തൊട്ടാലോ ശ്വസിച്ചാലോ മരണം സംഭവിച്ചേക്കാം; മനുഷ്യനെ കൊല്ലാൻ കഴിവുള്ള ചെടികളുള്ള പൂന്തോട്ടം !

100-ലധികം വിഷ സസ്യങ്ങളുടെ ആവാസ കേന്ദ്രമായ ഒരു വിഷത്തോട്ടം നമ്മുടെ ലോകത്തുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും മനോഹരമായ ആകർഷണങ്ങളിലൊന്നായ അനുക് ഗാർഡനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ പൂന്തോട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. യുകെയിലെ നോർത്തംബർലാൻഡിലെ ചരിത്രപ്രസിദ്ധമായ അനുക് ഗാർഡനിലാണ് അനുക് പോയ്‌സൺ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 2005-ൽ സ്ഥാപിതമായ ഈ വിഷത്തോട്ടത്തിന് പന്ത്രണ്ട് ഏക്കറിലധികം വിസ്തൃതിയുണ്ട്.

ഇനി എന്തുകൊണ്ടാണ് ഇതിനെ ‘പോയ്സൺ ഗാർഡൻ’ എന്ന് വിളിക്കുന്നത് നോക്കാം…ലോകമെമ്പാടുമുള്ള വിഷ സസ്യങ്ങളുടെ അതുല്യമായ ശേഖരം കാരണമാണ് ആൽൻവിക്ക് പൂന്തോട്ടത്തെ പോയ്സൺ ഗാർഡൻ അഥവാ ‘വിഷത്തോട്ടം’ എന്നറിയപ്പെടുന്നത്. ഒരാളെ കൊല്ലാൻ ഉപയോഗിക്കാവുന്ന ചെടികൾ മുതൽ ഒരാളെ തളർത്താൻ കഴിവുള്ള ചെടികൾ വരെ ഈ പൂന്തോട്ടത്തിൽ ഉണ്ട്.

പഠനയാത്രകളിലും ഈ പൂന്തോട്ടം തിരഞ്ഞെടുക്കാറുണ്ട്. ഉദ്യാനം ഒരു വിദ്യാഭ്യാസ വിഭവമായി പ്രവർത്തിക്കുന്നു എന്നുതന്നെ പറയാം. വിഷ സസ്യങ്ങളുടെ അപകടങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് സന്ദർശകരെ അറിയിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. എന്നാൽ ഇവിടുത്തെ ഒരു പ്രത്യേകത ആളുകളെ പൊതുവെ ഒറ്റയ്ക്ക് അകത്തേക്ക് പോകാൻ അനുവദിക്കില്ല എന്നതാണ്. കാരണം ഇവയിൽ നിന്നുള്ള ചില സുഗന്ധങ്ങൾ ആളുകളിൽ തലകറക്കം ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.

ഇത്തരമൊരു പൂന്തോട്ടം ആയതുകൊണ്ട് തന്നെ പൂന്തോട്ടത്തിലേക്ക് പെട്ടെന്ന് ആർക്കും കടന്നു ചെല്ലാനാകില്ല. പല തരത്തിലുള്ള സസായങ്ങൾ ഉള്ളതിനാൽ പൂന്തോട്ടം എല്ലായ്‌പ്പോഴും തുറന്നിടുകയോ അനിയന്ത്രിതമായി സൂക്ഷിക്കുകയോ ചെയ്യാറില്ല. അതിനാൽ പൂന്തോട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലായ്‌പ്പോഴും പരിശീലനം ലഭിച്ച ഗൈഡുകൾ സന്ദർശകർക്കൊപ്പം ഉണ്ടാകാറുണ്ട്. പൂന്തോട്ടത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെടുകായും ചെയ്യുന്നു.

വൈവിധ്യമാർന്ന പല തരം പൂക്കളുടെ ആവാസ കേന്ദ്രമാണ് ആൽൻവിക്ക് പോയ്‌സൺ ഗാർഡൻ. പൂക്കളിൽ ചിലതിന് മനുഷ്യരെ തളർത്താനും ചിലതിന് നിങ്ങളെ ഒരിക്കലും ഉണർത്താൻ കഴിയാത്ത വിധം ബോധം കെടുത്താനുമുള്ള കഴിവുമുണ്ട്. നൈറ്റ്ഷെയ്ഡ്, ഹെംലോക്ക്, ഫോക്സ്ഗ്ലോവ് മുതലായവയാണ് ഇവിടെയുള്ള മാരകമായ പൂക്കൾ.

അക്കോണിറ്റൈൻ, ന്യൂറോടോക്സിൻ, കാർഡിയോ ടോക്‌സിൻ എന്നിവ അടങ്ങിയ മോൺക്‌സ്‌ഹുഡ് അഥവാ വുൾഫ്‌സ് ബാൺ ആണ് ഇവിടെ കൃഷി ചെയ്യുന്ന ഏറ്റവും മാരകമായ സസ്യങ്ങളിൽ ഒന്ന്. എന്നാൽ ഏറ്റവും വിഷമുള്ള സസ്യം ഒരുപക്ഷേ ഇവിടെയുള്ള റിസിൻ ആയിരിക്കാം. ഇവയിൽ ടോക്സിൻ റിസിൻ അടങ്ങിയിരിക്കുന്നു. ഇത് കാസ്റ്റർ ബീൻ അല്ലെങ്കിൽ കാസ്റ്റർ ഓയിൽ പ്ലാൻ്റ് എന്നും അറിയപ്പെടുന്നു.

വിഷപൂന്തോട്ടത്തിലെ പല സസ്യങ്ങളും ചരിത്രപരമായി ഹീനമായ പല ആവശ്യങ്ങൾക്കായും ഉപയോഗിച്ചിട്ടുള്ളതായാണ് പറയപ്പെടുന്നത്. വിഷത്തോട്ടത്തിലെ ചെടികൾ ഒരിക്കൽ മന്ത്രവാദത്തിനോ വധശ്രമത്തിനോ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

സാധാരണ ഒരു സ്ഥലത്തേക്ക് കടക്കുമ്പോൾ സ്വാഗതം എന്ന ചിഹ്നം ആണ് നമ്മൾ കാണാറുള്ളത്. എന്നാൽ പോയ്സൺ ഗാർഡനിൽ വരുന്ന സന്ദർശകർക്കായി ‘സ്വാഗതം’ എന്ന പതിവ് പൂന്തോട്ട ചിഹ്നങ്ങൾക്ക് പകരം ‘ഈ ചെടികൾക്ക് കൊല്ലാൻ കഴിയും’ എന്ന് എഴുതിയ സൈൻ ബോർഡ് ആണ് ഉള്ളത്. മാത്രമല്ല വാചകത്തിന് ഇടയിൽ ഒരു തലയോട്ടി ഉപയോഗിച്ച് അടയാളവും കാണാം.

പോയ്‌സൺ ഗാർഡനിലേക്ക് വരുന്ന സന്ദർശകരോട് വളരെ വ്യക്തമായി ഒരു കാര്യം ഇവിടെയുള്ള ഗൈഡുകൾ പറയാറുണ്ട്. എന്താണെന്ന് വച്ചാൽ ‘ചെടികളെ നോക്കാം, പക്ഷെ തൊടാൻ പാടില്ല’ എന്നാണ്. ചെടികളെ മണക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ഇവിടുത്തെ ഗൈഡുകൾ മുന്നറിയിപ്പ് നൽകാറുണ്ട്. ലളിതമായി പറഞ്ഞാൽ വിഷമുള്ള ഒരു ചെടികളിലും തൊടാൻ പാടില്ല എന്ന് ചുരുക്കം. വിഷ സസ്യങ്ങൾ ഉള്ള ചില പ്രദേശങ്ങളിൽ വളരെ ശക്തമായി ശ്വസിക്കരുതെന്നും നിർദേശം നൽകാറുണ്ട്. വിഷ പുക ശ്വസിച്ച് ഇടയ്ക്ക് ആളുകൾ ബോധരഹിതരായ റിപ്പോർട്ടുകളും ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്.

വിഷ പൂന്തോട്ടത്തിൽ ചില ചെടികളുണ്ട്. അവ ഗ്ലാസ് കാബിനറ്റുകൾക്കുള്ളിൽ അടച്ച് സൂക്ഷിച്ചാണ് വച്ചിരിക്കുന്നത്. പ്രൊഫഷണലുകളും വിദഗ്ധരും മാത്രമേ ഇത്തരത്തിലുള്ള ചെടികളെ സ്പർശിക്കാറുള്ളു. കയ്യുറകൾ ഇട്ടു മാത്രമേ ഇവരും ചെടികളെ തൊടുകയുള്ളു.

Latest Stories

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍