മില്ലേനിയൽസും ജെന്‍ സിയും ഒക്കെ മാറി; 2025ല്‍ ജനിക്കുന്ന പിള്ളേർ ഇനി 'ജെന്‍ ബീറ്റ'

സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോൾ തള്ള വൈബ്, തന്തവൈബ്, 90’s കിഡ്‌സ് വേഴ്‌സസ് ജെൻസി കിഡ്‌സ് ഇതൊക്കെയാണ്. എന്നാൽ 2025 മുതൽ ഇനി ഈ സീരീസിലേക്ക് പുതിയ ടീമുകൂടി എത്തിയിട്ടുണ്ട്. പേര് ജെൻ ബീറ്റ. കൺഫ്യൂഷൻ ആയോ……പറഞ്ഞു തരാം…..

2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേറ്റു. ‘ജെൻ ബീറ്റ’. എന്താണെന്നല്ലേ ജെൻ ആൽഫയുടെ പിൻഗാമികളായി 2025 മുതൽ പിറക്കുന്ന കുഞ്ഞുങ്ങളാണ് ജെനറേഷൻ ബീറ്റ ടീം എന്നറിയപ്പെടുന്നത്. അതായത് 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെൻ ബീറ്റയിൽ ഉൾപ്പെടുക. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z, മില്ലേനിയൽസ് എന്നിവയ്ക്ക് ശേഷം വന്ന Gen Alphaയുടെ പിൻഗാമിയാണ്. 90സ് കിഡ്‌സ് കേബിൾ ടിവിയും സിഡിയും, ജെൻസീ കിഡ്സ് ഇന്റർനെറ്റ് ടീമും ആയിരുന്നെങ്കിൽ ഈ ജെൻ ബീറ്റ ഇതുക്കും മേലയാണ്. വിർച്വൽ റിയാലിറ്റിയും ഇൻ്റർനെറ്റ് ഓഫ് തിങ്സും എഐ സാങ്കേതികവിദ്യയുമായിരിക്കും ബീറ്റ ജനറേഷൻ ലോകം.

ജെൻ ആൽഫ കാലത്തും ഇപ്പറഞ്ഞ സാങ്കേതികവിദ്യകളുണ്ടെങ്കിലും തൊഴിലിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി സർവ മേഖലകളിലും എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പൂർണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെൻ ബീറ്റ ആയിരിക്കും. ചുരുക്കത്തിൽ 22-ാം നൂറ്റാണ്ടിലേക്ക് ലോകത്തെ പരുവപ്പെടുത്തുന്നത് ഇപ്പറഞ്ഞ ജെൻ ബീറ്റ ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ആഗോളജനസംഖ്യ തുടങ്ങി വെല്ലുവിളികളും ജെൻ ബീറ്റയെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാൻ ജെൻ ബീറ്റയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

സ്മാർട്ട് ടെക്‌നോളജിയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഉയർച്ച ഇതിന് മുൻപുള്ള ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂർണ്ണമായി ഉൾപ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. ജനറേഷൻ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകും.

സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ. ജനറേഷൻ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നീ പ്രശ്നങ്ങൾ കാര്യമായി തന്നെ ജനറേഷൻ ബീറ്റ ജീവിതത്തിൽ നേരിടേണ്ടി വരും അതോടൊപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്. ഇനി ഈ പേരൊക്കെ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് കൂടി പറയാം. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്നാണ് ഈ പേരുകളെടുക്കുന്നത്. ജെൻ ആൽഫ മുതലാണ് ഈ രീതി ആരംഭിക്കുന്നത്. ആൽഫ ജനറേഷന് മുമ്പ് ജനറേഷൻ സീ ആയിരുന്നു. 1995 നും 2009 നും ഇടയിൽ ജനിച്ചവരാണ് ഇന്ന് ഏറെ പറഞ്ഞു കേൾക്കുന്ന ജെൻസികൾ. അതിന് മുമ്പ് 1980 നും 1994 നും ഇടയിൽ ജനിച്ചവരെ ജനറേഷൻ Y എന്നാണ് അറിയപ്പെടുന്നത്.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും