അന്വേഷണം ഇഴയുന്നു; സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ല; മമത സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക്

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി ബി ഐക്ക്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്.പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ല. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതിയുടെ നീക്കം. കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ദുഃഖവും നിരാശയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനര്‍ജി കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്‌ക്വാഡ്, വീഡിയോ ഡിപ്പാര്‍ട്ട്‌മെന്റ്, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി. ആശുപത്രിയില്‍ നഴ്‌സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മമത പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സെമിനാര്‍ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ട്രെയിനി ഡോക്ടര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടര്‍ക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

പിപി ദിവ്യയെ ഒളിപ്പിച്ചത് സിപിഎം; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് വിഡി സതീശന്‍

'കുട്ടി പൂജ'ക്കായി മകനെ ബലി നൽകണമെന്ന് ഭർത്താവ്; ബ്ലാക്ക് മാജിക്കിൽ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനിൽ, മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ!

ട്രെയ്‌ലര്‍ ഗംഭീരം.. 'മുറ' ടീമിനൊപ്പം ചിയാന്‍ വിക്രം; അഭിനന്ദനങ്ങളുമായി താരം

സ്വര്‍ണം വാങ്ങാനാകുക 'ഇനി സ്വപ്‌നങ്ങളില്‍ മാത്രം'; യുവാക്കള്‍ക്കിടയില്‍ ട്രെന്റായി ലൈറ്റ് വെയ്റ്റ് സ്വര്‍ണം

അമേയയുടെ 'ആദ്യ' വിവാഹം.. ആ കുഞ്ഞ് രഹസ്യം ഇതാണ്; വെളിപ്പെടുത്തി അമേയ

ഇന്ത്യൻ സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ കാറുകൾ!!

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ; നസറുള്ളയുടെ പിൻഗാമി നയീം ഖാസിം

ഫോണ്‍ ചെയ്യാന്‍ അന്ന് രത്തന്‍ ടാറ്റ എന്നോട് പണം കടം ചോദിച്ചു: അമിതാഭ് ബച്ചന്‍

കോഴ വാഗ്ദാനം, എന്‍സിപിയില്‍ ആഭ്യന്തര അന്വേഷണം; നാലംഗ സമിതിയെ നിയോഗിച്ച് പാര്‍ട്ടി അധ്യക്ഷന്‍

'പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റി'; നീലേശ്വരം അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം