ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 'മിന്നൽ മുരളി'!

പഞ്ചേന്ദ്രിയങ്ങൾ ആയ രുചി, കാഴ്ച, മണം, സ്പർശനം, കേൾവി എന്നിവ മിക്കവർക്കും സുപരിചിതമാണ്. എന്നാൽ അതിനും അപ്പുറത്തേക്ക് ഉള്ളവയെ തിരിച്ചറിയാനുള്ള കഴിവിനെ സിക്സ്ത് സെൻസ് എന്നൊക്കെ ചിലപ്പോൾ പറയാറുണ്ട്. ബസിന്റെ പിന്നിലെ ഡോറിനരികില്‍ നിന്ന യാത്രക്കാരനെ കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് യാത്രക്കാരൻ വീഴാൻ പോവുകയായിരുന്നു. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ടത്. ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ മിന്നല്‍വേഗത്തിലാണ് കണ്ടക്ടർ ഒറ്റക്കൈ കൊണ്ട് പിടിച്ചു കയറ്റുന്നത്.

ചവറ-അടൂർ-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ എന്ന ബസിലായിരുന്നു സംഭവം നടന്നത്. വീഡിയോ ആളുകൾ കണ്ടതോടെ ബസ് കണ്ടക്ടർ ബിജിത്ത് ലാൽ സോഷ്യൽ മീഡിയയിലടക്കം ഇതോടെ താരമാവുകയും ചെയ്തു കഴിഞ്ഞു. ദൈവത്തിന്റെ കരങ്ങൾ, മിന്നൽ മുരളി എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ഇതോടെ വീഡിയോയുടെ താഴെ കമന്റുകളായി എത്തുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ