണത്തിന്റെ ലെവൽ ഒരു പടി കൂടി ഉയർത്താൻ തീരുമാനിക്കുകയാണ് ഡ്രൈവർ. ബഗ്ഗി വീലുകളോടെ തന്നെ തലകീഴായി കാർ ഓടിക്കുകയാണ് ഡ്രൈവർ.

കാർ തലകീഴായി സഞ്ചരിക്കുന്ന വീഡിയോ നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ 2.7 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വൈറലായ വീഡിയോയ്‌ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചിലർ ഡ്രൈവറുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചപ്പോൾ മറ്റുള്ളവർ ഡ്രൈവർ നടത്തിയ സ്റ്റണ്ടിന്റെ പ്രായോഗികതയെയാണ് ചോദ്യം ചെയ്തത്.

ഈ വർഷം മാർച്ചിൽ യൂട്യൂബറായ വിസ്റ്റലിൻ ഡീസൽ ആണ് വീഡിയോ ആദ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. കാറുകൾ ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യുന്നതിൽ അറിയപ്പെടുന്ന വിസ്റ്റലിന് യൂട്യൂബിൽ ധാരാളം ആരാധകരുണ്ട്. മിക്ക ഉപയോക്താക്കളും വീഡിയോയിലെ ടെസ്‌ല ഡ്രൈവറിന്റെ സർഗ്ഗാത്മകതയെ പ്രശംസിച്ചു.

വളരെയധികം ആരാധകരുള്ള ഒരു ഇലക്‌ട്രോണിക് കാറാണ് ടെസ്‌ല. പുതിയ ഫീച്ചറുകളും സിഇഒ ഇലോൺ മസ്‌കും കാരണം വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ് ടെസ്‌ല. ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് കാർ, റോഡ്‌സ്റ്റർ 2008ലാണ് പുറത്തിറങ്ങിയത്. ടെസ്‌ല കാറുകൾ ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും.

Latest Stories

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഫസൽ വധക്കേസ് പ്രതിയും

ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയപ്പോൾ മാധ്യമങ്ങൾ, കാര്‍ റിവേഴ്‌സെടുത്ത് എഎന്‍ രാധാകൃഷ്ണന്‍; പാതിവില തട്ടിപ്പുകേസിൽ ഹാജരാകാതെ മടങ്ങി

ട്രംപിനെ വധിക്കാൻ പണം കണ്ടെത്താനായി മാതാപിതാക്കളെ കൊന്നു; പതിനേഴുകാരൻ പിടിയിൽ

CSK UPDATES: അവന്മാര്‍ക്കെതിരെ എന്റെ ആ പ്ലാന്‍ വര്‍ക്കൗട്ട് ആയി, ഞാന്‍ മനസിലുറപ്പിച്ചത് ഒരേയൊരു കാര്യം, തുറന്നുപറഞ്ഞ് ശിവം ദുബെ

'പാർട്ടി ഏൽപ്പിച്ച ചുമതല ഏറ്റവും ഉത്തരവാദിത്വം നിറഞ്ഞത്, എല്ലാവരും ചേർന്നുള്ള പ്രവർത്തനം നടക്കും'; കെ കെ രാഗേഷ്

മുതലപ്പൊഴി അഴിമുഖം മണല്‍മൂടിയ സംഭവം; ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് മത്സ്യതൊഴിലാളികള്‍

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ; മരണങ്ങൾ കാട്ടാന ആക്രമണം മൂലമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

ട്രോളന്‍മാര്‍ കഷ്ടപ്പെടുകയാണ്, അവര്‍ക്ക് അവസാനത്തെ 5 മിനുട്ട് മാത്രമേ കിട്ടിയുള്ളു.. ഇതു കൂടി വച്ചോളൂ: മിയ ജോര്‍ജ്

കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; ആതിരപ്പള്ളിയില്‍ നാളെ ഹര്‍ത്താല്‍; പിന്തുണ പ്രഖ്യാപിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും

ഹൈന്ദവ ദേശീയതാവാദികളും ആധുനിക ശാസ്ത്രവും, ഭാഗം -3