കാട് പിങ്ക് നിറത്തിലും കടൽ ചാരനിറത്തിലും ; ഇത് 'വർണാന്ധതയുള്ളവരുടെ ദ്വീപ്' !

ചില നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് നമ്മൾ വർണ്ണാന്ധത അഥവാ കളർ ബ്ലൈൻഡ്നെസ്സ് എന്ന് വിളിക്കുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ സംഭവിക്കാറുണ്ട്. കണ്ണ്, തലച്ചോർ, ഞരമ്പ് എന്നിവയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാലോ എന്തെങ്കിലും രാസ വസ്തുക്കൾ കണ്ണിൽ പോയാലും ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടാകാം. എന്നാൽ നിരവധി പേർക്ക് ‘വർണ്ണാന്ധത’ എന്ന അവസ്ഥയുള്ള ഒരു സ്ഥലമാണ് പിങ്കെലാപ് അറ്റോൾ ദ്വീപ്.

വർണാന്ധതയുള്ളവരുടെ ദ്വീപ് എന്നാണ് പിങ്കെലാപ് അറ്റോൾ ദ്വീപ് അറിയപ്പെടുന്നത് തന്നെ. വർണാന്ധത പൊതുവെ അപൂർവമായ ഒരു കാര്യമല്ല. വർണാന്ധത ഉള്ളവരിൽ മിക്കവർക്കും പച്ച നിറവും ചുവപ്പ് നിറവും കാണാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ ചിലരിൽ മറ്റ് നിറങ്ങൾ വ്യകതമായി കാണാൻ സാധിക്കാറുമുണ്ട്. എന്നാൽ പിങ്കെലാപ് ദ്വീപിലുള്ള ആളുകളിൽ പലർക്കും കറുപ്പ് നിറത്തിലോ വെളുപ്പ് നിറത്തിലോ ആണ് ലോകത്തെ കാണാൻ സാധിക്കുന്നത്.

1996 ൽ ഒലിവർ സാക്സ് എഴുതിയ “ദ ഐലൻഡ് ഓഫ് ദി കളർബ്ലൈൻഡ്” എന്ന പുസ്തകത്തിലൂടെയാണ് പിങ്കെലാപ് ദ്വീപിനെ കുറിച്ചും വർണാന്ധതയുള്ള ആളുകളെ കുറിച്ചും പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അതോടെ ‘വർണ്ണാന്ധതയുള്ളവരുടെ ദ്വീപ്’ അഥവാ ‘ദ ഐലൻഡ് ഓഫ് ദി കളർബ്ലൈൻഡ്’ എന്ന് പിങ്കെലാപ് അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. ലോകത്തെ എട്ട് ശതമാനം ആളുകളിൽ പച്ച, ചുവപ്പ് നിറങ്ങൾ കാണാൻ കഴിയാത്ത അവസ്ഥ സാധാരണമാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്നാൽ, പിം​ഗേലാപ് ദ്വീപിലെ മനുഷ്യരിൽ പത്ത് ശതമാനം ആളുകളും ‘അക്രോമറ്റോപ്സിയ’ എന്ന അവസ്ഥ ഉള്ളവരാണ്. ഇവർ കൂടുതലായും കാണുന്നത് കറുപ്പ് നിറത്തിലോ വെളുപ്പ് നിറത്തിലോ ആയിരിക്കും. 1775-ൽ ഒരു ചുഴലിക്കാറ്റ് ദ്വീപിനെ നശിപ്പിക്കുകയും ഇതിൽ നിന്ന് അതിജീവിച്ച ഏതാനും പേർ മാത്രം അവശേഷിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് എൻഡെമിക് അക്രോമാറ്റോപ്സിയ ആരംഭിച്ചത്. അവരിൽ ഒരാൾ ദ്വീപിലെ രാജാവായിരുന്നു. രാജാവിനും വർണാന്ധത ബാധിച്ചിരുന്നു. ശേഷം ദ്വീപിൽ ജനവാസം ഏറിയതോടെ തലമുറകളിലൂടെ ഈ അവസ്ഥ കൈമാറപ്പെടുകയായിരുന്നു. ഇരുനൂറ് വർഷങ്ങൾക്കിടയിൽ അക്രോമാറ്റോപ്സിയ ഉള്ള ആളുകളുടെ അനുപാതം 10ൽ 1 ആയി മാറി.

നമ്മുടെ കണ്ണുകൾ നിറങ്ങൾ തമ്മിൽ വേർതിരിക്കുന്നതിന് കാരണമാകുന്ന മൂന്ന് തരം കോൺ സെല്ലുകളാണ് ഉള്ളത്. അവയിൽ ഒന്ന് ചുവപ്പിനോടും രണ്ടാമത്തേത് പച്ചയോടും മൂന്നാമത്തേത് നീലയോടും സെൻസിറ്റീവ് ആണ്. അക്രോമാറ്റോപ്‌സിയ ഉള്ള ആളുകൾ വെളിച്ചത്തോട് വളരെ സെൻസിറ്റീവ് ആയിരിക്കും. ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് രാത്രിയിൽ കാണാൻ സാധിക്കുമെങ്കിലും പകൽ സമയത്ത് ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.

ഒരു ചതുരശ്ര മൈലിൽ താഴെ മാത്രം വിസ്തൃതിയുള്ള അറ്റോളിൽ 200-ലധികം ആളുകളാണ് ജീവിക്കുന്നത്. ഒരു തെരുവ്, ഒരു പ്രാഥമിക വിദ്യാലയം, രണ്ട് പള്ളികൾ എന്നിവയും ദ്വീപിൽ ഉൾപ്പെടുന്നു. ഈന്തപ്പനയോലകൾ കൊണ്ട് മേഞ്ഞതോ തകരം കൊണ്ട് പൊതിഞ്ഞതോ ആയ വീടുകളിലാണ് മിക്കവരും താമസിക്കുന്നത്. മത്സ്യബന്ധനം നടത്തിയും പഴങ്ങൾ കൃഷി ചെയ്തുമാണ് ഇവർ ജീവിക്കുന്നത്. അക്രോമാറ്റോപ്‌സിയ ഉള്ളവരും തങ്ങളാൽ കഴിയുന്ന വിധത്തിൽ പണിയെടുക്കുകയും മറ്റും ചെയ്യുന്നുമുണ്ട്.

Latest Stories

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍