//Climate change refers to long-term shifts in temperatures and weather patterns. These shifts may be natural, such as through variations in the solar cycle. But since the 1800s, human activities have been the main driver of climate change, primarily due to burning fossil fuels like coal, oil and gas.\\ – United Nations
ഐക്യരാഷ്ട്ര സഭയുടെ മേൽ പറഞ്ഞ അഭിപ്രായം ലോകത്തെ ശാസ്ത്ര സമൂഹത്തിൻ്റെ തെറ്റിധാരണയിൽ നിന്ന് വിളവെടുത്തതാണ്.
ഭൂമിയിലെ അന്തരീക്ഷം, കാലാവസ്ഥ എന്നിവയെ നിർണയിക്കുന്നത് സൂര്യനിൽ നിന്നുള്ള ചൂടുമാത്രമല്ല. ഭൗമാന്തര താപം ( ജിയോതെർമൽ എനർജി ) എന്ന സുപ്രധാന ഘടകത്തേയും, ഭൗമാന്തരീക്ഷത്തിലെ വലിയ (78%) ഭാഗമായ നൈട്രജൻ ആവരണത്തേയും ശാസ്ത്ര സമൂഹം നാളിതുവരെ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്നതാണ് പലപ്പോഴും കാലാവസ്ഥ പ്രവചനങ്ങളും, ഭൗമ പ്രതിഭാസങ്ങളും തെറ്റാനുള്ള കാരണം.
ചൂട് :
ഭൗമാന്തരീക്ഷത്തിൽ ചൂട് ഉണ്ടാകുന്നതിനുള്ള കാരണം സൂര്യതാപം ആണെന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. സൂര്യപ്രകാശത്തോടൊപ്പമുള്ള പലവിധ വികിരണങ്ങളിൽ ചിലതിനെ ഭൂമിയുടെ അന്തരീക്ഷ മേലാപ്പ് കവചം പോലെ പ്രതിരോധിക്കുന്നു, പ്രതിഫലിപ്പിക്കുന്നു. എന്നാൽ സൂര്യപ്രകാശം ഭൂമിയുടെ സുതാര്യമായ അന്തരീക്ഷത്തിലൂടെ കടന്ന് വന്ന് ഭൗമോപരിതലത്തിനെ ചൂടാക്കുന്നുണ്ട്. സൂര്യപ്രകാശം തുടർച്ചയായി പതിക്കുന്ന ഭൗമോപരിതലത്തിലെ കര ഭാഗം ചുട്പിടിക്കുന്നതോടെ അതിന് മുകളിലെ വായുവും ചൂടായി മുകളിലേക്ക് ഉയർന്ന് ചലിക്കുന്നതും, ചുറ്റുഭാഗത്തു നിന്ന് താരതമ്യേന ചൂടാവാത്ത വായു അവിടേക്ക് പ്രവഹിക്കുന്നത് കാറ്റ് (wind) എന്ന വായുവിൻ്റെ ചലനത്തിന് കാരണമാകുന്നു. (പരക്കെ ഒരേ പോലെ ലഭിക്കുന്ന സൂര്യപ്രകാശത്തിൽ / താപത്തിൽ ഒരു പ്രത്യേക ഭാഗത്തെ മാത്രം വായു ചൂട് പിടിക്കുന്നത് എങ്ങിനെയെന്ന് ശാസ്ത്രം വിവരിക്കുന്നില്ല! ). ജലാശയങ്ങളിൽ പതിക്കുന്ന സൂര്യതാപ വികിരണങ്ങൾ ജലത്തെ ചൂടാക്കി നീരാവി ആക്കി മാറ്റുകയും ചൂടായ നീരാവി വായുവിലേക്ക് ഉയരുകയും ചുറ്റുഭാഗത്തുള്ള താരതമ്യേന ചൂട് കുറഞ്ഞ വായു അവിടേക്ക് പ്രവഹിക്കുകയും ചെയ്യുന്നുണ്ട്. ( സദാ സമയവും ഇളകി കൊണ്ടിരിക്കുന്ന വിശാലമായ ജലപരപ്പിനെ മുകളിൽ നിന്ന് സൂര്യതാപത്താൽ എങ്ങിന്നെ വലിയ തോതിൽ ചൂട് പിടിപ്പിക്കാനാകുമെന്നത് ഭൗതികശാസ്ത്രവും വിവരിക്കുന്നില്ല! ).
സൂര്യപ്രകാശത്തിനൊപ്പമുള്ള വികിരണങ്ങൾ പതിക്കുന്ന വസ്തുവിൽ പ്രസരണം / സൂക്ഷമകണ പ്രവാഹം ( Radiation ) ഉണ്ടാക്കുന്നതാണ് ആ വസ്തു ചൂടുപിടിക്കാൻ കാരണം എന്ന് ശാസ്ത്രം പറയുന്നു. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതും, സ്വീകരിക്കുന്നതും, കടത്തിവിടുന്നതുമായ വിവിധ വസ്തുക്കൾ ചൂടുപിടിക്കുന്ന അളവിന് മാറ്റമുണ്ടാകും. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയുടെ പ്രതലം ചൂട് പിടിക്കുന്ന അവസരത്തിലും ആ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്നിടത്തും സൂര്യതാപത്താൽ ചൂട് പിടിക്കാം. ഖരാവസ്ഥയിലുള്ള വസ്തുവിനെ സൂര്യതാപം ചൂടാക്കുന്ന അത്ര ദ്രവാവാസ്ഥയിലുള്ളതിനെ സൂര്യതാപം ചൂടാക്കുന്നില്ല. ചലനശേഷി കൂടിയ വാതകം സൂര്യതാപത്തെ കടത്തിവിടുന്നതിനാൽ ഖര, ദ്രാവകങ്ങളേ പോലെ സൂര്യതാപത്താൽ ചൂടുപിടിക്കുന്നില്ല എന്നതിന് തെളിവാണ് ഭൗമാന്തരീക്ഷത്തിലെ വായുമണ്ഡലം. ഭൂമിയിലേക്കുള്ള സൂര്യപ്രകാശം മുഴുവൻ കടത്തിവിട്ടിട്ടും വായുമണ്ഡലത്തിന് പ്രകടമായ താപ വ്യതിയാനം ഉണ്ടാകുന്നില്ല. ഭൗമോപരിതലത്തിനോട് ചേർന്നുള്ള കർബൺഡൈ ഓക്സൈഡ് ഭൂമിയിൽ നിന്നുള്ള ഇൻഫ്ര റെഡ് വികിരണങ്ങളെ തടഞ്ഞ് വെക്കുകയൊ പ്രതിഫലിപ്പിച്ച് ചിതറിക്കുന്നതൊ ചേർന്നാണ് ഭൗമോപരിതലത്തെ ചൂട് പിടിക്കുന്നത് എന്നാണ് ശാസ്ത്ര വിശദീകരണം.
അന്തരീക്ഷത്തിൽ ഏറെയുള്ള നൈട്രജനും (78%), ഓക്സിജനും (21%), 200 നാനൊ മീറ്ററിൽ മേലെ തരംഗദൈർഘ്യമുള്ള താപ വികിരണങ്ങളുമായി പ്രതിപ്രവർത്തിക്കയൊ, ഉൾകൊള്ളുകയൊ ചെയ്യാതെ കടത്തിവിടുന്നതിനാൽ ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അധികമുള്ള ആ വാതകങ്ങൾ ചൂടുപിടിക്കുന്നില്ല. അന്തരീക്ഷത്തിലെ മറ്റ് വാതകങ്ങളെ അപേക്ഷിച്ച് എറ്റവുമധികം താപവികിരണങ്ങളോട് പ്രതിപ്രവർത്തിക്കുന്ന കാർബൺഡൈ ഓക്സൈഡ് സാന്ദ്രത കൂടിയതാകയാൽ ഭൗമോപരിതലത്തിനോട് ചേർന്നാണ് നിലനിൽക്കുന്നത് എന്നത് ഭൗമാന്തരീക്ഷത്തിൻ്റെ ഏറ്റവും താഴ്ഭാഗത്തെ ചൂടുള്ളതാക്കി നിർത്തുവാൻ കാരണമാകുന്നു എന്നും ശാസ്ത്രം വിവരിക്കുന്നു.
ശാസ്ത്രം പറയുന്ന പോലെ സൂര്യപ്രകാശവും അതിലെ വികിരണങ്ങളുമല്ല ഭൂമിയെ ചൂടുപിടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. 24 മണിക്കൂറിനടുത്തുള്ള ഒരു ദിവസത്തെ സ്വയം ഭ്രമണ സമയത്തിൽ സൂര്യ വികിരണങ്ങൾ 3 – 4 മണിക്കൂർ മാത്രമാണ് ഏറ്റവും ശക്തമായി ഭൂമിയിൽ പതിക്കുന്നത്. പകൽ സമയത്ത് മേഘാവൃതമല്ലാത്ത അവസ്ഥയിൽ രാവിലെ 11 മുതൽ ഉച്ചക്ക് 3 മണിവരെയൊക്കെയാണ് ഭൂമദ്ധ്യരേഖയോട് ചേർന്ന ഭാഗത്ത് കൂടുതലായി സൗര വികിരണങ്ങൾ പതിക്കുന്നത്. സൂര്യ വികിരണങ്ങൾ മാത്രമാണ് ചൂടിന് കാരണമെങ്കിൽ ഇത്തരത്തിൽ കിട്ടുന്ന 4 മണിക്കൂർ ഒഴിച്ച് ദിവസിലെ 20 മണിക്കൂറും ഭൗമാന്തരീക്ഷം തണുത്ത അവസ്ഥ നിലനിൽക്കേണ്ടതാണ്. ഇവിടെയാണ് ആധുനിക ശാസ്ത്ര സമൂഹം ശ്രദ്ധിക്കാത്ത ഭൗമാന്തരതാപത്തിൻ്റെ പങ്ക് വ്യക്തമാകുന്നത്. ഭൂമിക്കുള്ളിലെ അതി തീക്ഷ്ണമായ അകകാമ്പും അതിനൊപ്പമുള്ള ദ്രവാവസ്ഥയിലുള്ള മാഗ്മ /മാൻ്റിൽ സ്വയംഭ്രമണത്താൽ ഭൂഫലകത്തിലൂടെ വിടവുകളിലൂടേയും, കരപ്രദേശത്തിലേക്കും സമുദ്രത്തിലൂടേയും പ്രസരിപ്പിക്കുന്ന ചൂട് 24 മണിക്കൂറിലും തടസമില്ലാതെ പുറത്തു വരുന്നുണ്ടെന്ന വസ്തുതക്ക് പ്രാധാന്യം വരുന്നത്. സദാസമയവും ഇളകി കൊണ്ടിരിക്കുന്ന ജല ഭാഗത്തേക്കാൾ ഖരാവസ്ഥയിലുള്ള കര ഭാഗത്തെ ചൂട് കൂട്ടുന്നു. താരതമ്യേന കട്ടി കൂടിയ കര ഭാഗത്തിൽ വലുതും ചെറുതുമായ ധാരാളം അടുക്കുകൾ (Layer) ഉള്ളതിനാൽ ചൂടിൻ്റെ അതി വ്യാപനത്തെ തടയാൻ ഈ അടുക്കുകൾക്കിടയിലെ വാതക / ദ്രാവക സാന്നിധ്യം കാരണമാകുന്നു. കര ഭാഗത്തെ ഉപരിതലത്തിൽ ഉള്ള ജലാശയങ്ങളും, അടുക്കുകൾക്കിടയിൽ ശേഖരിക്കപ്പെടുന്ന ഭൂഗർഭ ജലസഞ്ചയങ്ങളും ഇത്തരത്തിൽ ഭൗമാന്തര ചൂടിനെ പ്രതിരോധിക്കുന്നുണ്ട്. ആധുനിക ലോകത്ത് മനുഷ്യരുടെ ഇടപെടലുകൾ ഭൂഗർഭ ജലത്തെ ഊറ്റിയെടുക്കുന്നതും, മണ്ണിലേക്ക് ജലം ഊർന്നിറങ്ങുന്നതിൻ്റെ തോത് കുറയുന്നതും ഭൗമാന്തര അടുക്കുകൾക്കിടയിൽ വെള്ളത്തിൻ്റെ അളവ് കുറക്കുന്നതിനാൽ കരപ്രദേശം ചൂട് പിടിക്കുന്നത് കൂടുന്നുണ്ട്. ചിലയിടങ്ങളിൽ പെട്ടെന്ന് പുറം തള്ളപ്പെടുന്ന ഭൗമാന്തര താപ പ്രവാഹം ആ പ്രദേശത്തെ അന്തരീക്ഷത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകാറുള്ളത് ഇക്കഴിഞ്ഞ ദശകങ്ങളിൽ നമ്മൾ അനുഭവിക്കുന്നുണ്ട്. ഭൗമോപരിതലത്തിലേക്ക് ഇത്തരത്തിൽ വന്നു കൊണ്ടിരിക്കുന്ന ഭൗമാന്തര താപം ഭൂമിയുടെ അന്തരീക്ഷത്തെ വലിയ തോതിൽ സ്വാധീനിക്കുന്ന ഒരു ഘട്ടത്തിലാണ് നമ്മൾ ഇപ്പോഴുള്ളത്. ഉഷ്ണക്കാറ്റ്/ഉഷ്ണ തരംഗം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രതിഭാസത്തിൻ്റെ ഭാഗമായി വലിയ വരൾച്ച, ചൂട് കാറ്റ്, വന പ്രദേശങ്ങളിലെ തീപിടുത്തം, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ, സമുദ്രജലത്തിലെ വർദ്ധിച്ച ഉഷ്ണ ജലപ്രവാഹം, ( നിനൊ- എൽ നിനൊ പ്രതിഭാസങ്ങൾ ), ട്രോപ്പിക്കൽ സൈക്ലോൺ എന്നിങ്ങനെ വ്യാപകമായ മാറ്റം സംഭവിക്കുന്നുണ്ട്. സൂര്യതാപം ജലോപരിതലത്തെ ചൂടാക്കുന്നതിനേക്കാളും ഭൗമാന്തര താപം പാത്രത്തിൽ വെച്ച പോലെ സമുദ്രജലത്തെ ചൂടാക്കും. പസഫിക്ക് സമുദ്രത്തിലും, അറ്റ്ലാൻ്റിക്ക് സമുദ്രത്തിലും മറ്റു കടൽ ഭാഗത്തേയും അടിത്തട്ടിൽ ഭൂഫലകവിടവുകളിലൂടെ വലിയതോതിൽ ഭൗമാന്തരതാപം പുറത്തു വരുന്നത് ഉഷ്ണ ജലപ്രവാഹം ഉണ്ടാക്കുന്നുണ്ട്.
മഴ:
ഭൗമാന്തര താപത്താൽ ചൂടാകുന്ന ജലാശയങ്ങളിൽ നിന്ന് വലിയ തോതിൽ ബാഷ്പ്പീകരണത്താൽ നീരാവി ഉണ്ടാകുന്നത് ചൂടുപിടിച്ച വായുവിനൊപ്പം അന്തരീക്ഷത്തിലേക്ക് ഉയരുന്നത് ഭൂനിരപ്പിൽ നിന്ന് 4-5 KM ഉയരത്തിലെത്തുന്നതോടെ മഴ മേഘങ്ങളായി മാറുന്നു. ശീതാവസ്ഥയിലുള്ള നൈട്രജൻ്റെ സ്വാധീനത്താൽ തണുത്ത് മഴത്തുള്ളികളായി തിരികെ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു. മേഘം മൂടി നിൽക്കുന്നതോടെ ഭൗമോപരിതലത്തിൽ ചൂട് കൂടാനും കൂടുതൽ ബാഷ്പ്പികരണം തുടർച്ചയായി ദീർഘനാൾ നീണ്ട് നിൽക്കുന്ന മഴക്ക് വഴിയൊരുക്കുന്നു. ഒരു പ്രദേശത്ത് ലഭിക്കുന്ന മഴയിലൂടെ അവിടുത്തെ അന്തരീക്ഷമർദ്ദം മാറുന്നതിനാൽ ആ മർദ്ദവ്യതിയാനത്താൽ കാറ്റ് ഉണ്ടാവുകയും അത് മഴ മേഘങ്ങളെ മറ്റുള്ള ഭാഗത്തേക്ക് ചലിപ്പിക്കാനും ഇടയാകും. തുടർച്ചയായി മഴ ലഭിക്കുന്നതോടെ കരയിലേയും ജലാശയങ്ങളുടേയും താപം കുറയുന്നതോ ബാഷ്പ്പീകരണതോതും മാറും. മണ്ണിനുള്ളിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂഗർഭ അറകളിലും വീണ്ടും നിറയുന്നതോടെ അവക്ക് മുകളിലുള്ള അടുക്കുകൾ ക്രമേണ തണുക്കുന്നു. തുടർച്ചയായ മഴയും കാറ്റും ഭൗമാന്തരീക്ഷത്തിൻ്റെ ഏറ്റവും താഴ്ഭാഗമായ 4-5 KM ഉയരം വരേയുള്ള ഭാഗത്തേയും ചൂട് കുറക്കുന്നതോടെ മുകൾഭാഗത്തെ നൈട്രജൻ ഭാഗത്തിൻ്റെ തണുപ്പ് കൂടുതൽ താഴേക്ക് വ്യാപിക്കുന്നു.
ഭൗമാന്തരതാപത്തിൻ്റെ വലിയ തോതിലുള്ള പ്രവാഹം ജലാശയങ്ങളിലൂടെ ഉണ്ടാകുന്ന അവസരത്തിൽ അവിടെ അതിതീവ്രതയോടെ ബാഷ്പീകരണം നടക്കുകയും ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിൽ ഉണ്ടായ നീരാവി വായുവിൻ്റെ പൊടുന്നനെയുള്ള ഉയർച്ചയാൽ ഭൗമോപരിതലത്തിൽ നിന്ന് 10-13 KM ഉയരത്തിലൊക്കെ എത്താം. അത്രയും ഉയരത്തിലെത്തുന്നതോടെ അവിടത്തെ അന്തരീക്ഷവായുവിൻ്റെ പൂജ്യത്തിനും താഴേയുള്ള ഊഷ്മാവിനാൽ തണുത്ത്, ആ തണുപ്പ് താഴേക്ക് വ്യാപിക്കുന്നു. തുടർച്ചയായ ഭൗമാന്തരതാപ പ്രവാഹം കൂടുതൽ നീരാവിയെ ഉണ്ടാക്കുന്നതിനൊപ്പം തന്നെ അവിടെ സംജാതമായ അന്തരീക്ഷ മാർദ്ദവ്യതിയാനും സമീപ പ്രദേശങ്ങളിൽ നിന്നുള്ള വായുവിനെ അങ്ങോട്ട് ചലിപ്പിക്കുന്നതോ വലിയ ചുഴലിക്കാറ്റ് സൃഷ്ടിക്കപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വൻതോതിൽ ബാഷ്പീകരണത്താൽ ഉണ്ടാകാവുന്ന വളരെവലിയ മേഘങ്ങൾ ( കുംഭാരമേഘങ്ങൾ – Cumulonimbus clouds) ഉണ്ടാക്കാം. ഭൂനിരപ്പിൽ നിന്ന് 400-500 മീറ്ററിൽ തുടങ്ങി 10-12 KM വരെയൊക്കെ ഉയരത്തിൽ രൂപപ്പെടാവുന്ന ഈ വൻ മേഘങ്ങൾ മുകൾ ഭാഗത്തുനിന്ന് വളരെ വേഗം തണുക്കാനിടയാകുന്നതിനാലും താരതമ്യേന 500-600 മീറ്റർ ഉയരം വരുന്ന കുന്നുകൾക്ക് പോലും തsഞ്ഞു നിർത്താനാകുമെന്നതിനാലും ആ പ്രദേശത്ത് അതിതീവ്രമായ മഴക്ക് കാരണമാകാം. അത്തരം മഴയിലെ കോരി ചൊരിയൽ ആ ഭൂപ്രദേശത്ത് പ്രളയ സാഹചര്യം വരെ ഉണ്ടാക്കും.
മഞ്ഞ് :
ഭൗമോപരിതലത്തിൽ പലയിടത്തും അതാത് പ്രദേശത്തിൻ്റെ പ്രത്യേക സ്ഥിതിയാൽ (അവസ്ഥ) മഞ്ഞ് ഉണ്ട്. ദക്ഷിണ, ഉത്തര ധ്രുവ പ്രദേശങ്ങൾ കാലങ്ങളായി മഞ്ഞുമൂടി കിടക്കുന്നു. ഭൗമോപരിതലത്തിൽ നിന്ന് ഉയർച്ച കൂടുന്തോറും ഭൗമാന്തര താപത്തിൻ്റെ കുറവും വായുമണ്ഡലത്തിൽ നൈട്രജൻ ഭാഗത്തേക്ക് കയറുന്നതിനാലും പല പർവ്വതങ്ങളിലും സ്ഥിരമായ മഞ്ഞു കവചം ഉണ്ട്. ഈ ഉയരങ്ങളിൽ സൂര്യ വികിരണത്താലുള്ള മഞ്ഞുരുകൽ ഉണ്ടാകാറില്ല. സൂര്യപ്രകാശത്തേയും വികിരണങ്ങളേയും മഞ്ഞ് പ്രതിഫലിപ്പിക്കുന്നതിനാലും, തണുത്തുറയുന്ന അവസ്ഥയിൽ തീ കനലും ഐസാകുന്നതാണല്ലൊ ഭൗതികാവസ്ഥ. ഭൂമദ്ധ്യപ്രദേശത്ത് 3 – 4 KM ഉയരം എത്തുന്നതോടെ വായുവിലെ നീരാവി കണങ്ങൾ ഉറഞ്ഞ് മഞ്ഞുകട്ടിയാകുന്ന അവസ്ഥയുള്ളതിനാൽ ആഫ്രിക്കയിലെ തൻസാനിയയിലെ കിളിമഞ്ചാരൊ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിമാലയം യൂറോപ്പിലെ ആല്പസ് തുടങ്ങിയ പർവ്വതങ്ങളിൽ മഞ്ഞു കവചം വർഷം മുഴുക്കെ ഉണ്ടാകുന്നു. തെക്കേ അമേരിക്കയിലെ ബ്രസീലിൽ 2 KM ന് മുകളിൽ മാത്രം ഭൗമോപരിതലത്തിൽ നിന്ന് ഉയരമുള്ള തടാകത്തിൽ തണുത്തുറഞ്ഞ മഞ്ഞിൻ്റെ വലിയ അവസ്ഥ ഉണ്ടാകാറുണ്ട്.
തുടർച്ചയായ മഴയിൽ അന്തരീക്ഷം തണുക്കുന്നതിലേക്ക് ഭൗമാന്തര താപത്താലും സൗര വികിരണങ്ങളാലും ഉണ്ടാകുന്ന നീരാവി പെട്ടെന്ന് തണുത്തുറഞ്ഞ് ഖരാവസ്ഥയിലാകുന്നതോ മഞ്ഞ് കണികകൾ ഉണ്ടാകുന്നു. ഭൗമാന്തര താപത്താൽ വീണ്ടും കരയും, കടലും, അന്തരീക്ഷവും ചൂട് പിടിച്ച് നൈട്രജൻ ഭാഗവുമായുള്ള തണുപ്പിൻ്റെ അദൃശ്യബന്ധം വിച്ചേദിക്കപ്പെടുന്നതുവരെ ഈ മഞ്ഞ് വീഴ്ച്ച ഉണ്ടാകുന്നു.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ദീർഘവൃത്താകാര ഭ്രമണപഥത്തിൽ ഉയർന്ന് താഴ്ന്ന് കറങ്ങുന്ന അവസ്ഥയും, സാങ്കല്പിക അച്ചുതണ്ടിൻ്റെ ഏകദേശം 24°യോളമുള്ള ചെരിവിനാലും ഭൂമിയുടെ സ്വയംഭ്രമണ വേഗതയും ഭൗമാന്തരീക്ഷത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാകുമ്പോഴും തടസങ്ങളില്ലാതെ തുടരുന്ന ഭൗമാന്തര താപമാണ് ചൂടും, മഴയും, മഞ്ഞിനും കാരണമാകുന്നത്. ദീർഘവൃത്താകാര ഭ്രമണപഥത്തിൽ സെപ്തംബർ അവസാന ആഴ്ച്ച മുതൽ സൂര്യനോട് അടുക്കുന്ന ഭൂമിയിൽ ചൂട് കൂടുന്നതിന് പകരം മഞ്ഞ് ഉണ്ടാകുന്നത് അതിന് മുമ്പ് മഴ തുടർച്ചെ പെയ്തു തണുത്ത അവസ്ഥ കൂടുന്നതിനാലാണ്. ജനുവരിൽ സൂര്യനോട് പരമാവധി (147 മില്യൺ KM) അടുത്തു വരുന്ന ഭൂമിയിൽ മഞ്ഞും തണുപ്പും ആകുന്നത് ക്രമേണ കുറഞ്ഞ് ഫെബ്രുവരിയോടെ ചൂട് പ്രാധാന്യം നേടുന്നു. മാർച്ച് അവസാനത്തോടെ സൂര്യനിൽ നിന്ന് ഭൂമി അകന്ന് തുടങ്ങുമ്പോഴേക്കും അതുവരേയുള്ള തണുപ്പ് മാറി ചൂട് വലിയതോതിൽ കൂടാനാരംഭിക്കുന്നത് ചൂട് പിടിച്ച അന്തരീക്ഷത്തിൽ ജലബാഷ്പം തണുത്തുറഞ്ഞ് മഞ്ഞ് കണമാകുന്നതിലേക്കെത്താനാവാതെ ജലകണങ്ങൾ ചേർന്ന മഴതുള്ളികളാകുമ്പോൾ ഒറ്റപ്പെട്ട മഴകൾ കിട്ടാനും പിന്നീട് ജൂൺ ആകുന്നതോടെ മഴയുടെ തുടർച്ചകൾ വന്ന് മഴക്കാലം ആരംഭിക്കുന്നു. ജൂലൈ തുടക്കത്തിൽ ഭൂമി സൂര്യനിൽ നിന്ന് ദീർഘവൃത്താകാര ഭ്രമണപഥത്തിൽ പരമാവധി ( 152 മില്യൺ KM) അകലത്തിൽ എത്തിയിരിക്കും. ഉത്തരായന, ദക്ഷിണായന ചലനങ്ങളാൽ 24° ചെരിഞ്ഞ പ്രദക്ഷിണത്തിൽ ഭൂമദ്ധ്യരേഖയിൽ നിന്ന് 23° വടക്കും തെക്കുമായ പലയിടത്തും അപ്പോഴാണ് സൂര്യപ്രകാശം തട്ടിയുള്ള ചൂട് ലഭിക്കുന്നതും മറ്റുള്ള ഭാഗത്ത് മഴ ലഭിക്കുന്നതും.
അന്തരീക്ഷ മലിനീകരണത്തിന് ഫോസിൽ ഇന്ധനങ്ങളായ ക്രൂഡ് ഓയിൽ ( പെട്രോളിയം ), കൽക്കരി എന്നിവയുടെ വർദ്ധിച്ച ഉപഭോഗമാണ് കാരണമെന്ന പൊതുധാരണ ശാസ്ത്ര സമൂഹത്തിൻ്റെ തെറ്റിധാരണയിൽ വിളഞ്ഞതാണ്. ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെ രാസമാറ്റം മൂലം ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് ചൂടിനെ തടഞ്ഞ് / പ്രതിഫലിപ്പിച്ച് ഭൗമാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാൻ കാരണമാകുന്നു എന്ന രീതിയിലുള്ള ശാസ്ത്ര വിശകലനമാണ് ആ തെറ്റിധാരണ സമൂഹത്തിൽ പടർത്തിയത്. ക്രൂഡ് ഓയിലും, കൽക്കരിയും പ്രകൃതിദത്തങ്ങളാതിനാൽ അവയുടെ ഖനനം, സംസ്ക്കരണം എന്നീ ഘട്ടങ്ങളിൽ പരിസര മലിനീകരണം നടക്കുന്നത്ര ഇന്ധനാവസ്ഥകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. പിന്നീട് ഉപയോഗിക്കപ്പെടുമ്പോൾ കാർബൺ പുകയായി പുറത്തേയ്ക്ക് വരുന്നത് മാത്രമാണ് മലിനീകരണമായി കാണുന്നത്.
ഭൂമിയിലെ താപ വ്യതിയാനങ്ങൾക്ക് ഭൗമാന്തര താപം പ്രധാന പങ്കുവഹിക്കുന്നതിനൊപ്പം ഭൗമാന്തരീക്ഷത്തിലെ വായുമണ്ഡലങ്ങളുടെ പ്രത്യേക ഘടനയും നിർണായകമാണ്. സാധാരണ ജനസമൂഹത്തിന് മനസിലാക്കാനായി പറ്റാവുന്നത്ര ലളിതമാക്കി ചൂട്, മഴ, മഞ്ഞ് അവസ്ഥയെ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ സംശയങ്ങൾ / തിരുത്തലുകൾ അറിയിക്കാൻ താൽപര്യം.