കെമിക്കലുകള്‍ ചേര്‍ന്ന ക്ലെന്‍സറുകള്‍ ഉപയോഗിക്കുമ്പോള്‍ പലരുടെയും ചര്‍മ്മത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ബ്രാന്‍ഡ് ഏതുമായി കൊള്ളട്ടെ ചിലരുടെ മുഖത്തിന് പറ്റാത്ത വിധത്തിലുള്ള പണിയും ഇത്തരം ക്ലെന്‍സറുകള്‍ നല്‍കിയേക്കാം. എന്നാല്‍ നിങ്ങളുടെ മുഖം വൃത്തിയാക്കാനും സ്വാഭാവികമായി തിളങ്ങാനും സഹായിക്കുന്നതിന് നിങ്ങളുടെ അടുക്കളയില്‍ നിന്ന് എളുപ്പത്തില്‍ കിട്ടുന്ന 5 പ്രകൃതിദത്ത ക്ലെന്‍സറുകളുടെ ഒരു ലിസ്റ്റ് ഇതാ.
പാല്‍
ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയാതിരിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഉള്ളതിനാല്‍ പാലില്‍ ഒരു തികഞ്ഞ ഫേഷ്യല്‍ ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു.
ഇതെങ്ങനെ ഉപയോഗിക്കണം?
1. പാലില്‍ കുതിര്‍ത്ത പഞ്ഞി മുക്കി മുഖത്ത് സമമായി പുരട്ടുക.
2.ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക
3. വൃത്തിയുള്ളതും പുഷ്ടിയുള്ളതും പോഷിപ്പിക്കുന്നതുമായ ചര്‍മ്മത്തിന് ഇത് ദിവസവും ആവര്‍ത്തിക്കുക.
തക്കാളി
തക്കാളിയില്‍ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളിലെ മുഖകാന്തി തക്കാളി ഉപയോഗിച്ച് എങ്ങനെ നേടാം എന്ന് നോക്കാം.
1. തണുത്ത തക്കാളി പകുതിയായി മുറിച്ച് മുഖത്തെല്ലാം മൃദുവായി തടവുക,
2 .5-10 മിനിറ്റ് വിശ്രമിക്കുക.
3.ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി നോക്കൂ. മിനുസവും മനോഹരമായ ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.
തേന്‍
ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ് തേന്‍. ഇത് ചര്‍മ്മത്തെ സുഖപ്പെടുത്തുക മാത്രമല്ല മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ഇത് സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യാതെ തന്നെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
ഇതെങ്ങനെ ഉപയോഗിക്കണം?
1. അര ടീസ്പൂണ്‍ അസംസ്‌കൃത തേന്‍ എടുത്ത് നനഞ്ഞ ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്യുക.
2.ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക
3.മൃദുവായതും പുതുമയുള്ളതുമായ ചര്‍മ്മത്തിന് ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഇത് ചെയ്യാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പച്ചക്കറികളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. അവയുടെ പാചകഗുണങ്ങള്‍ പോലെ തന്നെ, നിങ്ങളുടെ ചര്‍മ്മത്തിലും അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. ഇരുമ്പിന്റെയും വിറ്റാമിന്‍ സിയുടെയും സമ്പന്നമായ ഉറവിടമായ ഉരുളക്കിഴങ്ങ്, പാടുകള്‍, സൂര്യതാപം, കറുത്ത പാടുകള്‍, നേര്‍ത്ത വരകള്‍, മങ്ങിയ ചര്‍മ്മം എന്നിവ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
ഇതെങ്ങനെ ഉപയോഗിക്കണം?
1.ഒരു പാത്രത്തില്‍ ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുക
2. മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ പുരട്ടി മസാജ് ചെയ്യുക
3. 10-15 മിനിറ്റ് വിശ്രമിക്കുക (ഉണങ്ങുന്നത് വരെ) ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
ആപ്പിള്‍ സിഡര്‍ വിനെഗര്‍
ആപ്പിള്‍ സിഡര്‍ വിനെഗറിന് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ധാരാളം ഗുണങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാനും മുഖക്കുരു നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു സ്‌കിന്‍ സൂപ്പര്‍ഹീറോയാണ്. മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പ്, സൈഡ് എഫക്ട് വല്ലതുമുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഒരു പാച്ച് ടെസ്റ്റ് പരീക്ഷിക്കണം.
ഇതെങ്ങനെ ഉപയോഗിക്കണം?
1. 1:2 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുക.
2. അതിന്റെ ഏതാനും തുള്ളി മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക.ഇത് അഴുക്ക്, അവശിഷ്ടങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയുടെ ലക്ഷണങ്ങള്‍ നീക്കം ചെയ്യുന്നു.
3. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.